ഡിസ്‌കൗണ്ടുകള്‍ കുറയ്ക്കൂ, വെയര്‍ഹൗസുകള്‍ അടച്ചുപൂട്ടൂ; മിന്ത്രയോട് വാള്‍മാര്‍ട്ട്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലാഭം വര്‍ദ്ധിപ്പിക്കുന്നതിനായി നിലവില്‍ നടക്കുന്ന പ്രക്രിയകള്‍ കാര്യക്ഷമമാക്കാന്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഉടമസ്ഥതിയിലുള്ള ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയിലര്‍ മിന്ത്രയോട് വാള്‍മാര്‍ട്ട് നിര്‍ദേശിച്ചു. അമേരിക്കന്‍ റീട്ടെയില്‍ കമ്പനിയായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതിയിലാണ് നിലവില്‍ ഫ്‌ളിപ്പ്കാര്‍ട്. ഇന്ത്യയിലുടനീളമുളള ചെറിയ വെയര്‍ഹൗസുകള്‍ അടച്ചുപൂട്ടുക, ഇതുവരെ സംഭരിച്ച വസ്തുക്കളുടെ തോത് കുറയ്ക്കുക, മിന്ത്ര വാഗ്ദാനം കിഴിവുകളും ഇളവുകളും കുറയ്ക്കുക എന്നിവയും പുതിയ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഡിസകൗണ്ടുകളില്‍ 13 മുതല്‍ 14 ശതമാനം വരെ കുറവ് വരുത്താനും വാള്‍മാര്‍ട്ട് അറിയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

 

വാള്‍മാര്‍ട്ട് നിര്‍ണയിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചെറിയ വെയര്‍ഹൗസുകളെല്ലാം തന്നെ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നടപടികള്‍ ഹ്രസ്വകാലത്തേക്കെങ്കിലും മിന്ത്രയുടെ വില്‍പ്പനയില്‍ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. സംഭരിച്ച ഇന്‍വെന്ററി കുറയ്ക്കുന്നത് പ്രവര്‍ത്തന മൂലധനം കൂട്ടുന്നതിലേക്കും നയിക്കും. ഫാഷന്‍ ബിസിനസില്‍ പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കുന്നതിന് ഡിസ്‌കൗണ്ടുകള്‍ നല്‍കേണ്ടി വരും. ഇത് പണം പാഴാക്കിക്കളയുന്നതിന് തുല്യമാണെന്ന് വാള്‍മാര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഫാഷന്‍ രംഗത്ത് അത്തരം നഷ്ടങ്ങള്‍ വരുത്താന്‍ വാള്‍മാര്‍ട്ട് ആഗ്രഹിക്കുന്നില്ല, മിന്ത്രയെക്കാള്‍ അത്തരം വ്യാപാരങ്ങള്‍ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ചെയ്യാന്‍ കഴിയുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 2018 -ലാണ് 16 ബില്യണ്‍ ഡോളറിന് ഫ്‌ളിപ്കാര്‍ട്ടിലെ 77 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. ഈ ഇടപാടില്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ അനുബന്ധ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയിലര്‍മാരുമായ ജബോംഗ്, മിന്ത്ര എന്നിവയും ഉള്‍പ്പെടുന്നു.

 

എസ്ബിഐ കാര്‍ഡ്‌ ഐപിഒയില്‍ അപേക്ഷിച്ചിട്ടുണ്ടോ? നിങ്ങളുടെ അലോട്ട്‌മെന്റ് നില പരിശോധിക്കൂഎസ്ബിഐ കാര്‍ഡ്‌ ഐപിഒയില്‍ അപേക്ഷിച്ചിട്ടുണ്ടോ? നിങ്ങളുടെ അലോട്ട്‌മെന്റ് നില പരിശോധിക്കൂ

ഡിസ്‌കൗണ്ടുകള്‍ കുറയ്ക്കൂ, വെയര്‍ഹൗസുകള്‍ അടച്ചുപൂട്ടൂ; മിന്ത്രയോട് വാള്‍മാര്‍ട്ട്‌

കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ജബോംഗ് അടച്ചുപൂട്ടി. അന്നുതൊട്ട് ജബോംഗിലെ ഉപഭോക്താക്കളെയെല്ലാം മിന്ത്രയിലേക്ക് കമ്പനി നയിച്ചിരുന്നു. ആഭ്യന്തര വിപണിയിലെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ ശക്തമായ പ്രാദേശിക നേതൃത്വ സംഘത്തിന് കഴിഞ്ഞതിനാല്‍, മിന്ത്രയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച സാധ്യമാണെന്ന് സിഇഒ അമര്‍ നാഗരം പറഞ്ഞു. മികച്ച ബ്രാന്‍ഡുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മാത്രമല്ല, കമ്പനി വളര്‍ച്ചയുടെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയില്‍ വിപണിയുടെ 70 ശതമാനവും ഫ്‌ളിപ്പ്കാര്‍ട്ടിന്റെ കൈവശമാണ്. കൂടാതെ ഇന്ത്യന്‍ വസ്ത്ര വിപണിയുടെ 10 ശതമാനവും. 2022 -ഓടെ ഇന്ത്യന്‍ വസ്ത്ര വിപണി 59 ബില്യണ്‍ ഡോളറാകുമെന്ന് അടുത്തിടെ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Read more about: myntra മിന്ത്ര
English summary

ഡിസ്‌കൗണ്ടുകള്‍ കുറയ്ക്കൂ, വെയര്‍ഹൗസുകള്‍ അടച്ചുപൂട്ടൂ; മിന്ത്രയോട് വാള്‍മാര്‍ട്ട്‌ | walmart tells myntra to cut discounts and close warehouses

walmart tells myntra to cut discounts and close warehouses
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X