മറ്റൊരു വർഷം കൂടി അവസാനിക്കാൻ ഇനി വെറും ദിവസങ്ങൾ മാത്രം. പുതുവർഷം വാർഷിക വില വർദ്ധനവിന്റെ കാലം കൂടിയാണ്. 2020ൽ വില കൂടാൻ സാധ്യതയുള്ള സാധനങ്ങളും സേവനങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഇതിന് അനുസരിച്ച് നിങ്ങളുടെ ബജറ്റുകളും തയ്യാറാക്കാവുന്നതാണ്.
കേബിൾ ടിവി
ഉപഭോക്തൃ റിപ്പോർട്ടുകൾ പ്രകാരം കേബിൾ ടിവി നിരക്ക് പ്രതിവർഷം 3% മുതൽ 4% വരെ ഉയരുന്നു. എങ്കിലും കേബിൾ കമ്പനികൾ ഇപ്പോഴും പ്രതിസന്ധിയിലാണ്. വർദ്ധിച്ച പ്രോഗ്രാമിംഗ് ചെലവുകൾ അഭിമുഖീകരിക്കുമ്പോഴും കേബിൾ ടിവി വരിക്കാർ കുറയുന്നതാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം. 2020ൽ കേബിൾ ടിവി നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
വീടുകൾ
റിയൽ എസ്റ്റേറ്റ് ഡാറ്റാ സ്ഥാപനമായ കോർലോജിക് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020ൽ വാർഷിക ഭവന വില വളർച്ച 5.4 ശതമാനം വരെ ഉയരും. വർദ്ധിച്ചു വരുന്ന വരുമാനം, കുറഞ്ഞ മോർട്ട്ഗേജ് നിരക്കുകൾ എന്നിവ വീടുകളുടെ വില ഉയരാൻ കാരണമാകുമെന്നാണ് വിവരം.
മരുന്നുകൾ
മരുന്നുകളുടെ വില അടുത്ത വർഷം കൂടാനാണ് സാധ്യത. മരുന്നുകളുടെ വില 4.5% വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. ഏതാണ്ട് സമാനമായ പ്രവചനങ്ങളാണ് മറ്റ് ചില പഠനങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്.
ഭക്ഷണ സാധനങ്ങൾ
യുഎസ്‌ഡിഎ ഇക്കണോമിക് റിസർച്ച് സർവീസിന്റെ കണക്കനുസരിച്ച് വീട്ടിൽ എത്തിച്ച് നൽകുന്ന ഭക്ഷണത്തിന്റെയും പായ്ക്കറ്റ് ഭക്ഷണങ്ങളുടെയും വില ഉയരാൻ സാധ്യതയുണ്ട്. പായ്ക്കറ്റ് ഭക്ഷണ സാധനങ്ങളുടെ വില 2020 ൽ 0.5% മുതൽ 1.5% വരെ ഉയരുമെന്നാണ് വിവരം. ഹോട്ടൽ ഭക്ഷണങ്ങളുടെ വിലയും കൂടാൻ സാധ്യതയുണ്ട്.
വാഹനങ്ങൾ
വാഹന വില വർഷം തോറും സ്വാഭാവികമായും ഉയരാറുണ്ട്. എന്നാൽ 2020ൽ വാഹനങ്ങളുടെ വില അധികമായി കൂടാൻ സാധ്യതയുണ്ട്. കൂടുതൽ നിർമ്മാതാക്കൾ നൂതന സാങ്കേതികവിദ്യയെ അടിസ്ഥാന വാഹനങ്ങൾ പുറത്തിറക്കുന്നതാണ് വില കൂടാനുള്ള പ്രധാന കാരണം. ജനുവരി മുതൽ മിക്ക വാഹന കമ്പനികളും വില വർദ്ധനവ് പ്രഖ്യാപിച്ചു കഴിഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications