2020 ബിറ്റ്കോയിന് കിടിലൻ വ‍ർഷം, 2021 എങ്ങനെ? ബിറ്റ്കോയിനെ വിശ്വസിക്കാനാകുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിറ്റ്കോയിൻ്റെ കുതിപ്പിന് സാക്ഷ്യം വ​ഹിച്ചാണ് 2020 അവസാനിച്ചത്. അടുത്തിടെ നടന്ന കുതിപ്പിന് ശക്തി പക‍ർന്ന് ഡിജിറ്റൽ കറൻസി വെള്ളിയാഴ്ച ആദ്യമായി 33,000 ഡോളർ കടന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ബിറ്റ്കോയിൻ ഇപ്പോൾ നിരവധി നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്.

 

സ്വർണ്ണ, കോർപ്പറേറ്റ് ബോണ്ടുകളെ മറികടന്ന് ഡിസംബറിൽ ഏറ്റവും കൂടുതൽ ആളുകൾ നിക്ഷേപം നടത്തിയ മൂന്നാമത്തെ വ്യാപാരമാണ് "ലോംഗ് ബിറ്റ്കോയിൻ" എന്ന് ബോഫ സെക്യൂരിറ്റീസ് നടത്തിയ ആഗോള ഫണ്ട് മാനേജർ സർവേ വ്യക്തമാക്കുന്നു. ബിറ്റ്കോയിൻ ഇപ്പോൾ ഒരു പണപ്പെരുപ്പ സംരക്ഷണ കേന്ദ്രമായി കണക്കാക്കപ്പെടുന്നു.

തകർപ്പൻ നേട്ടവുമായി ബിറ്റ്കോയിൻ, എക്കാലത്തെയും ഉയ‍ർന്ന നിരക്കിൽ; 27,000 ഡോളർ കടന്നു

2020 ബിറ്റ്കോയിന് കിടിലൻ വ‍ർഷം, 2021 എങ്ങനെ? ബിറ്റ്കോയിനെ വിശ്വസിക്കാനാകുമോ?

സുരക്ഷിത താവളങ്ങളായ സ്വർണത്തെയും യുഎസ് ഡോളറിനേക്കാളും മികച്ച പ്രകടനം കാഴ്ചവെച്ച ബിറ്റ്കോയിൻ മൂല്യം ഈ വ‍ർഷം നാലിരട്ടിയായി ഉയർന്നു. വിദേശ ഗവേഷണ കേന്ദ്രമായ ജെഫറീസ് ആദ്യമായി പെൻഷൻ ഫണ്ടുകൾക്കുള്ള ആസ്തി വിഹിതത്തിൽ ബിറ്റ്കോയിനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിറ്റ്കോയിന് അനുകൂലമായി സ്വർണ്ണത്തിനുള്ള വിഹിതം 5% കുറച്ചു.

എന്നാൽ പ്രശസ്ത നിക്ഷേപകനായ വാറൻ ബഫെറ്റ് ബിറ്റ്കോയിനെ "എലിക്കെണി" എന്ന് പരാമർശിക്കുകയും ക്രിപ്റ്റോ കറൻസികളെ നിക്ഷേപത്തിന് യോഗ്യമായ അസറ്റ് ക്ലാസായി കാണുന്നില്ലെന്നും പറഞ്ഞിട്ടുണ്ട്. സ്വർണ്ണത്തിൽ നിന്ന് വ്യത്യസ്തമായി, ബിറ്റ്കോയിൻ അങ്ങേയറ്റം അസ്ഥിരമാണ്. ബിറ്റ്കോയിന് സ്വർണത്തെപ്പോലെ പണപ്പെരുപ്പ സംരക്ഷണ കേന്ദ്രമായി മാറാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് ചില നിരീക്ഷക‍ർ പറഞ്ഞു.

ഡിസംബറില്‍ കയറ്റുമതി 0.8 ശതമാനം കുറഞ്ഞു; വ്യാപാരക്കമ്മി 15.71 ബില്യണ്‍ ഡോളര്‍

2017 ൽ ബിറ്റ്കോയിൻ 790 ഡോളറിൽ നിന്ന് ഡിസംബറിൽ 19,041 ഡോളറിലെത്തി. രസകരമെന്നു പറയട്ടെ, 2017 ഡിസംബറിലെ ബോഫ സർവേയിൽ, ഏറ്റവും തിരക്കേറിയ വ്യാപാര പട്ടികയിൽ ബിറ്റ്കോയിൻ ഒന്നാമതെത്തി. 2018 ൽ ഇത് 74% തകർന്നു. എളുപ്പത്തിലുള്ള ദ്രവ്യത ബിറ്റ്കോയിനെ അണിനിരത്താൻ എളുപ്പമുള്ള വഴിയിലൂടെ സഹായിച്ചു.

English summary

Unlike in the past, Bitcoin now attracting many investors | 2020 ബിറ്റ്കോയിന് കിടിലൻ വ‍ർഷം, 2021 എങ്ങനെ? ബിറ്റ്കോയിനെ വിശ്വസിക്കാനാകുമോ?

The digital currency crossed $ 33,000 for the first time on Friday, boosted by a recent surge. Read in malayalam.
Story first published: Monday, January 4, 2021, 8:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X