ദേശീയ പെൻഷൻ പദ്ധതിക്ക് കീഴിലുള്ള കൈകാര്യം ചെയ്യാനാകുന്ന ആസ്തിയുടെ മൂല്യം 6 കോടി കടന്നു

By Ajmal MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ദേശീയ പെന്‍ഷന്‍ സമ്പ്രദായം, അടല്‍ പെന്‍ഷന്‍ യോജന (എ.പി.വൈ) എന്നിവയ്ക്ക് കീഴിലുള്ള കൈകാര്യം ചെയ്യാനാകുന്ന ആസ്തിയുടെ മൂല്യം ആറ് ട്രില്യണ്‍ രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു . 13 വര്‍ഷം കൊണ്ടാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചതെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. വെറും 7 മാസത്തിനുള്ളിലാണ് അവസാന ഒരു ട്രില്യണ്‍ രൂപയുടെ എയുഎം വളര്‍ച്ച കൈവരിക്കാനായത്.

 

പിഎഫ്ആര്‍ഡിഎയ്ക്ക് ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായ എന്‍പിഎസ് വരിക്കാരില്‍ വര്‍ഷങ്ങളായി 74.10 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാരിതര മേഖലയില്‍ നിന്ന് 28.37 ലക്ഷം വ്യക്തികളുമാണ് അംഗങ്ങളായത്. പിഎഫ്ആര്‍ഡിഎയുടെ മൊത്തം വരിക്കാരുടെ എണ്ണം 4.28 കോടിയായി ഉയര്‍ന്നു. ''2020 ഒക്‌ടോബറില്‍ 5 ട്രില്യണ്‍ ആയിരുന്ന കൈകാര്യം ചെയ്യാവുന്ന ആസ്തി ഏഴുവര്‍ഷത്തിന് താഴേ 6 ട്രില്യണ്‍ എന്ന നാഴികക്കല്ലിലെത്തിയതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. എന്‍.പി.എസിലും, പി.എഫ്.ആര്‍.ഡി.എ യിലും വരിക്കാര്‍ക്കുള്ള വിശ്വാസമാണ് ഈ നേട്ടം കാണിക്കുന്നത്. സാമ്പത്തിക ക്ഷേമം സംരക്ഷിക്കുന്നതിലും വിരമിക്കല്‍ ആസൂത്രണത്തിലും ഈ മഹാമാരി കാലത്ത് വര്‍ദ്ധിച്ചുവരുന്ന തിരിച്ചറിവിന് അനുസൃതമായി വ്യക്തികള്‍ മുന്‍ഗണന നല്‍കുന്നുമുണ്ട്''. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (പി.എഫ്.ആര്‍.ഡി.എ) ചെയര്‍മാന്‍ ശ്രീ സുപ്രതിം ബന്ദോപാധ്യായ പറഞ്ഞു.

 
ദേശീയ പെൻഷൻ പദ്ധതിക്ക് കീഴിലുള്ള കൈകാര്യം ചെയ്യാനാകുന്ന ആസ്തിയുടെ മൂല്യം 6 കോടി കടന്നു

2021 മേയ് 21 ലെ കണക്കനുസരിച്ച് എന്‍.പി.എസ്, അടല്‍ പെന്‍ഷന്‍ യോജന എന്നിവയ്ക്ക് കീഴിലുള്ള മൊത്തം വരിക്കാരുടെ എണ്ണം 4.28 കോടി കടക്കുകയും കൈകാര്യം ചെയ്യാനാകുന്ന ആസ്തികള്‍ (എ.യു.എം) 603,667.02 കോടി രൂപയാകുകയും ചെയ്തു.

ദേശീയ പെന്‍ഷന്‍ സമ്പ്രദായത്തിനെയും (എന്‍.പി.എസ്) നിയമം ബാധകമാകുന്ന മറ്റ് പെന്‍ഷന്‍ പദ്ധതികളേയും പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുംചിട്ടയായ വളര്‍ച്ച ഉറപ്പാക്കുന്നതിനുമായി പാര്‍ലമെന്റ് നടത്തിയ ഒരു നിയമനിര്‍മ്മാണത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ ഒരു നിയമപരമായ അധികാരസ്ഥാനമാണ് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പി.എഫ്.ആര്‍.ഡി.എ). 2004 ജനുവരി ഒന്നുമുതല്‍ നിയമിതരാകുന്ന കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് മാത്രമാണ് ആദ്യമായി എന്‍.പി.എസ് വിജ്ഞാപനം ചെയ്തിരുന്നത്, പിന്നീട് മിക്കവാറും എല്ലാ സംസ്ഥാനങ്ങളും അതിന്റെ ജീവനക്കാര്‍ക്കായി ഇത് അംഗീകരിച്ചു. എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും (ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും/ ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്കും / വിദേശത്തുളളവര്‍ക്കും) സ്വമേധയായും കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ ജീവനക്കാര്‍ക്ക് വേണ്ടിയും എന്‍.പി.എസ് വ്യാപിപ്പിച്ചിട്ടുണ്ട്.

English summary

value of manageable assets under the National Pension Scheme has crossed Rs 6 crore

value of manageable assets under the National Pension Scheme has crossed Rs 6 crore
Story first published: Wednesday, May 26, 2021, 18:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X