കേന്ദ്ര ബജറ്റ് 2021: വ്യക്തിഗത ആദായനികുതി മാറ്റത്തിന് സാധ്യതയില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ വ്യക്തിഗത ആദായനികുതി നിരക്കുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ. ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു പ്രമുഖ ബിസിനസ് ചാനൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും നികുതിദായകരെ സഹായിക്കുന്നതിന് മറ്റ് ചില നികുതി ഇളവുകൾ കേന്ദ്രം പ്രഖ്യാപിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

ഇപ്പോൾ എൻ‌ഡി‌എ 2.0 യുടെ മൂന്നാമത്തെ ബജറ്റിൽ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സർക്കാരിൻറെ ബജറ്റ് നിലനിർത്താനും നിർമല സീതാരാമൻ ശ്രമിക്കും. 2020-21 സാമ്പത്തിക വർഷത്തിലെ നിലവിലെ വ്യക്തിഗത നികുതി നിരക്കുകൾ പരിശോധിക്കാം.

കേന്ദ്ര ബജറ്റ് 2021: വ്യക്തിഗത ആദായനികുതി മാറ്റത്തിന് സാധ്യതയില്ല

വ്യക്തിഗത നികുതി നിരക്കുകൾ
2.5 ലക്ഷം രൂപ വരെയുള്ള വരുമാനം - ആദായനികുതിയില്ല
2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള വരുമാനം - 10%
5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ - 20%
10 ലക്ഷത്തിന് മുകളിൽ - 30%ന് മുകളിൽ

കൂടാതെ, സെക്ഷൻ 80 സി യുടെ ഭാഗമായി ആദായനികുതി കിഴിവ് ഉയർത്താനുള്ള പരിഗണനയുണ്ട്. സെക്ഷൻ 80 സി പ്രകാരമുള്ള ആദായനികുതി ഇളവ് പരിധി 1.5 ലക്ഷത്തിൽ നിന്ന് 2 ലക്ഷമായി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൊറോണ വൈറസ് വരുത്തിയ മാന്ദ്യത്തിനിടയിൽ സാമ്പത്തിക പുരോഗതി വർധിപ്പിക്കാൻ വ്യവസായിയ മേഖലയിൽ കൂടുതൽ ഉത്തേജനം പ്രതീക്ഷിക്കുന്നുണ്ട്. 

English summary

Union Budget 2021: No change in personal income tax | കേന്ദ്ര ബജറ്റ് 2021: വ്യക്തിഗത ആദായനികുതി മാറ്റത്തിന് സാധ്യതയില്ല

Reports suggest that personal income tax rates are unlikely to change in this year’s Union Budget. Read in malayalam.
Story first published: Thursday, January 21, 2021, 12:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X