ബിറ്റ് കോയിന്‍ ചതിച്ചോ...? നിക്ഷേപകര്‍ക്ക് മുഴുവന്‍ പണവും നഷ്ടപ്പെട്ടേക്കാം; മുന്നറിയിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ബിറ്റ്‌കോയിന്‍ 'ചാകര' ആണെന്നാണ് പറയാറുള്ളത്. ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും ബിറ്റ് കോയിന്റെ മൂല്യം കുത്തനെ ഉയരുകയായിരുന്നു. ജനുവരി 30 ലെ കണക്ക് പ്രകാരം ഒരു ബിറ്റ് കോയിന്റെ മൂല്യം ഏതാണ്ട് 25 ലക്ഷം രൂപയോളം വരും!

 

എന്നാല്‍ ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികളുടെ വിശ്വാസ്യത എക്കാലത്തും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. ഒരുപക്ഷേ, നിക്ഷേപകരുടെ മുഴുവന്‍ പണവും നഷ്ടപ്പെട്ടേക്കാം എന്നാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്. പരിശോധിക്കാം...

 

മുഴുവന്‍ നഷ്ടപ്പെട്ടേക്കാം

മുഴുവന്‍ നഷ്ടപ്പെട്ടേക്കാം

മുഴുവന്‍ പണവും നഷ്ടപ്പെടുന്നതിന് എല്ലാ ബിറ്റ് കോയിന്‍ നിക്ഷേപകരും തയ്യാറായി ഇരുന്നോളൂ എന്നാണ് മുന്നറിയിപ്പ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഗവേണിങ് കൗണ്‍സില്‍ അംഗമായ ഗബ്രിയേല്‍ മാക്ക്‌ലൗഫ് ആണ് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കുന്നത്.

എന്തിന് വേണ്ടി

എന്തിന് വേണ്ടി

ബിറ്റ് കോയിന്‍ പോലുള്ളവയില്‍ എന്തിനാണ് ആളുകള്‍ നിക്ഷേപിക്കുന്നത് എന്ന് തനിക്ക് വ്യക്തിപരമായ ബോധ്യപ്പെടുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. എങ്കില്‍ പോലും അവര്‍ അതിനെ ഒരു ആസ്തിയായാണ് കണക്കാക്കുന്നത്. അയര്‍ലാന്റ് സെന്‍ട്രല്‍ ബാങ്കിന്റെ ഗവര്‍ണര്‍ കൂടിയാണ് ഗബ്രിയേല്‍ മക്ക്‌ലൗഫ്

ആകെ ആശയക്കുഴപ്പം

ആകെ ആശയക്കുഴപ്പം

ഗബ്രിയേല്‍ മക്ക്‌ലൗഫിന്റെ പ്രതികരണം കൂടി വന്നതോടെ ബിറ്റ് കോയിന്‍ നിക്ഷേപകര്‍ ആകെ ആശയക്കുഴപ്പത്തില്‍ ആയിരിക്കുകയാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലാഗാര്‍ഡേയും നേരത്തെ ക്രിപ്‌റ്റോ കറന്‍സികളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. 'ഹൈലി സ്‌പെക്യുലേറ്റീവ് അസറ്റ്' എന്നായിരുന്നു അദ്ദേഹം ക്രിപ്‌റ്റോ കറന്‍സികളെ വിശേഷിപ്പിച്ചത്.

കുതിച്ചുകയറുന്ന മൂല്യം

കുതിച്ചുകയറുന്ന മൂല്യം

കഴിഞ്ഞ നവംബര്‍ മുതല്‍ ബിറ്റ് കോയിന്റെ മൂല്യം കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് ഇരട്ടിയോളം എത്തിക്കഴിഞ്ഞു അത്. ഒരു ബിറ്റ് കോയിന്റെ മൂല്യം നാല്‍പതിനായിരം ഡോളര്‍ വരെ എത്തുകയും ചെയ്തു- ഏതാണ്ട് മുപ്പത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ.

മസ്‌കിന്റെ ട്വിറ്ററും ബിറ്റ് കോയിനും തമ്മില്‍ എന്ത്...

മസ്‌കിന്റെ ട്വിറ്ററും ബിറ്റ് കോയിനും തമ്മില്‍ എന്ത്...

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനാണ് ഇപ്പോള്‍ എലോണ്‍ മസ്‌ക്. അദ്ദേഹം ബിറ്റ് കോയിനും തമ്മില്‍ എന്ത് എന്നതും ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. കഴിഞ്ഞ ദിവസം തന്റെ ട്വിറ്റര്‍ പേജിന്റെ ബയോയില്‍ മസ്‌ക് ബിറ്റ് കോയിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇത് ബിറ്റ്‌കോയിന്‍ മൂല്യം കുത്തനെ ഉയരാന്‍ കാരണമായി എന്നും നിരീക്ഷണമുണ്ട്.

ചാഞ്ചാട്ടം പതിവ്

ചാഞ്ചാട്ടം പതിവ്

ബിറ്റ് കോയിന്റെ മൂല്യം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇതിനിടയിലും വലിയ ചാഞ്ചാട്ടങ്ങള്‍ പതിവാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ അഞ്ച് ശതമാനത്തിന്റെ വ്യതിയാനമാണ് ബിറ്റ് കോയിന്‍ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കുകള്‍.

ഒരു ഉറപ്പും ഇല്ല

ഒരു ഉറപ്പും ഇല്ല

ബിറ്റ് കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പല രാജ്യങ്ങളിലും അംഗീകാരമില്ല എന്നത് തന്നെയാണ് ഇതിലെ ഏറ്റവും വലിയ അപകടം. ബിറ്റ്‌കോയിന്റെ കാര്യത്തില്‍ ഒരു സാമ്പത്തിക സ്ഥിരതയും പ്രകടമാകുന്നില്ലെന്നും ഗബ്രിയേല്‍ മാക്ക്‌ലൗഫ് വിലയിരുത്തുന്നുണ്ട്. ഉപഭോക്താക്കള്‍ ശരിയായ തീരുമാനം തന്നെ ആണോ എടുക്കുന്നത് എന്നത് മാത്രമാണ് തന്റെ ആശങ്ക എന്നും അദ്ദേഹം പറയുന്നുണ്ട്.

English summary

Warning for Bitcoin Investors: European Central Bank member warns, investors may lose all money | ബിറ്റ് കോയിന്‍ ചതിച്ചോ...? നിക്ഷേപകര്‍ക്ക് മുഴുവന്‍ പണവും നഷ്ടപ്പെട്ടേക്കാം; മുന്നറിയിപ്പ്

Warning for Bitcoin Investors: European Central Bank member warns, investors may lose all money
Story first published: Saturday, January 30, 2021, 17:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X