ഉപയോക്താക്കളുടെ എണ്ണത്തിൽ റിലയൻസ് ജിയോ മുന്നിൽ: ഏപ്രിലിൽ വിഐയ്ക്ക് നഷ്ടം 1.8 ലക്ഷം പേരെന്ന് റെഗുലേറ്റർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ടെലികോം രംഗത്ത് മത്സരം തുടരുന്നതിനിടെ ഉപയോക്താക്തളുടെ കൊഴിഞ്ഞുപോക്ക് നേരിട്ട് വോഡഫോൺ- ഐഡിയ. സെക്ടർ റെഗുലേറ്റർ നൽകുന്ന കണക്ക് അനുസരിച്ച് 2021 ഏപ്രിൽ മാസത്തിൽ 1.8 ലക്ഷം ഉപയോക്താക്കളുടെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തിങ്കളാഴ്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം റിലയൻസ് ജിയോയിൽ 4.8 ദശലക്ഷം വയർലെസ് ഉപയോക്താക്കളുമായി മുന്നിലെത്തിയിട്ടുണ്ട്.

എസ്ബിഐയുടെ മുന്നറിയിപ്പ്; വ്യക്തിഗത,സാമ്പത്തീക വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാംഎസ്ബിഐയുടെ മുന്നറിയിപ്പ്; വ്യക്തിഗത,സാമ്പത്തീക വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

വയർലെസ് വരിക്കാരിൽ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ 427.67 ദശലക്ഷം ഉപയോക്താക്കളുമായി ഒന്നാമതെത്തി. 352.91 ദശലക്ഷം ഉപയോക്താക്കളുള്ള എയർടെല്ലും ഏപ്രിൽ അവസാനത്തോടെ 281.90 ദശലക്ഷവുമായി വിഐയും തൊട്ടുപിന്നിലായുണ്ട്. തൽഫലമായി, വയർലെസ് വിഭാഗത്തിൽ ജിയോയുടെ വിപണി വിഹിതം 36.15 ശതമാനമായി ഉയർന്നിട്ടുണ്ട്. എയർടെൽ വിപണിയിൽ 29.83 ശതമാനവും വിഐ വയർലെസ് വരിക്കാരുടെ എണ്ണം 23.83 ശതമാനവുമായിട്ടുണ്ട്.

   ഉപയോക്താക്കളുടെ എണ്ണത്തിൽ റിലയൻസ് ജിയോ മുന്നിൽ:  ഏപ്രിലിൽ വിഐയ്ക്ക് നഷ്ടം 1.8 ലക്ഷം പേരെന്ന്

എന്നാൽ നിഷ്‌ക്രിയ വരിക്കാർ ഏറ്റവുമധികമുള്ളത് ജിയോയിലാണ്. 92.5 ദശലക്ഷമാണിത്. ജിയോയുടെ അവരുടെ വരിക്കാരുടെ എണ്ണത്തിന്റെ 21.63%. സജീവ വരിക്കാരേക്കാൾ ഉയർന്ന അനുപാതമാണ് എയർടെല്ലിനുള്ളത്. ഇത് മൊത്തം അടിത്തറയുടെ 98.31% ആണ്. വിഐയുടെ നിഷ്ക്രിയ വരിക്കാരുടെ എണ്ണം 89.87% ആണെന്നും ട്രായ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

ഫിക്സഡ് വയർലൈൻ വിഭാഗത്തിൽ 194,800 പുതിയ കണക്ഷനുകൾ നൽകിക്കൊണ്ടാണ് ജിയോ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, എയർടെൽ 59,305 കണക്ഷനും നേടിയിട്ടുണ്ട്. ഇതോടെ, വയർ വിഭാഗത്തിൽ എയർടെലുമായുണ്ടായിരുന്ന അന്തരം ജിയോ കുറച്ചിട്ടുണ്ട്, ഇത് 4.7 ദശലക്ഷത്തിൽ നിന്ന് 3.5 ദശലക്ഷത്തിലേക്ക് എത്തുകയായിരുന്നു.

English summary

Vodafone Idea loses 1.8 million users in April; Jio leads Airtel in user additions

Vodafone Idea loses 1.8 million users in April; Jio leads Airtel in user additions
Story first published: Monday, July 12, 2021, 21:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X