പേര് മാത്രമല്ല, താരിഫ് പ്ലാനുകളിലും മാറ്റം വരുത്തി വോഡഫോൺ ഐഡിയ, പുതിയ താരിഫ് പ്ലാനുകൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി വോഡഫോൺ ഐഡിയ ലിമിറ്റഡ് (Vi) പുതിയ താരിഫ് പ്ലാനുകൾ അവതരിപ്പിച്ചു. പുതിയ പ്ലാനുകളിൽ അധിക ആനുകൂല്യങ്ങൾ കുറവാണെന്ന് കമ്പനി വെബ്‌സൈറ്റ് പറയുന്നു. ചില പ്ലാനുകളിൽ നിന്ന് സീ 5 സബ്സ്ക്രിപ്ഷൻ, ഓവർ-ദി-ടോപ്പ് (ഒടിടി) വിനോദ പ്ലാറ്റ്ഫോം പോലുള്ള ആനുകൂല്യങ്ങൾ കമ്പനി നീക്കംചെയ്തു. എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും സീ 5 സബ്സ്ക്രിപ്ഷൻ നേരത്തെ ലഭ്യമായിരുന്നു. പുതിയ പ്രീപെയ്ഡ് പ്ലാനുകൾ 405 രൂപ മുതലാണ് ആരംഭിക്കുന്നത്.

 

പ്രീപെയ്ഡ് പ്ലാൻ

പ്രീപെയ്ഡ് പ്ലാൻ

405 രൂപ, 595 രൂപ, 795 രൂപ, 2,595 രൂപ എന്നിങ്ങനെ 28 ദിവസം മുതൽ ഒരു വർഷം വരെ സാധുതയുള്ള പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. 405 രൂപയുടെ പ്ലാൻ ഒഴികെ, എല്ലാ സ്കീമുകളും പ്രതിദിനം 2 ജിഗാബൈറ്റ് (ജിബി) ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. 405 രൂപയുടെ പ്ലാൻ 28 ദിവസത്തേക്ക് 90 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. എല്ലാ പ്ലാനുകളിലും സൊമാറ്റോ, പ്രതിദിന ഓർഡറുകളിൽ 75 രൂപയുടെ കിഴിവ് നൽകുന്നു. നിബന്ധനകളും വ്യവസ്ഥകളും ഈ ഓഫറിന് ബാധകമാണ്.

വോഡഫോൺ ഐഡിയയിൽ നിക്ഷേപിക്കാൻ ഒരുങ്ങി ആമസോണും വെരിസോണും; ചർച്ചകൾ പുനരാരംഭിക്കുന്നതായി റിപ്പോർട്ടുകൾ

പുതിയ താരിഫ് പ്ലാനുകൾ

പുതിയ താരിഫ് പ്ലാനുകൾ

വോഡഫോൺ ഇന്ത്യ ലിമിറ്റഡിന്റെയും ഐഡിയ സെല്ലുലാർ ലിമിറ്റഡിന്റെയും ഐഡന്റിറ്റിയും ഉപഭോക്തൃ അടിത്തറയും സമന്വയിപ്പിക്കാനുള്ള കമ്പനിയുടെ റീബ്രാൻഡിംഗ് ശ്രമങ്ങളെ തുടർന്നാണ് പുതിയ താരിഫ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. വോഡഫോണിന് നഗര, പ്രീമിയം ഉപഭോക്താക്കളാണ് കൂടുതലുള്ളത്. അതേ സമയം ഐഡിയയ്ക്ക് പ്രധാനമായും അർദ്ധ-നഗര, ഗ്രാമീണ കേന്ദ്രങ്ങളിലാണ് പ്രാതിനിധ്യം. രണ്ട് സ്ഥാപനങ്ങളും 2018 ഓഗസ്റ്റിൽ ലയിപ്പിച്ചെങ്കിലും സംയോജനം വരെ ഉപഭോക്താക്കൾക്ക് പ്രത്യേകം സേവനങ്ങളാണ് നൽകി വന്നിരുന്നത്.

മെയ് മാസത്തില്‍ 4.7 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ട് എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും

താരിഫ് വർദ്ധനവ്

താരിഫ് വർദ്ധനവ്

ബിർള ഗ്രൂപ്പ് കമ്പനിയുടെ മാനേജ്മെന്റ് അടുത്തിടെ താരിഫ് വർദ്ധനയെക്കുറിച്ച് ചില സൂചനകൾ നൽകിയിരുന്നു, ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (അർപു) ആദ്യം 200 രൂപയായും ഒടുവിൽ 300 രൂപയായും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്ക് വർദ്ധനവ്. ഉയർന്ന ചെലവുകൾ കാരണം ഉടൻ തന്നെ താരിഫ് ഉയർത്തേണ്ടതുണ്ടെന്നും വോഡഫോൺ ഐഡിയ ചീഫ് എക്സിക്യൂട്ടീവ് രവീന്ദർ തക്കർ വ്യക്തമാക്കിയിരുന്നു.

വേറെ വഴിയില്ല, മൊബൈല്‍ നിരക്കുകള്‍ കൂട്ടണം: വൊഡഫോണ്‍ ഐഡിയ

കുടിശ്ശിക

കുടിശ്ശിക

എതിരാളികളായ ഭാരതി എയർടെൽ ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഗോപാൽ വിറ്റലും ജൂൺ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം അനലിസ്റ്റുകൾക്കായുള്ള നിക്ഷേപക കോളിൽ താരിഫ് വർധനവ് സൂചിപ്പിച്ചിരുന്നു. കടപ്പത്രവും ഇക്വിറ്റിയും വഴി 25,000 കോടി രൂപ സമാഹരിക്കാൻ കമ്പനിയുടെ ബോർഡ് അടുത്തിടെ അംഗീകാരം നൽകിയിരുന്നു. എജിആർ കുടിശ്ശികയിൽ 7,854 ഡോളർ കമ്പനി ക്ലിയർ ചെയ്തു, എന്നിട്ടും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് (ഡിഒടി) 50,000 കോടിയിലധികം കുടിശ്ശികയുണ്ട്.

English summary

Vodafone Idea not only changed name but also the tariff plans; here are the new tariff plans of vi | പേര് മാത്രമല്ല, താരിഫ് പ്ലാനുകളിലും മാറ്റം വരുത്തി വോഡഫോൺ ഐഡിയ, പുതിയ താരിഫ് പ്ലാനുകൾ ഇതാ

Vodafone Idea Limited (Vi) has introduced new tariff plans for prepaid customers. Read in malayalam.
Story first published: Monday, September 21, 2020, 13:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X