പുതിയ വർഷം എന്നത് ഒരു പുതിയ തുടക്കം കൂടിയാണ്. ഈ വർഷം നിങ്ങളുടെ സാമ്പത്തിക ജീവിതത്തെ സ്വാധീനിക്കാൻ പോകുന്ന നിരവധി മാറ്റങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. 2020 പുതുവർഷത്തിലേക്ക് നിങ്ങൾ ചുവടുവയ്ക്കുമ്പോൾ തന്നെ നിരവധി സാധനങ്ങളും സേവനങ്ങളും ഇന്ത്യയിൽ ചെലവേറിയതായി മാറി. ജനുവരി 1 മുതൽ തന്നെ വില കൂടിയ സാധനങ്ങളും സേവനങ്ങളും എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ട്രെയിൻ യാത്ര
ട്രെയിൻ നിരക്ക് നേരിയ തോതിൽ വർദ്ധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. സാധാരണ നോൺ-എസി ക്ലാസുകളിൽ യാത്ര ചെയ്യുന്നവർക്ക് കിലോ മീറ്ററിന് 1 പൈസയാണ് വർദ്ധിക്കുന്നത്. നിരക്ക് വർദ്ധനവ് 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വാങ്ങിയ ടിക്കറ്റുകൾക്കാണ് ബാധകമാകുക. 2020 ജനുവരി ഒന്നിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരിൽ നിന്ന് അധിക നിരക്ക് ഈടാക്കില്ല.
പാചകവാതകം
സബ്‌സിഡിയില്ലാത്ത പാചക വാതക വില 2020 ജനുവരി 1 ന് തുടർച്ചയായി അഞ്ചാം മാസവും ഉയർത്തി. ഒരു സിലിണ്ടറിന് 19 രൂപയാണ് കൂടിയത്. ഇന്ത്യൻ ഓയിൽ നൽകുന്ന വിവരം അനുസരിച്ച്, 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില ഡൽഹിയിൽ 714 രൂപയായും കൊൽക്കത്തയിൽ 747 രൂപയായും മുംബൈയിൽ 684 രൂപയായും ചെന്നൈയിൽ 734 രൂപയായും കേരളത്തിൽ 704 രൂപയായും പരിഷ്കരിച്ചു. അതുപോലെ, 19 കിലോ എൽപിജി സിലിണ്ടറിന്റെ വില ഡൽഹിയിൽ 1241 രൂപയായും കൊൽക്കത്തയിൽ 1308.50 രൂപയായും, മുംബൈയിൽ 1190 രൂപയായും ചെന്നൈയിൽ 1363 രൂപയായും കേരളത്തിൽ 1241രൂപയായും വർദ്ധിച്ചു.
ഫാസ്റ്റ് ടാഗ് ഇല്ലാതെ ടോൾ ഫീസ്
ദേശീയപാതകളിൽ വാഹനമോടിക്കുന്നവർക്ക് 2020 ജനുവരി 15 മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധമാണ്. 2020 ജനുവരി ഒന്നിന് ശേഷം ഫാസ്റ്റ് ടാഗ് ഇല്ലാതെ ഓടുന്ന വാഹനങ്ങൾക്ക് സാധാരണ നിരക്കിനേക്കാൾ ഇരട്ടി നിരക്ക് ഈടാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരുന്നു.
റഫ്രിജറേറ്റർ, എസി
ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ എനർജി ലേബലിംഗ് മാനദണ്ഡങ്ങൾ 5 സ്റ്റാർ റഫ്രിജറേറ്ററുകൾക്ക് 6,000 രൂപ വരെ വില വർദ്ധിപ്പിക്കുമെന്ന് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസസ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ സിഇഎംഎ അറിയിച്ചു. ഫൈവ്സ്റ്റാർ ശ്രേണിയിലുള്ള റഫ്രിജറേറ്ററുകൾ വാക്വം പാനലുകളിലേക്ക് മാറ്റാനാണ് ലേബലിംഗ് മാർഗ്ഗനിർദ്ദേശം. ഇത് നിർമ്മാണ ചെലവ് വർദ്ധിപ്പിക്കും.
കാറുകൾ
ബിഎസ്-6 നടപ്പാക്കിയതിനുശേഷം വാഹനമേഖല കാറുകളുടെ വില വർദ്ധിപ്പിക്കാൻ പോകുന്നതിനാൽ കാറുകൾക്ക് ഈ വർഷം വില കൂടും. മാരുതി, ടാറ്റ, ഹ്യുണ്ടായ് എന്നിവ വിലക്കയറ്റത്തെക്കുറിച്ച് ഇതിനകം പ്രഖ്യാപിച്ചു. 2020 മുതൽ വാഹനങ്ങളുടെ വിലവർദ്ധനവ് പ്രഖ്യാപിച്ച ആദ്യത്തെ കാർ നിർമാതാക്കൾ മാരുതി സുസുക്കിയാണ്. 2020 ജനുവരി മുതൽ കാറുകളുടെ വില വർദ്ധിപ്പിക്കാനുള്ള പദ്ധതി മാരുതി സുസുക്കി പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ഹ്യൂണ്ടായിയും തങ്ങളുടെ വാഹനങ്ങളുടെ വില വർദ്ധിക്കുമെന്ന് പ്രഖ്യാപിച്ചു. നിസ്സാൻ, ഡാറ്റ്സൺ എന്നിവയും വില പരിഷ്കരണത്തെക്കുറിച്ച് സൂചന നൽകിയിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications