വാഹന വിൽപ്പനയിൽ മെയ് മാസത്തിൽ 90 ശതമാനം ഇടിവ്, ജൂണിലും പ്രതീക്ഷ വേണ്ട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെയ് മാസത്തിലെ വാഹനങ്ങളുടെ ചില്ലറ വിൽപ്പന കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ പത്തിലൊന്നായി ചുരുങ്ങിയതായി റിപ്പോർട്ട്. രാജ്യത്തിന്റെ വലിയൊരു ഭാഗം മെയ് മാസത്തിലും പൂട്ടിയിട്ടിരിക്കുകയായിരുന്നു, മാത്രമല്ല ഗതാഗത നിയന്ത്രണങ്ങൾ ഒഴിവാക്കായി പ്രദേശങ്ങളിൽ പോലും ഉപയോക്താക്കൾ വാഹനങ്ങൾ കാര്യമായി വാങ്ങിയിട്ടില്ലെന്നാണ് വിവരം. വിവിധ വിഭാഗങ്ങളിൽ വിൽപ്പന 88.9 ശതമാനം ഇടിഞ്ഞ് 200,000 യൂണിറ്റായി.

 

2019 മെയ് മാസത്തിൽ വാഹന വിൽപ്പന 1.8 ദശലക്ഷം യൂണിറ്റായിരുന്നു. വാഹന രജിസ്ട്രേഷൻ ഡാറ്റ അനുസരിച്ചുള്ള കണക്കാണിത്. വാഹന ചില്ലറ വ്യാപാരികളെ പ്രതിനിധീകരിക്കുന്ന ലോബിയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (FADA) രാജ്യത്തെ 1,435 പ്രാദേശിക ഓഫീസുകളിൽ 1,225 എണ്ണത്തിൽ നിന്ന് ശേഖരിച്ച കണക്കുകളാണിത്.

 

2020ൽ വാഹന ഉൽ‌പാദനം 8.3% കുറയും; കൊറോണ വൈറസ് വിതരണത്തെ ബാധിച്ചേക്കാമെന്ന് ഫിച്ച്2020ൽ വാഹന ഉൽ‌പാദനം 8.3% കുറയും; കൊറോണ വൈറസ് വിതരണത്തെ ബാധിച്ചേക്കാമെന്ന് ഫിച്ച്

വാഹന വിൽപ്പനയിൽ മെയ് മാസത്തിൽ 90 ശതമാനം ഇടിവ്, ജൂണിലും പ്രതീക്ഷ വേണ്ട

മെയ് അവസാനം രാജ്യത്തൊട്ടാകെയുള്ള 26,500 ഔട്ട്‌ലെറ്റുകളിൽ 60 ശതമാനം ഷോറൂമുകളും 80 ശതമാനം വർക്ക് ഷോപ്പുകളും മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും ഫഡാ പ്രസിഡന്റ് ആശിഷ് കേൽ പറഞ്ഞു. ലോക്ക്ഡൌൺ ഇപ്പോഴും പല ഭാഗങ്ങളിലും തുടരുന്നതിനാൽ സ്ഥിതി ഉടൻ മെച്ചപ്പെടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2020 ജൂണിൽ 2019 ജൂണിനെ അപേക്ഷിച്ച് വിൽപ്പനയിൽ 25 ശതമാനം കുറവുണ്ടാകുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്.

വൻതോതിൽ പിരിച്ചുവിടലും ശമ്പള വെട്ടിക്കുറവും കാരണം നഗരപ്രദേശങ്ങളിൽ വാഹന വിൽപ്പനയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, അനുകൂലമായ മൺസൂൺ, കാർഷിക മേഖലയ്ക്കായി സർക്കാർ പ്രഖ്യാപിച്ച നടപടികൾ എന്നിവ കാരണം ഗ്രാമീണ ആവശ്യം പുനരുജ്ജീവനത്തിന്റെ ചില അടയാളങ്ങൾ കാണിക്കുമെന്നാണ് വിവരം. ഗ്രാമീണ മേഖലയിലുള്ള ട്രാക്ടർ വിൽപ്പന 76 ശതമാനം ഇടിഞ്ഞു, മറ്റ് വിഭാഗങ്ങളിൽ 86 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്.

സംസ്ഥാന ബജറ്റ്: വാഹനങ്ങൾക്ക് ഇനി വില കൂടും, നികുതിയിൽ വർദ്ധനവ്സംസ്ഥാന ബജറ്റ്: വാഹനങ്ങൾക്ക് ഇനി വില കൂടും, നികുതിയിൽ വർദ്ധനവ്

English summary

Vehicle sales fell 90% in May 2020 | വാഹന വിൽപ്പനയിൽ മെയ് മാസത്തിൽ 90 ശതമാനം ഇടിവ്, ജൂണിലും പ്രതീക്ഷ വേണ്ട

Retail vehicle sales in May declined by one-tenth as compared to the same month last year. Read in malayalam.
Story first published: Thursday, June 11, 2020, 18:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X