കേന്ദ്ര ബജറ്റ് 2021: ഇന്ത്യയിലെ ശമ്പളക്കാരായ ഇടത്തരക്കാർ പ്രതീക്ഷിക്കുന്നത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടുമുള്ള ആളുകളെ വളരെയേറെ ബാധിച്ചിട്ടുണ്ട്. പകർച്ചവ്യാധി സമയത്ത് ഇന്ത്യയിൽ ആയിരക്കണക്കിന് ആളുകൾക്ക് സാമ്പത്തിക തിരിച്ചടി നേരിട്ടിട്ടുണ്ട്. സാമ്പത്തിക അനിശ്ചിതത്വം കാരണം ആളുകൾ അവരുടെ പണം ചെലവഴിക്കുന്ന അല്ലെങ്കിൽ ലാഭിക്കുന്ന രീതി മാറി. വീട്ടിൽ ഇരുന്നുള്ള ജോലി ശമ്പളക്കാർക്ക് ഒരു 'പുതിയ സാധാരണ' രീതിയായി മാറി. ആരോഗ്യ ഇൻഷുറൻസുകൾക്ക് പ്രാധാന്യം ലഭിച്ചു തുടങ്ങി. ആഗോള വൈറസ് വ്യാപനത്തിനിടെ, ശമ്പളക്കാരായ ഇന്ത്യൻ മധ്യവർഗം 2021 ലെ കേന്ദ്ര ബജറ്റിൽ നിന്ന് വളർച്ചാ ഉത്തേജനം പ്രതീക്ഷിക്കുന്നുണ്ട്.

ബജറ്റ് 2021

ബജറ്റ് 2021

ധനമന്ത്രി നിർമ്മല സീതാരാമൻ 2021 ഫെബ്രുവരി 1നാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. കൊറോണ വൈറസ് കാരണം തകർന്ന സമ്പദ്‌വ്യവസ്ഥയെ ഉയർത്തുന്നതിന്, ബജറ്റ് ഉപഭോഗം വർധിപ്പിക്കുന്നതിലായിരിക്കും ഇത്തവണ ധനമന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2021ലെ ബജറ്റിൽ നിന്ന് ഇന്ത്യയിലെ ശമ്പളക്കാരായ മധ്യവർഗം പ്രതീക്ഷിക്കുന്നത് എന്ത്?

സെക്ഷൻ 80 സി യുടെ ഉയർന്ന പരിധി വർദ്ധിപ്പിക്കുക

സെക്ഷൻ 80 സി യുടെ ഉയർന്ന പരിധി വർദ്ധിപ്പിക്കുക

സെക്ഷൻ 80 സി പ്രകാരം, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ, ഭവനവായ്പയുടെ പ്രധാന പെയ്‌മെന്റ്, സ്ഥിര നിക്ഷേപം, പ്രൊവിഡന്റ് ഫണ്ടുകൾ എന്നിവയുൾപ്പെടെ വിവിധ പേയ്‌മെന്റുകൾക്ക് 1.5 ലക്ഷം രൂപ വരെ നികുതിയിളവ് അവകാശപ്പെടാൻ ഒരു വ്യക്തിക്ക് അർഹതയുണ്ട്. സമീപകാലത്തെ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ, ഈ ഉയർന്ന പരിധി 2.5 - 3 ലക്ഷം രൂപ വരെ വർദ്ധിപ്പിക്കണമെന്ന് സാമ്പത്തിക നിരീക്ഷകർ പറയുന്നു. ഇളവ് പരിധിയിലെ വർദ്ധനവ് സർക്കാർ പിന്തുണയുള്ള നികുതി ലാഭിക്കൽ പദ്ധതികളിൽ കൂടുതൽ ചെലവഴിക്കാൻ ആളുകളെ പ്രേരിപ്പിക്കും.

വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് നികുതിയിളവ്

വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് നികുതിയിളവ്

കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്നുള്ള ജോലി 'പുതിയ സാധാരണ'യായി മാറി. ഇൻഫർമേഷൻ ടെക്നോളജി ഭീമന്മാർ മുതൽ ബാങ്കുകൾ വരെ, ലോകമെമ്പാടുമുള്ള കമ്പനികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ 'വീട്ടിൽ നിന്ന് ജോലി ചെയ്യുക' എന്ന നയത്തിലേക്ക് മാറി. വരാനിരിക്കുന്ന ബജറ്റിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ജീവനക്കാരുടെ ചെലവുകൾ കുറയ്ക്കുന്നതിന് സർക്കാരിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭവന വായ്പകൾക്ക് നികുതി ഇളവ് വർദ്ധിപ്പിക്കുക

ഭവന വായ്പകൾക്ക് നികുതി ഇളവ് വർദ്ധിപ്പിക്കുക

സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ വീടുകൾ സ്വന്തമാക്കുന്നതിന് സർക്കാർ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ചെലവ് വർദ്ധിപ്പിക്കുന്നതിനും റിയൽ എസ്റ്റേറ്റ് വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും കേന്ദ്ര ബജറ്റ് 2021ൽ വീട് വാങ്ങുന്നവർക്ക് കൂടുതൽ നികുതി ഇളവുകൾ ഏർപ്പെടുത്തണമെന്നാണ് ഒരു വിഭാഗം ആളുകളുടെ ആവശ്യം. നിലവിൽ ഒരു വ്യക്തിക്ക് സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപയും ഭവനവായ്പയ്ക്ക് 24 ബിയിൽ 2 ലക്ഷം രൂപയും ഇളവുകൾ ലഭിക്കും. സെക്ഷൻ 24 പ്രകാരമുള്ള ഭവനവായ്പ പലിശനിരക്കുകളുടെ നികുതി ഇളവ് കുറഞ്ഞത് 5 ലക്ഷമായി ഉയർത്തണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

English summary

Union Budget 2021: What do the salaried middle class in India expect? | കേന്ദ്ര ബജറ്റ് 2021: ഇന്ത്യയിലെ ശമ്പളക്കാരായ ഇടത്തരക്കാർ പ്രതീക്ഷിക്കുന്നത് എന്ത്?

This time, the finance ministry will focus on increasing budget consumption to boost the economy, which has been devastated by the corona virus.
Story first published: Sunday, January 24, 2021, 9:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X