ബിഗ്ബാസ്കറ്റിൽ ഗുരുതര സുരക്ഷാ വീഴ്ച: രണ്ട് കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു!!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: പലചരക്ക്  ഇ- കൊമേഴ്സ് സ്ഥാപനമായ ബിഗ്ബാസ്കറ്റിൽ സുരക്ഷാ വീഴ്ച. രണ്ട് കോടി ഉപയോക്താക്കളുടെ വിവരങ്ങളാണ് ഇതോടെ ചോർന്നിട്ടുള്ളതെന്നാണ് സൈബർ ഇന്റലിജൻസ് സ്ഥാപനമായ സൈബിളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിൽ ബെംഗളൂരുവിലെ സൈബർ കമ്പനി സൈബർ ക്രൈം സെല്ലിനെ പരാതിയുമായി സമീപിച്ചിട്ടുണ്ട്. ബിഗ് ബാസ്കറ്റിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്ന സൈബർ വിദഗ്ധരുടെ വാദം പരിശോധിച്ച് വരികയാണ്. ഹാക്കർ ബിഗ്ബാസ്കറ്റിലെ രണ്ട് കോടി വരുന്ന ഉപയോക്താക്കളുടെ വിവരങ്ങൾ 30 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നാണ് പറയുന്നത്.

ഈ 5 ബാങ്കുകളിൽ എവിടെയെങ്കിലും അക്കൗണ്ടുണ്ടോ? വാട്ട്‌സ്ആപ്പ് പേ ഉപയോഗിക്കാവുന്നത് ആർക്കൊക്കെ? ഈ 5 ബാങ്കുകളിൽ എവിടെയെങ്കിലും അക്കൗണ്ടുണ്ടോ? വാട്ട്‌സ്ആപ്പ് പേ ഉപയോഗിക്കാവുന്നത് ആർക്കൊക്കെ?

 സുരക്ഷാ വീഴ്ച

സുരക്ഷാ വീഴ്ച

ദിവസേനയുള്ള ഡാർക്ക് വെബ് മോണിട്ടറിംഗിന്റെ ഭാഗമായാണ് സൈറ്റിൽ സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. സൈബർ ക്രൈം മാർക്കറ്റിൽ ബിഗ് ബാസ്കറ്റിന്റെ വിവരങ്ങൾ വിൽപ്പനയ്ക്ക് വെച്ചതായി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും 4000 യുഎസ് ഡോളറിന് വിവരങ്ങൾ വിറ്റുവെന്നും സൈബിൾ പറയുന്നു. മെമ്പർ- മെമ്പർ എന്ന പേരിലുള്ള 15 ജിബി വരുന്ന എസ്ക്യൂഎൽ ഫയലിൽ 20 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങളാണ് അടങ്ങിയിട്ടുള്ളതെന്നാണ് സൈബിൾ ബ്ലോഗിൽ കുറിച്ചത്.

ഫോൺ നമ്പറും ഇമെയിൽ ഐഡിയും

ഫോൺ നമ്പറും ഇമെയിൽ ഐഡിയും

ഉപയോക്താക്കളുടെ പേരുകൾ, ഇമെയിൽ ഐഡികൾ, പാസ് വേർഡ്, ഹാഷുകൾ, കോണ്ടാക്ട് നമ്പറുകൾ, വിലാസം, ജനനത്തീയതി, സ്ഥലം, ലോഗിൻ ചെയ്യുന്നവരുടെ ഐപി അഡ്രസ് എന്നീ വിവരങ്ങളാണ് ചോർന്നിട്ടുള്ളത്. ഓരോ തവണയും ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഒടിപിയാണ് ചോർന്നിട്ടുള്ള പാസ് വേർഡുകളിൽ ഉൾപ്പെട്ടിട്ടുള്ളതെന്നാണ് സൈബിൾ ചൂണ്ടിക്കാണിക്കുന്നത്.

 വിവരങ്ങൾ ചോർന്നു

വിവരങ്ങൾ ചോർന്നു

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബിഗ് ബാസ്കറ്റിലെ വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് ഞങ്ങൾ മനസ്സിലാക്കുന്നത്. തുടർന്ന് സൈബർ സുരക്ഷാ വിദഗ്ധരുമായി കൂടിയാലോചിച്ച് ഇതിന്റെ ആധികാരികതയും വ്യാപ്തിയും വിലയിരുത്തുകയും ബെംഗളൂരുവിലെ സൈബർ ക്രൈം സെല്ലിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കേസെടുക്കുന്നതിനുള്ള ആവശ്യവുമായി ബിഗ്ബാസ്കറ്റ് പ്രസ്താവനയിൽ പറയുന്നു.

 ഉപഭോക്താക്കളുടെ വിവരങ്ങൾ

ഉപഭോക്താക്കളുടെ വിവരങ്ങൾ

ഇമെയിൽ ഐഡികൾ, ഫോൺ നമ്പറുകൾ, ഓർഡർ വിശദാംശങ്ങൾ, വിലാസങ്ങൾ എന്നിവയാണ് ഞങ്ങൾ കൈവശം വെച്ചിരിക്കുന്ന ഉപഭോക്തൃ ഡാറ്റ. അതിനാൽ ഇവയാണ് ഹാക്കർമാർക്ക് ലഭിക്കാൻ സാധ്യതയുള്ള വിവരങ്ങൾ. ഞങ്ങളുടെ വിവരങ്ങൾ‌ കൈകാര്യം ചെയ്യുന്നതിന് മികച്ച ഇൻ‌-ക്ലാസ് റിസോഴ്സുകളും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്ന ശക്തമായ ഒരു വിവര സുരക്ഷാ ചട്ടക്കൂട് ഞങ്ങളുടെ പക്കലുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നതിന് മികച്ച ഇൻ-ക്ലാസ് ഇൻഫർമേഷൻ സെക്യൂരിറ്റി വിദഗ്ധരുമായി ഞങ്ങൾ സജീവമായി ഉപയോഗിക്കുന്നത് തുടരും, "ബിഗ് ബാസ്‌ക്കറ്റ് പറഞ്ഞു.

 ബിഗ്ബാസ്കറ്റിൽ അറിയിച്ചു

ബിഗ്ബാസ്കറ്റിൽ അറിയിച്ചു

അലിബാബ ഗ്രൂപ്പ്, മിറേ അസറ്റ്-നേവർ ഏഷ്യ ഗ്രോത്ത് ഫണ്ട്, യുകെ സർക്കാർ ഉടമസ്ഥതയിലുള്ള സിഡിസി ഗ്രൂപ്പ് എന്നിവയാണ് ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിക്ക് ധനസഹായം നൽകിവരുന്നത്. 2020 ഒക്ടോബർ 30 നാണ് ലംഘനം നടന്നതെന്ന് സൈബിൾ അവകാശപ്പെട്ടു, ഇക്കാര്യം ഇതിനകം ബിഗ് ബാസ്‌കറ്റിന്റെ മാനേജുമെന്റിനെ അറിയിച്ചിട്ടുണ്ട്.

Read more about: alibaba
English summary

Users data breach reported from Big Basket, And sold for 30 lakhs

Users data breach reported from Big Basket, And sold for 30 lakhs
Story first published: Sunday, November 8, 2020, 13:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X