കുതിപ്പോ കിതപ്പോ? കഴിഞ്ഞ ബജറ്റുകളോട് ഓഹരി വിപണി പ്രതികരിച്ചത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയര്‍ന്ന പണപ്പെരുപ്പവും 2024 ല്‍ വരുന്ന പൊതു തിരഞ്ഞെടുപ്പും കണക്കിലെടുത്ത് സാധാരണക്കാരെ തൃപ്തിപ്പെടുത്തുന്നൊരു ബജറ്റായിരിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. ന്യായമായ നികുതി ആനുകൂല്യങ്ങള്‍ സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‍വ്യവസ്ഥയാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് കോര്‍പ്പറേറ്റ് ലോകത്തിന്റെ പ്രതീക്ഷ. സാധരാണയായി ബജറ്റിനോട് അനുബന്ധിച്ചും ബജറ്റിന് ശേഷവും ഓഹരി വിപണിയില്‍ വലിയ ചാഞ്ചാട്ടം കാണാറുണ്ട്.

കഴിഞ്ഞ 15 വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ബജറ്റിന് മുന്‍പ്, ബജറ്റ് ദിവസം, ബജറ്റിന് ശേഷമുള്ള ദിവസങ്ങളില്‍ വിപണി നേട്ടത്തില്‍ വ്യാപാരം നടത്തിയത് 2008ല്‍ മാത്രമാണ്. 2023 ല്‍ ഇതുവരെ നിഫ്റ്റ് 0.43 ശതമാനം ഇടിവ് നേരിട്ടു. ബജറ്റ് ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കെ സമാന രീതിയില്‍ തന്നെ വിപണി പ്രതികരിക്കാനാണ് സാധ്യത. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ നാല് ധനമന്ത്രിമാര്‍ക്ക് കീഴില്‍ ബജറ്റ് ദിവസം വിപണി എങ്ങനെ പ്രതികരിച്ചു എന്ന് നോക്കാം.

മുൻകാല പ്രകടനം

മുൻകാല പ്രകടനം

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബജറ്റ് ദിവസത്തില്‍ നടന്ന വ്യാപാരത്തില്‍ 6 തവണയും വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയതത്. ബജറ്റിന് ശേഷമുള്ള ഒരു മാസ കാലയളവിലെ പ്രകടനം പരിശോധിച്ചാലും 10 വര്‍ഷത്തിനിടെ 6 തവണയും നിഫ്റ്റി നഷടത്തിലായിരുന്നു. എന്നാല്‍ ബജറ്റ് ദിവസം വിപണി കടുത്ത രീതിയില്‍ പ്രതികരിക്കാറില്ലെന്നാണ് കഴിഞ്ഞ 10 വര്‍ഷത്തെ അനുഭവം.

നഷ്ടമാണെങ്കിലും ലാഭമാണെങ്കിലും 2 ശതമാനത്തില്‍ കൂടാറില്ല. ഒരു മാസത്തിനിടെയുള്ള ലാഭ/ നഷ്ടങ്ങള്‍ 6 ശതമാനത്തിന് മുകളിലേക്ക് പോകാറുമില്ല. 

Also Read: 30-ാം വയസിലേക്ക് കടക്കും മുൻപ് സാമ്പത്തിക അച്ചടക്കം പാലിക്കാം; തുടങ്ങേണ്ട 4 ശീലങ്ങളിതാAlso Read: 30-ാം വയസിലേക്ക് കടക്കും മുൻപ് സാമ്പത്തിക അച്ചടക്കം പാലിക്കാം; തുടങ്ങേണ്ട 4 ശീലങ്ങളിതാ

2013 ബജറ്റ്

2013 ബജറ്റ്

യുപിഐ സർക്കാറിന്റെ കാലത്ത് ധനമന്ത്രി പി.ചിദബരം അവതരിപ്പിച്ച ബജറ്റ് വിപണിയെ സന്തോഷിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. 2009 ന് ശേഷമുള്ള ബജറ്റ് ദിവസത്തെ ഏറ്റവും മോശം പ്രകടനത്തിലേക്ക് വിപണി പോയി. ബജറ്റ് ദിവസം 2 ശതമാനം ഇടിവാണ് നിഫ്റ്റിയിലുണ്ടായത്.

ബജറ്റ് 2014

2014 ല്‍ പുതിയ എന്‍ഡിഎ സര്‍്ക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പി്ചത് അരുണ്‍ ജെയ്റ്റിലാണ്. ജൂലായ് 10നായിരുന്നു ഈ ഇടക്കാല ബജറ്റ്. ബജറ്റിനോട് 0.2 ശതമനം ഇടിവ് രേഖപ്പെടുത്തിയാണ് നിഫ്റ്റി പ്രതികരിച്ചത്. 

Also Read: കൈ നിറയെ കാശ് വാരാൻ എൻപിഎസ്; നികുതി ഇളവോടെ സാമ്പാദിക്കാം; 60-ാം വയസിൽ പെൻഷനും ഉറപ്പ്Also Read: കൈ നിറയെ കാശ് വാരാൻ എൻപിഎസ്; നികുതി ഇളവോടെ സാമ്പാദിക്കാം; 60-ാം വയസിൽ പെൻഷനും ഉറപ്പ്

ബജറ്റ് 2015

ബജറ്റ് 2015

2015 ഫെബ്രുവരിയിലാണ് എന്‍ഡിഎ സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്നത്. നേരിട്ട നേട്ടത്തിലാണ് ഈ ബജറ്റ് ദിവസം നിഫ്റ്റി സൂചിക ക്ലോസ് ചെയ്തത്. 0.7 ശതമാനം ബജറ്റ് ദിവസത്തില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബജറ്റിന് ശേഷമുള്ള ആദ്യ മാസത്തില്‍ വില്പന സമ്മര്‍ദ്ദം നേരിട്ട നിഫ്റ്റ് 4.6 ശതമാനം ഇടിഞ്ഞു.

ബജറ്റ് 2016

ഓഹരി വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത 2016 ലെ ബജറ്റില്‍ 0.6 ശതമാനം ഇടിവാണ് നിഫ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ പ്രീ ബജറ്റ് കാലത്ത് സാഹചര്യം മെച്ചപ്പെടുകയും ഒരു മാസത്തിനിടെ 10 ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു. 2011 മുതലുള്ള ഏറ്റവും വലിയ നേട്ടമായി ഇത് മാറി. അരുണ്‍ ജെയ്റ്റ്‌ലിയാണ് 2016ലെ ബജറ്റും അവതരിപ്പിച്ചത്.

ബജറ്റ് 2017

ബജറ്റ് 2017

ബജറ്റിന്റെ സാധാരണ രീതികളെ മാറ്റി എഴുതിയ വര്‍ഷമായിരുന്നു 2017. റെയില്‍വെ ബജറ്റിനെ യൂണിയന്‍ ബജറ്റിനൊപ്പം അവതരിപ്പിക്കുന്നത് ബജറ്റ് തീയതി ഫെബ്രുവരി 1ലേക്ക് മാറ്റിയതും 2017 മുതലായിരുന്നു. വിപണി അനുകൂലമായി പ്രതികരിച്ച ഈ വര്‍ഷം ബജറ്റ് ദിനത്തില്‍ 1.8 ശതമാനം നേട്ടം രേഖപ്പെടുത്തി. 2011-2020 വര്‍ഷങ്ങളില്‍ക്കിടെ മികച്ച നേട്ടം രേഖപ്പെടുത്തിയൊരു ദിവസമാണിത്.  

ബജറ്റ് 2018

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അവസാന ബജറ്റായിരുന്നു 2018ലേത്. ചരക്കു സേവന നികുതി നടപ്പാക്കിയ ശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്തതായിരുന്നില്ല. 0.2 ശതമാനം നഷ്ടമാണ് നിഫ്റ്റി ബജറ്റ് ദിനത്തില്‍ രേഖപ്പെടുത്തിയത്. നഷ്ടം തുടര്‍ന്ന നിഫ്റ്റി ബജറ്റ് മാസത്തില്‍ 6 ശതമാനം ഇടിഞ്ഞു.

 

Also Read: ദീർഘകാലത്തേക്ക് ഓഹരികളിൽ നിക്ഷേപിക്കാം; മാസം 5,000 രൂപ മാറ്റിവെച്ച് കോടികളുണ്ടാക്കാൻ ഇതാ ഒരു വഴിAlso Read: ദീർഘകാലത്തേക്ക് ഓഹരികളിൽ നിക്ഷേപിക്കാം; മാസം 5,000 രൂപ മാറ്റിവെച്ച് കോടികളുണ്ടാക്കാൻ ഇതാ ഒരു വഴി

ബജറ്റ് 2019

ബജറ്റ് 2019

2019 ഫെബ്രുവരി 1ന് പീയുഷ് ​ഗോയൽ അവതരിപ്പിച്ച ബജറ്റ് ദിവസം 0.6 ശതമാനം നേട്ടം നിഫ്റ്റിയിൽ രേഖപ്പെടുത്തി. 2019 ജൂലായ് 7 ന് നിർമലാ സീതാരാമൻ ആദ്യ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. ഇടക്കാല ബജറ്റിനോട് വിപണിയിൽ പ്രതികരിച്ചത് നഷ്ടത്തിലായിരുന്നു. ബജറ്റ് ദിനത്തില്‍ 1.1 ശതമാനവും തുടര്‍ന്നുള്ള ഒരു മാസത്തിൽ 8 ശതമാനവും നിഫ്റ്റി നഷ്ടം രേഖപ്പെടുത്തി. 2011-2021 വര്‍ഷങ്ങള്‍ക്കിടെ ബജറ്റിനോട് വിപണി ഏറ്റവും മോശം രീതിയിൽ പ്രതികരിച്ച വർഷമായിരുന്നു ഇത്.

ബജറ്റ് 2020

നിര്‍മലാ സീതാമന്റെ രണ്ടാം ബജറ്റിലും വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ രണ്ട് ബജറ്റിലും വിപണി നഷ്ടം നേരിട്ടു. നിഫ്റ്റ് 2.5 ശതമാനമാണ് ബജറ്റ് ദിവസത്തില്‍ ഇടിഞ്ഞത്.

ബജറ്റ് 2021

 ബജറ്റ് 2021

തുടര്‍ച്ചയായ 2 ബജറ്റുകളില്‍ വിപണി നഷ്ടം നേരിട്ടെങ്കിലും 3-ാമത്തെ ബജറ്റില്‍ വലിയ നേട്ടം നിര്‍മലാ സീതാരാമന്റെ ബജറ്റിലൂടെ വിപണിക്ക് ലഭിച്ചു. 1999 ന് ശേഷമുള്ള മികച്ച നേട്ടം നിഫ്റ്റി രേഖപ്പെടുത്തിയ ബജറ്റ് ദിനമായിരുന്നു ഇത്. 4.7 ശതമാനം നേട്ടമാണ് ഈ ദിവസം രേഖപ്പെടുത്തിയത്.

ബജറ്റ് 2022

2022 ൽ നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിനോട് നിഫ്റ്റി അനുകൂലമായി പ്രതികരിച്ചു. 1.40 ശതമാനമാണ് നിഫ്റ്റി സൂചിക മുന്നേറിയത്. ബജറ്റിന് ശേഷം വില്പന സമ്മർദ്ദം നേരിട്ട വിപണിയിൽ 4.50 ശതമാനത്തിന്റെ ഇടിവ് ആദ്യ മാസത്തിലുണ്ടായി.

English summary

Upward Or Downward; How Indian Stock Markets Reacts To Unions Budgets; Here's Last Years Performance

Upward Or Downward; How Indian Stock Markets Reacts To Unions Budgets; Here's Last Years Performance, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X