പ്രണയ ദിനത്തില്‍ വയനാട് ഒന്ന് 'പറന്ന്' കണ്ടാലോ... ഇതാ ഹെലികോപ്റ്റര്‍ റൈഡ്! വിശദാംശങ്ങള്‍...

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കല്‍പറ്റ: കൊവിഡ് വ്യാപനം ഏറ്റവും അധികം ബാധിച്ചത് ടൂറിസം മേഖലയെ ആണ്. യാത്രകള്‍ക്കെല്ലാം ലോകം മുഴുവന്‍ ഫുള്‍ സ്റ്റോപ്പ് വീണ ദിനങ്ങളിലൂടെയാണ് നാം കടന്നുപോയത്. എന്നാല്‍ കൊവിഡ് വാക്‌സിനുകളുടെ വരവോട് കാര്യങ്ങള്‍ മാറിത്തുടങ്ങിയിട്ടുണ്ട്. ടൂറിസം മേഖലയിലും തിരിച്ചുവരവിന്റെ പാതയില്‍ ആണ്.

വയനാട്ടിലെ ടൂറിസത്തേയും കൊവിഡ് ബാധിച്ചിരുന്നു. തിരിച്ചുവരവിന്റെ പാതയില്‍ തന്നെയാണ് വയനാടും. വാലന്റയിന്‍സ് ഡേയില്‍ വയനാടിന്റെ ആകാശക്കാഴ്ചകള്‍ സ്വന്തം കണ്ണുകള്‍കൊണ്ട് ഒപ്പിയെടുക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഒരുങ്ങിയിട്ടുള്ളത്. അതിന്റെ വിശദാംശങ്ങള്‍ നോക്കാം...

 'പറന്ന് കാണാം വയനാട്'

'പറന്ന് കാണാം വയനാട്'

'പറന്ന് കാണാം വയനാട്' എന്നാണ് പരിപാടിയുടെ പേര്. വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗൺസിലിന്റെ സഹകരണത്തോടെ 'ബ്ലൂവേവ്സ് ' ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 13,14 തീയതികളില്‍ ആണ് വയനാടിന് മുകളിൽ പറക്കാനുള്ള അവസരം ലഭിക്കുക.

ഹെലികോപ്റ്ററിൽ ചുറ്റാം

ഹെലികോപ്റ്ററിൽ ചുറ്റാം

ഹെലികോപ്റ്ററിൽ വയനാടൻ കാഴ്ചകൾ ആസ്വദിക്കാം. വൈത്തിരി പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്നാണ് അഞ്ചുമിനുട്ട് നീളുന്ന ആകാശയാത്രയ്ക്ക് തുടക്കം. ചുരം ഒളിപ്പിച്ച വിസ്മയക്കാഴ്ചകളായിരുന്നു മലയാളിക്ക് ഇത്രയുംകാലം വയനാട്. ചുരത്തിനുമുകളിലൂടെ പറന്ന് വയനാടിന്റെ സര്‍വസൗന്ദര്യങ്ങളും ഒപ്പിയെടുക്കാന്‍ പാകത്തിലായിരിക്കും യാത്ര.

പ്രണയ ദിനത്തിൽ

പ്രണയ ദിനത്തിൽ

ഹെലികോപ്റ്റര്‍ റൈഡിലേക്ക് ഇതിനകം നിരവധിപേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
വലന്റെന്‍സ് ദിനത്തില്‍ പ്രണയിനികള്‍ക്കും കൂടാതെ കുടുംബങ്ങൾക്കും പ്രത്യേക പാക്കേജുകളുണ്ട്. കുട്ടികളുടെ ഗ്രൂപ്പുകള്‍ക്കും പ്രത്യേകം പാക്കേജുകളുണ്ട്.

എന്ത് ചെലവ് വരും

എന്ത് ചെലവ് വരും

3,199 രൂപയാണ് അഞ്ചുമിനുട്ട് യാത്രയ്ക്ക് ഈടാക്കുന്നത്. കുട്ടികളുടെ ഗ്രൂപ്പിന് ഇതിലും ഇളവുണ്ടാകും. ലക്കിടി, പൂക്കോട് തടാകം, വൈത്തിരി തേയിലതോട്ടങ്ങള്‍, പശ്ചിമഘട്ട മലനിരകള്‍...തുടങ്ങി വയനാടിന്റെ ഹൃദയഭാഗങ്ങളെല്ലാം ആസ്വദിക്കുന്ന രീതിയിലാവും യാത്ര. താമസം വേണ്ടവര്‍ക്ക് ത്രീസ്റ്റാര്‍ സൗകര്യങ്ങളോടെ താമസവും ഹെലികോപ്റ്ററില്‍ ഫോട്ടോഷൂട്ടിനുള്ള അവസരവുമുണ്ടാകും.

ആദിവാസി കുട്ടികൾക്കായി

ആദിവാസി കുട്ടികൾക്കായി

രാവിലെ ഒമ്പതുമുതല്‍ തുടങ്ങുന്ന ആകാശയാത്രയില്‍ ആദ്യഅവസരം ആദിവാസി വിദ്യാര്‍ഥികള്‍ക്കാണ്. കല്‍പറ്റ ട്രൈബല്‍ അധികൃതരാണ് സൗജന്യ യാത്രയ്ക്കുള്ള ആദ്യ ആറുപേരെ തെരഞ്ഞെടുക്കുക. ഫെബ്രുവരി 14. ഞായറാഴ്ചയിലെ റൈഡിനാണ് ഇവർക്ക് അവസരം ലഭിക്കുക.

ബുക്ക് ചെയ്യാം...

ബുക്ക് ചെയ്യാം...

കോവിഡ്കാലത്ത് ഉറങ്ങിപ്പോയ വയനാടന്‍ ടൂറിസത്തെ പഴയതുപോലെ സജീവമാക്കുകയാണ് 'പറന്ന് കാണാം വയനാട്' പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആകാശയാത്രയും താമസസൗകര്യവും റൈഡ് മാത്രവുമുള്ള പാക്കേജിലേക്ക് ബുക്കിംങ് തുടങ്ങിയിട്ടുണ്ട്. 9446694462, 7558926136 എന്നീ നന്പറുകളിൽ ബുക്കിങ്ങിനായി ബന്ധപ്പെടാം.

Read more about: tourism ടൂറിസം
English summary

Wayanad DTPC and Blue Waves to conduct Helicopter ride in Wayanad on Valentine's day | പ്രണയ ദിനത്തില്‍ വയനാട് ഒന്ന് 'പറന്ന്' കണ്ടാലോ... ഇതാ ഹെലികോപ്റ്റര്‍ റൈഡ്! വിശദാംശങ്ങള്‍...

Wayanad DTPC and Blue Waves to conduct Helicopter ride in Wayanad on Valentine's day
Story first published: Friday, February 12, 2021, 19:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X