ഇന്ത്യയിലെ മോട്ടോർവാഹന നിയമമനുസരിച്ച് പൊതു നിരത്തുകളിൽ വാഹനം ഓടിക്കണമെങ്കിൽ ഒരു ആധികാരിക ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. 1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം ഡ്രൈവിംഗ് ലൈസൻസില്ലാതെ ഒരു വ്യക്തി ഒരു പൊതു സ്ഥലത്ത് മോട്ടോർ വാഹനം ഓടിക്കുകയാണെങ്കിൽ. ഇത് ശിക്ഷാർഹമായ കുറ്റമായി കണക്കാക്കുന്നതാണ്. കേരളത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള 18 റീജണൽ ഓഫീസുകൾ വഴിയും മറ്റ് സബ് റീജണൽ ഓഫീസുകൾ വഴിയും നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കാവുന്നതാണ്.
ഒരു വ്യക്തിക്ക് ഡ്രൈവിംഗ് ലൈസൻസെടുക്കാൻ സർക്കാർ നിർദ്ദേശിക്കുന്ന യോഗ്യതകൾ എന്തെല്ലാമാണ്?
18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ സ്വകാര്യ വാഹനം ഓടിക്കാനുള്ള ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ. ഇനി 16 നും 18 നും ഇടയിലുള്ളവർ ആണെങ്കിൽ രക്ഷിതാക്കളുടെ സമ്മത പത്രത്തോടെ 50 സിസിയ്‌ക്ക് താഴെയുള്ള മോട്ടോർ സൈക്കിൾ ഓടിക്കാനുള്ള ലൈസൻസിന് അപേക്ഷിക്കാം. 20 വയസ്സിന് മേലെ പ്രായവും സ്വകാര്യ വാഹനം ഓടിച്ചിട്ടുള്ള ഒരു വർഷത്തെ പരിചയവും ഉണ്ടങ്കിലേ ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കാനുള്ള ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കൂ.
ഡ്രൈവിംഗ് ലൈസൻസിന് ആവശ്യമായ രേഖകൾ എന്തൊക്കെയാണ്?
ലേണേഴ്‌സ് ലൈസൻസ്: ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് മുമ്പ് നിങ്ങൾ ലേണേഴ്‌സ് ലൈസൻസ് എടുക്കേണ്ടതുണ്ട്. ഇതിനുള്ള അപേക്ഷ നൽകിയ ശേഷം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ എഴുതണം. ലേണേഴ്‌സ് ലൈസൻസിന് അപേക്ഷിക്കണമെങ്കിൽ വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകൾ, വിലാസം തെളിയിക്കുന്നതിനുള്ള രേഖകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, മെഡിക്കൽ സർട്ടിഫിക്കറ്റ് അതായത് കണ്ണ് പരിശോധിച്ചതിനുള്ള രേഖകൾ, ശാരീരിക ക്ഷമത പ്രഖ്യാപനം എന്നിവ ആവശ്യമാണ്.
വയസ് തെളിയിക്കാൻ നിങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ്, പാൻ കാർഡ്, പാസ്പോർട്ട്, എസ്എസ്എൽസി ബുക്ക്, വോട്ടർ ഐഡി എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാം. വിലാസം തെളിയിക്കാനാണെങ്കിൽ റേഷൻ കാർഡ്, വോട്ടർ ഐഡി, ആധാർ കാർഡ്, പാസ്പോർട്ട്, ഇലക്ട്രിസിറ്റി ബിൽ അല്ലെങ്കിൽ ടെലിഫോൺ ബിൽ, ലൈഫ് ഇൻഷുറൻസ് പോളിസി എന്നിവയിൽ ഏതെങ്കിലും നൽകാം.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ;
പരീക്ഷ പാസായാൽ ലേണേഴ്‌സ് ലൈസൻസ് ലഭിക്കുന്നതാണ്. ആറ് മാസമാണ് ഇതിന്റെ കാലാവധി. പരീക്ഷ പാസായില്ലെങ്കിൽ ചെറിയ തുക ഫൈൻ ആയി നൽകി വീണ്ടും എഴുതാവുന്നതാണ്. ലേണേഴ്‌സ ലൈസൻസ് പുതുക്കാനാവില്ല വീണ്ടും പരീക്ഷ എഴുതേണ്ടതുണ്ട്. ലേണേഴ്‌സ് ലൈസൻസ് ലഭിച്ചാൽ 30 ദിവസങ്ങൾക്ക് ശേഷം ലൈസൻസ് ടെസ്‌റ്റിൽ പങ്കെടുക്കാവുന്നതാണ്. ഇതിന് അപേക്ഷ നൽകണം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications