ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കാൻ അവസരമൊരുക്കി യുടിഐ അള്‍ട്രാ ഷോര്‍ട്ട് ടേം പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഉയര്‍ന്ന നിലയിലെ ലിക്വിഡിറ്റിയോടു കൂടി മൂന്നു മുതല്‍ ആറു മാസം വരെയുള്ള കാലത്തേക്കു നിക്ഷേപിക്കാന്‍ യുടിഐയുടെ അള്‍ട്രാ ഷോര്‍ട്ട് ടേം പദ്ധതി ഏറെ ഗുണകരമാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കടപത്രങ്ങളിലും മണി മാര്‍ക്കറ്റിലുമാണ് ഈ പദ്ധതി വൈവിധ്യവല്‍ക്കരിച്ചു പണം നിക്ഷേപിക്കുന്നത്.

സര്‍ക്കാര്‍ കടപത്രങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് അടുത്തിടെ പ്രഖ്യാപിച്ച ചില നടപടികളും ഈ പദ്ധതിയുടെ നിക്ഷേപകര്‍ക്കു ഗുണകരമാകുമെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. മെയ് 20-ന് രണ്ടാം ഘട്ടമായി 35,000 കോടി രൂപയുടെ സര്‍ക്കാര്‍ കടപത്രങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടതാണ് ഈ നടപടികളിലൊന്ന്. റിസര്‍വ് ബാങ്ക് 25,000 കോടി രൂപയുടെ ലേലം നടത്തുമെന്നാണ് വിപണിയിലെ പങ്കാളികള്‍ പ്രതീക്ഷിച്ചിരുന്നത്. അധികമായി 10,000 കോടി രൂപയുടെ പ്രഖ്യാപനം കൂടി എത്തിയത് സര്‍ക്കാര്‍, കോര്‍പറേറ്റ് കടപത്രങ്ങളുടെ നേട്ടം രണ്ടു മുതല്‍ അഞ്ച് അടിസ്ഥാന പോയിന്റു വരെ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഹ്രസ്വകാലത്തേക്ക്  നിക്ഷേപിക്കാൻ അവസരമൊരുക്കി യുടിഐ അള്‍ട്രാ ഷോര്‍ട്ട് ടേം പദ്ധതി

പണപ്പെരുപ്പം, വളര്‍ച്ച, കോവിഡ് വാക്‌സിനേഷന്റെ തോത്, റിസര്‍വ് ബാങ്ക് നയങ്ങള്‍, എണ്ണ വില, രൂപയുടെ നില എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിപണി മുന്നോട്ടു പോകുക. ഇത്തരമൊരു സാഹചര്യത്തില്‍ മൂന്നു മുതല്‍ ആറു മാസം വരെ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പണം സൂക്ഷിക്കാനുള്ള മികച്ച ഒരു അവസരമാണ് യുടിഐ അള്‍ട്രാ ഷോര്‍ട്ട് ടേം പദ്ധതി നല്‍കുന്നതെന്നാണ് വിലയിരുത്തല്‍.

നേരത്തെ, യുടിഐ ഇക്വിറ്റി ഫണ്ടിന്റെ നിക്ഷേപം 15,700 കോടി രൂപ കടന്നിരുന്നു. 2021 ഫെബ്രുവരി 28-ലെ കണക്കുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങളിലായി നിക്ഷേപിക്കുന്ന ഈ ഓപണ്‍ എന്‍ഡഡ് പദ്ധതിയില്‍ 13 ലക്ഷത്തിലേറെ നിക്ഷേപകരാണുള്ളത്. ഇടത്തരം നഷ്ടസാധ്യതകള്‍ നേരിടാന്‍ സാധിക്കുന്നവര്‍ക്ക് ദീര്‍ഘകാലത്തേക്കു നിക്ഷേപിക്കാന്‍ അനുയോജ്യമായ പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്.

ഫെബ്രുവരി 28-ലെ കണക്കുകള്‍ പ്രകാരം ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ & ടി ഇന്‍ഫോടെക്, എച്ച്ഡിഎഫ്‌സി, കോട്ടക് മഹീന്ദ്ര ബാങ്ക്, ആസ്ട്രല്‍ പോളി ടെക്‌നിക്, ഇന്‍ഫോസിസ്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഇന്‍ഫോ എഡ്ജ്, ടിസിഎസ് എന്നിവയിലാണ് പദ്ധതിയുടെ നിക്ഷേപത്തിന്റെ 42 ശതമാനവും.

Read more about: uti
English summary

UTI Ultra Short Term Fund provides a good investment opportunity for short period

UTI Ultra Short Term Fund provides a good investment opportunity for a short period. Read in Malayalam.
Story first published: Tuesday, May 18, 2021, 19:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X