സാമ്പത്തിക പ്രതിസന്ധി: 1500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വോഡഫോണ്‍ ഐഡിയ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വോഡഫോണ്‍ ഐഡിയയില്‍ നിന്ന് പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ ടെലികോം ഗിയര്‍ വെന്‍ഡര്‍മാരായ നോകിയ, എറിക്‌സണ്‍, വാവെയ് തുടങ്ങിയവര്‍ കാലതാമസം വരുത്തുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയില്‍ നിന്ന് പേയ്‌മെന്റുകള്‍ വീണ്ടെടുക്കാന്‍ സാധ്യമല്ലെന്ന ആശങ്കയെത്തുടര്‍ന്നാണിതെന്നാണ് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ ഈ നടപടികള്‍ വോഡഫോണ്‍ ഐഡിയയുടെ വിപുലീകരണ പദ്ധതികളെ മന്ദഗതിയിലാക്കുകയും കൂടുതല്‍ വരിക്കാരെ നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

ചെലവ് കുറയ്ക്കുന്നതിനുള്ള ശ്രമമായി, മെയ് മാസത്തില്‍ ടെലികോം സര്‍ക്കിളുകളെ 22 -ല്‍ നിന്ന് 10 ആയി കുറയ്ക്കാനുള്ള നീക്കത്തെത്തുടര്‍ന്ന് രാജ്യത്തൊട്ടാകെയുള്ള 1,500 -ഓളം ജീവനക്കാരെ ടെലികോം ഓപ്പറേറ്റര്‍ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നതായും കരുതുന്നു. 'കഴിഞ്ഞ ആറുമാസമായി ഇത് തന്നെയാണ് അവസ്ഥ. പുതിയ ഓര്‍ഡറുകള്‍ക്കെതിരം കുറച്ചെങ്കിലും സുരക്ഷ വേണമെന്ന നിലപാടിലാണ് യൂറോപ്യന്‍ വെന്‍ഡര്‍മാര്‍.

സാമ്പത്തിക പ്രതിസന്ധി: 1500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വോഡഫോണ്‍ ഐഡിയ

ഇതിനകം തന്നെ, സൗകര്യപ്രദമായ പേയ്‌മെന്റ് നിബന്ധനകളുള്ള ചൈനീസ് വെന്‍ഡര്‍മാര്‍ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കാം,' ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ ഓര്‍ഡറുകള്‍ക്കെതിരെ ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് ലെറ്ററുകളുള്ള യൂറോപ്യന്‍ വെന്‍ഡര്‍മാരായ നോകിയയും എറിക്‌സണും പുതിയ ഓര്‍ഡറുകള്‍ക്കായി ബാങ്കുകളില്‍ നിന്ന് സമാനമായ ഗ്യാരന്റി ആവശ്യപ്പെടുന്നതായും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ അവസ്ഥയില്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മാര്‍ച്ച് അവസാനം വരെയുള്ള കാലയളവിലുള്ള 1,12,520 കോടി രൂപയുടെ കടം കണക്കിലെടുത്ത് ഒരു ബാങ്കും ഗ്യാരന്റി നല്‍കാന്‍ തയ്യാറായില്ലെന്ന് കമ്പനി അടുത്തിടെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 50,000 കോടിയലധികം രൂപയുടെ അസ്തിത്വ പ്രതിസന്ധി കാരണം ക്രമീകരിച്ച മൊത്ത വരുമാന(എജിആര്‍) കുടിശ്ശിക ഇനത്തില്‍ ഇപ്പോഴും സര്‍ക്കാരിനോട് കമ്പനിയ്ക്ക് കടബാധ്യത നിലനില്‍ക്കുന്നുണ്ട്.

ചെലവ് ചുരുക്കല്‍ നടപടികള്‍

പരമ്പരാഗത വെന്‍ഡര്‍മാരുമായുള്ള നിലവിലെ വ്യാപാര സാഹചര്യം മെച്ചപ്പെടുത്താന്‍ വോഡഫോണ്‍ ഐഡിയ പരമാവധി ശ്രമിക്കുന്നുണ്ട്. പരമ്പരാഗത റേഡിയോ ഗിയറുകളില്‍ നിന്ന് വ്യത്യസ്തമായി ഹാര്‍ഡ്‌വെയറിനെയും സോഫ്റ്റ്‌വെയറിനെയും സംയോജിപ്പിക്കാനുള്ള OpenRAN കമ്പനി പ്രാപ്തമാക്കുന്നു. വിതരണക്കാരില്‍ നിന്നുള്ള സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ വിവിധ സോഫ്റ്റ്‌വെയര്‍ ദാതാക്കളുമായി സഹവര്‍ത്തിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.

ഈ നീക്കം നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട ചെലവുകള്‍ കുറയ്ക്കാനും 5ജി -യ്ക്ക് തയ്യാറാവുമ്പോള്‍ കസ്റ്റമൈസേഷന്‍ ചെയ്യാനും കമ്പനിയെ സഹായിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചെലവ് വീണ്ടും കുറയ്ക്കുന്നതിന്, മെയ് മാസം മുതല്‍ സര്‍ക്കിളുകള്‍ 22 -ല്‍ നിന്ന് 10 ആക്കി മാറ്റാനുള്ള തീരുമാനത്തെത്തുടര്‍ന്ന് 1,200-1,500 വരെയുള്ള ജീവനക്കാരെ പിരിച്ചുവിടുന്നതിനെക്കുറിച്ചും കമ്പനി ആലോചിക്കുന്നു. മുമ്പ് കമ്പനിയ്ക്ക് 11,705 സ്ഥിരം ജീവനക്കാരാണ് ഉണ്ടായിരുന്നത്.

English summary

vodafone idea to laid off 1500 jobs due to financial crisis | സാമ്പത്തിക പ്രതിസന്ധി: 1500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വോഡഫോണ്‍ ഐഡിയ

vodafone idea to laid off 1500 jobs due to financial crisis
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X