ഇന്ത്യൻ ടെക്കികൾക്ക് തിരിച്ചടി; എച്ച് 1ബി വിസ നിയന്ത്രണങ്ങൾ കടുപ്പിച്ചു, പുതിയ നിയമങ്ങളുമായി ട്രംപ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് എച്ച് -1 ബി വിസകൾ നിയന്ത്രിക്കുന്ന ഇടക്കാല അന്തിമ നിയമം ട്രംപ് ഭരണകൂടം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ആഭ്യന്തര സുരക്ഷാ വകുപ്പ് നിലവിൽ നിർദ്ദേശിച്ചിട്ടുള്ള ചട്ടങ്ങൾ കർശനമാക്കുന്നതും തൊഴിൽ വകുപ്പ് നിർദ്ദേശിക്കുന്ന വിദഗ്ധ ഇമിഗ്രേഷൻ വിസയ്ക്കുള്ള പുതിയ വേതന നിയമങ്ങളും പുതിയ നിയമങ്ങളിൽ ഉൾപ്പെടുന്നു. ആദ്യത്തെ പ്രഖ്യാപനം ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച് 60 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും. എച്ച് 1 ബി വിസ സംബന്ധിച്ച നിയമങ്ങൾ വ്യാഴാഴ്ച പ്രാബല്യത്തിൽ വരും.

വേതന നിലവാരത്തിലും മാറ്റം

വേതന നിലവാരത്തിലും മാറ്റം

ഈ നിയന്ത്രണങ്ങൾ എച്ച് -1 ബി അപേക്ഷകളുടെ മൂന്നിലൊന്നിനെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാറ്റങ്ങൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇമിഗ്രേഷൻ വിദഗ്ധർ ചൂണ്ടിക്കാട്ടി. എച്ച് -1 ബി തൊഴിലാളികളുടെ മിനിമം വേതന നിലവാരത്തിലും മാറ്റം വരുത്താൻ ചട്ടം സാധ്യതയുണ്ട്. എച്ച് -1 ബി വിസയ്ക്ക് അർഹത നേടുന്നത് ബുദ്ധിമുട്ടാക്കുമെന്നതിനാൽ ഇത് ഇന്ത്യക്കാരെയും ടെക് സ്ഥാപനങ്ങളെയും ബാധിക്കും.

അമേരിക്കയിൽ വർക്ക് വിസകൾക്ക് നിരോധനം, എച്ച് -1 ബി വിസകൾക്കും ബാധകംഅമേരിക്കയിൽ വർക്ക് വിസകൾക്ക് നിരോധനം, എച്ച് -1 ബി വിസകൾക്കും ബാധകം

പ്രാദേശികവൽക്കരണം

പ്രാദേശികവൽക്കരണം

ട്രംപ് ഭരണകൂടം അധികാരമേറ്റതിനുശേഷം കഴിഞ്ഞ മൂന്ന് വർഷമായി വർദ്ധിച്ച പ്രാദേശികവൽക്കരണത്തിന് ഇത് കൂടുതൽ കാരണമാകുമെന്ന് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാമ്പത്തിക വർഷം അവസാനത്തോടെ 1.3 ലക്ഷം ഇന്ത്യൻ എച്ച് -1 ബി തൊഴിലാളികൾ യുഎസിൽ ഉണ്ടായിരുന്നു. ഓരോ വർഷവും നൽകുന്ന 85,000 എച്ച് -1 ബി വിസകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ ഒന്നാണ് ഇന്ത്യക്കാർ.

ഇന്ത്യക്കാർക്ക് തിരിച്ചടി; അമേരിക്കയിലേയ്ക്കുള്ള എച്ച് 1ബി വിസയും ഗ്രീൻ കാർഡും ട്രംപ് നിരോധിച്ചുഇന്ത്യക്കാർക്ക് തിരിച്ചടി; അമേരിക്കയിലേയ്ക്കുള്ള എച്ച് 1ബി വിസയും ഗ്രീൻ കാർഡും ട്രംപ് നിരോധിച്ചു

അമേരിക്കൻ തൊഴിലാളികൾക്ക് സംരക്ഷണം

അമേരിക്കൻ തൊഴിലാളികൾക്ക് സംരക്ഷണം

അരലക്ഷത്തോളം അമേരിക്കൻ തൊഴിലാളികളെ മാറ്റിയാണ് കമ്പനികൾ എച്ച് -1 ബി ഉപയോഗിച്ചതെന്ന് ഡിഎച്ച്എസ് പറയുന്നു. ഇത് യു‌എസ് തൊഴിൽ വിപണിയിലെ നിരവധി വ്യവസായങ്ങളിലെ വേതനം കുറയ്ക്കുന്നതിനും കാരണമായി. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുകയെന്ന ട്രംപ് അഡ്മിനിസ്ട്രേഷൻ ലക്ഷ്യത്തിന്റെ ഭാഗമാണ് എച്ച് -1 ബി വിസയിലെ ഏറ്റവും പുതിയ ഈ മാറ്റങ്ങൾ.

അമേരിക്കയിലെ ജോലി ഇനി സ്വപ്നങ്ങളിൽ മാത്രം, എച്ച്1ബി വിസയിൽ ട്രംപിന്റെ അന്തിമ തീരുമാനം ഇങ്ങനെഅമേരിക്കയിലെ ജോലി ഇനി സ്വപ്നങ്ങളിൽ മാത്രം, എച്ച്1ബി വിസയിൽ ട്രംപിന്റെ അന്തിമ തീരുമാനം ഇങ്ങനെ

പുതിയ നിയമം

പുതിയ നിയമം

എച്ച് -1 ബി തൊഴിലാളികൾ ജോലി ചെയ്യുന്നത് കൊവിഡ് -19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ വഷളാക്കില്ലെന്നും സമാനമായി ജോലി ചെയ്യുന്ന യുഎസ് തൊഴിലാളികളുടെ വേതനത്തെയും തൊഴിൽ സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കില്ലെന്നും പുതിയ നിയമം ഉറപ്പാക്കുന്നു. സെപ്റ്റംബറിൽ, ഡിഎച്ച്എസും തൊഴിൽ വകുപ്പും എച്ച് 1 ബിക്ക് കീഴിലുള്ളവരുൾപ്പെടെ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ വേതന നിലവാരം പുന: ക്രമീകരിക്കുന്നതിന് രണ്ട് വകുപ്പുകൾ നിർദ്ദേശിച്ചിരുന്നു.

English summary

US President Donald Trump tightens H1b visa restrictions, It will be a Setback for Indian techies | ഇന്ത്യൻ ടെക്കികൾക്ക് തിരിച്ചടി; എച്ച് 1ബി വിസ നിയന്ത്രണങ്ങൾ കടുപ്പിച്ചു, പുതിയ നിയമങ്ങളുമായി ട്രംപ്

The Trump administration on Tuesday announced an interim final rule governing H-1B visas to protect American workers. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X