യുടിഐ സ്‌മോള്‍ ക്യാപ് ഫണ്ട് അവതരിപ്പിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: മുഖ്യമായും ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുക എന്ന ലക്ഷ്യവുമായി യുടിഐ സ്‌മോള്‍ ഫണ്ട് അവതരിപ്പിച്ചു. ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന പുതിയ ഫണ്ട് ഓഫര്‍ ഡിസംബര് 16-ന് അവസാനിക്കും. 23 മുതല്‍ പുനര്‍ വില്പനയ്ക്കും തിരിച്ചു വാങ്ങലിനും വേണ്ടി തുടര്‍ന്നു ലഭ്യമാക്കുകയും ചെയ്യും. യൂണിറ്റിന് പത്തു രൂപയാണ് വില. കുറഞ്ഞ പ്രാരംഭ നിക്ഷേപം 5000 രൂപയും കുറഞ്ഞ തുടര്‍ നിക്ഷേപം ആയിരം രൂപയുമാണ്. അതിനു ശേഷം ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ഈ ഓപണ്‍ എന്‍ഡഡ് പദ്ധതിയില്‍ റഗുലര്‍, ഡയറക്ട് വിഭാഗങ്ങളില്‍ ലാഭവിഹിതം അതാതു സമയം നല്‍കുന്നതും നിക്ഷേപത്തോടു കൂട്ടിച്ചേര്‍ക്കുന്നതുമായവ തെരഞ്ഞെടുക്കാനും അവസരമുണ്ട്.

 
യുടിഐ സ്‌മോള്‍ ക്യാപ് ഫണ്ട് അവതരിപ്പിച്ചു

Most Read: വീണ്ടും താരിഫ് വർദ്ധനവ്: നിരക്ക് ഉയർത്തി വൊഡാഫോൺ, 2 പ്ലാനുകൾക്ക് വില കൂടുംMost Read: വീണ്ടും താരിഫ് വർദ്ധനവ്: നിരക്ക് ഉയർത്തി വൊഡാഫോൺ, 2 പ്ലാനുകൾക്ക് വില കൂടും

ചെറിയ എസ്‌ഐപികള്‍, ഏതു ദിവസവും നല്കാവുന്ന എസ്‌ഐപികള്‍ തുടങ്ങിയവയും ലഭ്യമാണ്. ഓഹരികളില്‍ 65 ശതമാനം മുതല്‍ 100 ശതമാനം വരെയാവും പദ്ധതിയുടെ നിക്ഷേപം. ഉയര്‍ന്ന വരുമാനം സഷ്ടിക്കാനാവുന്ന കമ്പനികളില്‍ നിക്ഷേപിക്കുകയാണ് ലക്ഷ്യമെന്ന് യുടിഐ സ്‌മോള്‍ ക്യാപ് ഫണ്ട് മാനേജര്‍ അങ്കിത് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. 'ചെറുകിട ബിസിനസുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. ഉത്പാദനം, ചില്ലറ വിൽപ്പന, സേവനങ്ങൾ, നിർമ്മാണം എന്നീ മേഖലകളിലാണ് ചെറുകിട ബിസിനസുകൾ പ്രധാനമായും വേരൂന്നത്. അടുത്തകാലത്തായി ചെറുകിട ബിസിനസുകളെ പരിപോഷിപ്പിക്കാനായി പുതിയ സംരംഭങ്ങൾക്ക് സർക്കാർ കാര്യമായ പിന്തുണ നൽകുന്നുണ്ട്. ഒപ്പം ചെറകിട ബിസിനസുകൾക്ക് വളരാനാവശ്യമായ അവസരങ്ങളും സർക്കാർ ഒരുക്കിവരുന്നു. ദീര്‍ഘകാലത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയില്‍ ചെറുകിട കമ്പനികളുടെ പങ്ക് വര്‍ധിക്കും', അഗർവാൾ പറഞ്ഞു.

 

Most Read: ബിഗ്ബാസ്കറ്റിൽ കണ്ണുവെച്ച് ടാറ്റ: 80 ശതമാനം ഓഹരികൾ വാങ്ങും? അണിയറയിൽ നടക്കുന്നത് നിർണായക ചർച്ചകൾ!!Most Read: ബിഗ്ബാസ്കറ്റിൽ കണ്ണുവെച്ച് ടാറ്റ: 80 ശതമാനം ഓഹരികൾ വാങ്ങും? അണിയറയിൽ നടക്കുന്നത് നിർണായക ചർച്ചകൾ!!

'വിപുലീകരിക്കാൻ കഴിയുന്ന ബിസിനസ്സ് മാതൃകയുള്ള കമ്പനികളിലാണ് യുടിഐ സ്മോൾ ക്യാപ് ഫണ്ട് നിക്ഷേപം നടത്താൻ ശ്രമിക്കുക. നിക്ഷേപിച്ച മൂലധനത്തിന് ഉയർന്ന വരുമാനമുണ്ടാക്കാൻ ലക്ഷ്യമിടുന്ന നിയന്ത്രിത മാനേജ്മെന്റായിരിക്കണം ഈ കമ്പനികൾ നടത്തേണ്ടത്. അന്തർലീനമായ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് ഞങ്ങൾക്ക് 360 ഡിഗ്രി റിസ്ക് അസസ്മെന്റ് ഫ്രെയിംവർക്കുണ്ട്. വളർച്ചാസാധ്യത അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുത്ത സ്മോൾ ക്യാപ്പ്, മിഡ് ക്യാപ്പ് കമ്പനികളിൽ നിന്ന് നേട്ടമുണ്ടാക്കാൻ റിസ്ക് അസസ്മെന്റ് ഫ്രെയിംവർക്കിന് സാധിക്കും', അഗർവാൾ അറിയിച്ചു.

 

Read more about: uti mutual fund
English summary

UTI Mutual Fund launches ‘UTI Small Cap Fund

UTI Mutual Fund launches ‘UTI Small Cap Fund. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X