കൊറോണ വ്യാപനത്തിനിടയിലും എണ്ണ വില കൂടുന്നു; കാരണം ഇതാണ്...

By Ashif N
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: 2020ല്‍ കൊറോണ രോഗം വ്യാപിച്ച വേളയില്‍ കടുത്ത നിയന്ത്രണങ്ങളാണ് എല്ലാ രാജ്യങ്ങളും നടപ്പാക്കിയത്. വിപണികളെല്ലാം അടഞ്ഞു. യാത്രാ സൗകര്യങ്ങള്‍ നിര്‍ത്തിവച്ചു... ഇതോടെ എണ്ണ ഉപയോഗം കുറഞ്ഞു. ആഗോള വിപണിയില്‍ എണ്ണ വില കുറയുകയും ചെയ്തു. ഉപയോഗം കുറഞ്ഞപ്പോള്‍ സ്വാഭാവികമായും വില കുറഞ്ഞു. ഇപ്പോള്‍ കൊറോണയുടെ രണ്ടാം തരംഗം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ശക്തമാണ്. എന്നാല്‍ ഇന്ന് എണ്ണവില ഉയരുകയാണ് ചെയ്തത്. എന്താണ് ഇതിന് കാരണം.

കൊറോണ വ്യാപനത്തിനിടയിലും എണ്ണ വില കൂടുന്നു; കാരണം ഇതാണ്...

എണ്ണ രാജ്യങ്ങളില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളും വിലയെ സ്വാധീനിക്കുമെന്ന് നാം മനസിലാക്കണം. ലിബിയയിലെ പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം. ലിബിയയില്‍ ബജറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ തര്‍ക്കം രൂക്ഷമാണ്. ലിബിയയിലെ ഹാരിജ തുറമുഖത്ത് നിന്നുള്ള കയറ്റുമതി ഭരണകൂടം നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരുപക്ഷേ, മറ്റു തുറമുഖങ്ങളില്‍ നിന്നുള്ള കയറ്റുമതിയും നിര്‍ത്തിയേക്കും. ഏപ്രിലില്‍ ഒരു ദിവസം 180000 ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. പുതിയ സംഭവവികാസങ്ങളോടെ ഇത് തടസപ്പെട്ടു. ഇതാണ് ആഗോള വിപണിയില്‍ വില കയറ്റത്തിന് കാരണം.

അമേരിക്കയില്‍ നിന്നുള്ള എണ്ണ കയറ്റുമതിയില്‍ കുറവുണ്ടായേക്കുമെന്ന പ്രചാരണവും ആഗോള വിപണിയില്‍ വില ഉയരാന്‍ ഇടയായിട്ടുണ്ട്. ബാരല്‍ എണ്ണയ്ക്ക് 68 ഡോളറാണ് പുതിയ വില. 0.2 ശതമാനം വില വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. മാര്‍ച്ച് 18ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ എണ്ണ ബാരലിന് 20 ഡോളര്‍ വരെ താഴ്ന്നിരുന്നു. പിന്നീട് ഉല്‍പ്പാദനത്തില്‍ കുറവ് വരുത്തിയാണ് ഒപെക് രാജ്യങ്ങള്‍ വില ഉയര്‍ത്തി കൊണ്ടുവന്നത്. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊറോണ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വില താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more about: oil എണ്ണ fuel prices
English summary

What is the reason for Global crude oil price rise despite rising Covid-19 surge

What is the reason for Global crude oil price rise despite rising Covid-19 surge
Story first published: Tuesday, April 20, 2021, 19:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X