എന്താണ് എസ്‌ഐപി ടോപ്പ്-അപ്പുകള്‍? എന്തുകൊണ്ട് ഇവ പരിഗണിക്കണം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപം നടത്താന്‍ നിങ്ങള്‍ ഇപ്പോള്‍ ധാരാളം ഓപ്ഷനുകള്‍ ലഭ്യമാണ്. എന്നാല്‍, ഏത് നിക്ഷേപം തിരഞ്ഞെടുക്കണമെന്നത് ബുദ്ധിപൂര്‍വ്വം ആലോചിച്ച് വേണം തീരുമാനമെടുക്കാന്‍. നിങ്ങളുടെ ഭാവിയിലേക്കായി കോര്‍പ്പസ് നിര്‍മ്മിക്കുന്നതിനുള്ള ഏറ്റവും മികച്ചതും എളുപ്പവുമായ മാര്‍ഗം മ്യൂച്വല്‍ ഫണ്ടുകളാണ്. എല്ലാ മാസവും ഒരു നിശ്ചിത തുക സംഭാവന ചെയ്യുന്നതിലൂടെ, ഈ പദ്ധതികള്‍ ദീര്‍ഘകാലത്തേക്ക് സ്വത്ത് ശേഖരിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ ഇതിനകം എസ്‌ഐപികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍, ടോപ്പ്-അപ്പുകള്‍ തിരഞ്ഞെടുക്കണമെന്ന് നിങ്ങളുടെ സാമ്പത്തിക ഉപദേശകര്‍ പറയുന്നത് നിങ്ങള്‍ ഇതിനകം കേട്ടിരിക്കാം. അതിനാല്‍ തന്നെ, നിങ്ങള്‍ എസ്‌ഐപി ടോപ്പ്-അപ്പുകള്‍ പരിഗണിക്കേണ്ടതുണ്ടോ?

 

എന്താണ് എസ്‌ഐപി ടോപ്പ്-അപ്പ്?

എന്താണ് എസ്‌ഐപി ടോപ്പ്-അപ്പ്?

എസ്‌ഐപി ഇന്‍സ്റ്റാള്‍മെന്റ് അഥവാ തവണകളുടെ തുക നിശ്ചിത ഇടവേളകളില്‍ ഒരു നിക്ഷേപകന് വര്‍ദ്ധിപ്പിക്കാനുള്ള സൗകര്യമാണിത്. എസ്‌ഐപിയുടെ കാലാവധിയ്ക്കുള്ളില്‍ തന്നെ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന തുക നിക്ഷേപിക്കുന്നതിനുള്ള സൗകര്യം ഇത് വര്‍ദ്ധിപ്പിക്കും.

എന്തുകൊണ്ട് നിങ്ങള്‍ ഒരു എസ്‌ഐപി ടോപ്പ്-അപ്പ് പരിഗണിക്കണം?

എന്തുകൊണ്ട് നിങ്ങള്‍ ഒരു എസ്‌ഐപി ടോപ്പ്-അപ്പ് പരിഗണിക്കണം?

1. നിങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന വരുമാനവുമായി പൊരുത്തപ്പെടുന്നു

നിങ്ങളുടെ വാര്‍ഷിക വേതനത്തില്‍ വര്‍ദ്ധനവ് കാണാനിടയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, മറ്റൊരു സ്‌കീമില്‍ നിക്ഷേപിക്കുന്നതിനെക്കാള്‍ ടോപ്പ്-അപ്പ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ആരോഗ്യ ഇന്‍ഷുറന്‍സിന് പകരമാവില്ല കൊവിഡ് 19 പരിരക്ഷകള്‍; കാരണമിതാണ്‌ആരോഗ്യ ഇന്‍ഷുറന്‍സിന് പകരമാവില്ല കൊവിഡ് 19 പരിരക്ഷകള്‍; കാരണമിതാണ്‌

 

2. വളരെ വേഗത്തില്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നു

2. വളരെ വേഗത്തില്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നു

നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന രീതിയിലാണ് എസ്‌ഐപികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കാനോ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ലക്ഷ്യങ്ങള്‍ വികസിപ്പിക്കാനോ ഒരു ടോപ്പ്-അപ്പ് സൗകര്യം നിങ്ങളെ അനുവദിക്കുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. അതിനാല്‍, നിലവിലുള്ള ഒരു പദ്ധതിയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നത് നിങ്ങളുടെ കോര്‍പ്പസ് കെട്ടിപ്പടുക്കുന്നതിനുള്ള യുക്തിസഹമായ നടപടിയാണ്.

കോവിഡ് -19 പേഴ്‌സണൽ ലോൺ: അറിയേണ്ടതെല്ലാംകോവിഡ് -19 പേഴ്‌സണൽ ലോൺ: അറിയേണ്ടതെല്ലാം

3. വില വര്‍ദ്ധനവിലൂടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു

3. വില വര്‍ദ്ധനവിലൂടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു

വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പവുമായി പൊരുത്തപ്പെടാന്‍ നിങ്ങളുടെ സംഭാവന വര്‍ദ്ധിപ്പിക്കാന്‍ തിരഞ്ഞെടുക്കാം. ഒരു ടോപ്പ്-അപ്പ് നിങ്ങള്‍ക്ക് അതിനുള്ള വഴക്കം നല്‍കുന്നു. പണപ്പെരുപ്പം നിങ്ങളുടെ പണത്തിന്റെ മൂല്യം സ്ഥിരമായി ഇല്ലാതാക്കുന്നതിനാല്‍, ദീര്‍ഘകാലത്തേക്ക് ഒരു നിക്ഷേപ പദ്ധതിയിലേക്ക് സംഭാവന സമാഹരിക്കുന്നത് ബുദ്ധിപരമായിരിക്കാം.

ജിയോ ഓഫര്‍: ദിവസേന 25 ജിബി ഡാറ്റ സൗജന്യം, വ്യാജ വാർത്ത വൈറൽജിയോ ഓഫര്‍: ദിവസേന 25 ജിബി ഡാറ്റ സൗജന്യം, വ്യാജ വാർത്ത വൈറൽ

4. നിങ്ങളുടെ കോര്‍പ്പസ് കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യപടി

4. നിങ്ങളുടെ കോര്‍പ്പസ് കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യപടി

മ്യൂച്വല്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുമ്പോള്‍ നിക്ഷേപകരുടെ മനസില്‍ മൂന്‍കൂട്ടി തീരുമാനിച്ച ചില ലക്ഷ്യങ്ങളുണ്ട്. ഉദാഹരണത്തിന്, പത്ത് വര്‍ഷത്തിനുള്ളില്‍ ഒരാള്‍ തന്റെ കഫേയ്ക്കായി പണം ലാഭിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് കരുതുക. ആ വ്യക്തി പണം സ്വരൂപിച്ച് തുടങ്ങിയ സമയത്ത് കഫേയ്ക്കുള്ള ചെലവ് പത്ത് ലക്ഷം രൂപ വരുമായിരുന്നു. എന്നാല്‍, പണപ്പെരുപ്പം ഉയര്‍ന്നതോടെ രണ്ട് ലക്ഷം രൂപ അധികമായി നല്‍കേണ്ടി വരുന്നു. അത്തരം സാഹചര്യങ്ങളില്‍, ഒരു ടോപ്പ്-അപ്പ് നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക ആശ്വാസമാവും നല്‍കുക.

English summary

എന്താണ് എസ്‌ഐപി ടോപ്പ്-അപ്പുകള്‍? എന്തുകൊണ്ട് ഇവ പരിഗണിക്കണം? | what is sip top ups and why should you consider it

what is sip top ups and why should you consider it
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X