വാട്ട്സ്ആപ്പ് പേ മെയ് അവസാനത്തോടെ ഇന്ത്യയിൽ; ഗൂഗിൾ പേയ്ക്കും പേടിഎമ്മിനും പുതിയ എതിരാളി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാട്‌സ്ആപ്പ് പേ ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ പ്രവർത്തനക്ഷമമാകുമെന്ന് റിപ്പോർട്ട്. ആപ്ലിക്കേഷന്റെ പേയ്‌മെന്റ് സേവനം മൂന്ന് സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ആരംഭിക്കുക എന്നാണ് റിപ്പോർട്ട്. പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) അടുത്ത ഘട്ടത്തിൽ ചേരും. നിലവിൽ, വാട്ട്‌സ്ആപ്പ് പേ, ഐസിഐസിഐ ബാങ്ക് വഴി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ അനുവദിക്കുന്നുണ്ട്.

ബാങ്കുകൾ

ബാങ്കുകൾ

ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നീ നാല് ബാങ്കുകളും വാട്ട്‌സ്ആപ്പുമായി സഹകരിക്കാനുള്ള ഒരുക്കത്തിലാണ്. എന്നിരുന്നാലും, ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷൻ മൂന്ന് സ്വകാര്യ ബാങ്കുകൾക്കൊപ്പം രാജ്യത്ത് പേയ്‌മെന്റ് സേവനം ആരംഭിക്കുമെന്നാണ് വിവരം. റെഗുലേറ്ററി മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പാലിക്കുന്ന "ശക്തമായ സുരക്ഷാ ആർക്കിടെക്ചറിൻറെ" ആവശ്യകതയാണ് എസ്‌ബി‌ഐയുടെ കാലതാമസത്തിന് കാരണം.

മൾട്ടി-ബാങ്ക് മോഡൽ

മൾട്ടി-ബാങ്ക് മോഡൽ

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) അടുത്തിടെ യുപിഐ അധിഷ്ഠിത പേയ്‌മെന്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഇടപാടുകളിൽ കാലതാമസം ഒഴിവാക്കാൻ മൾട്ടി-ബാങ്ക് മോഡൽ തിരഞ്ഞെടുക്കുന്നത് നിർബന്ധമാക്കിയിരുന്നു. പേയ്‌മെന്റുകൾ അനുവദിക്കുന്നതിൽ ഒരു ബാങ്ക് പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലും അത്തരമൊരു മാതൃക സഹായകരമാണ്. സിംഗിൾ ബാങ്ക് മോഡൽ ഉപയോഗിക്കുന്നതിലെ പോരായ്മുടെ ഭാഗമായി ഈ വർഷം ആദ്യം യെസ് ബാങ്ക് പ്രതിസന്ധിയിൽ ഫോൺ‌പേ, സ്വിഗ്ഗി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.

ഗൂഗിൾ പേയും ട്രൂകോളറും

ഗൂഗിൾ പേയും ട്രൂകോളറും

നിലവിലെ ഘട്ടത്തിൽ ഒന്നിലധികം ബാങ്കുകൾ വഴി ഇടപാടുകൾ അനുവദിക്കുന്ന പ്രധാന പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഗൂഗിൾ പേയും ട്രൂകോളറും. യുപിഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ പ്രാപ്തമാക്കുന്നതിനായി നാല് ബാങ്കുകളായി ഗൂഗിൾ പേ സഹകരിച്ചിട്ടുണ്ട്. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ, എസ്ബിഐ എന്നിവയുമായാണ് ഗൂഗിൾ പേ സഹകരിച്ചിരിക്കുന്നത്.

മാനദണ്ഡങ്ങൾ

മാനദണ്ഡങ്ങൾ

റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള ഡാറ്റാ ലോക്കലൈസേഷൻ മാനദണ്ഡങ്ങൾ വാട്ട്‌സ്ആപ്പ് പൂർണ്ണമായും പാലിച്ചിട്ടില്ലെന്ന് ആരോപിച്ച് ഫെബ്രുവരിയിൽ സർക്കാരിതര സംഘടനയായ (എൻ‌ജി‌ഒ) സെന്റർ ഫോർ അക്കൗണ്ടബിലിറ്റി ആൻഡ് സിസ്റ്റമിക് ചേഞ്ച് (സി‌എ‌എസ്‌സി) സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. വാട്ട്‌സ്ആപ്പ് പേയുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളെ തുടർന്ന് തുടക്കത്തിൽ 10 ദശലക്ഷം ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള പ്രാരംഭ പദ്ധതി നിർത്തി വച്ചതായാണ് റിപ്പോർട്ട്.

അവസാന ഘട്ടത്തിൽ

അവസാന ഘട്ടത്തിൽ

രാജ്യത്ത് പേയ്‌മെന്റ് സേവനം ഘട്ടംഘട്ടമായി ആരംഭിക്കുന്നതിന് വാട്ട്‌സ്ആപ്പ് എൻ‌പി‌സി‌ഐയിൽ നിന്ന് ലൈസൻസ് നേടിയെന്ന് ഈ വർഷം ആദ്യം ഒരു റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. 2018 ഫെബ്രുവരിയിൽ ബീറ്റ ടെസ്റ്റിംഗിലൂടെയാണ് ഈ സേവനം ആരംഭിച്ചത്. പ്ലാറ്റ്‌ഫോമിലൂടെ പേയ്‌മെന്റുകൾ പ്രവർത്തനക്ഷമമാക്കാൻ വാട്ട്‌സ്ആപ്പ് ഐസിഐസിഐ ബാങ്കുമായി ധാരണയിലെത്തിയതായാണ് വിവരം. എന്നാൽ പൂർണമായി ഉടൻ തന്നെ പ്രവർത്തനക്ഷമമാകുമെന്നാണ് വിവരം.

മറ്റ് രാജ്യങ്ങളിൽ

മറ്റ് രാജ്യങ്ങളിൽ

വാട്‌സ്ആപ്പ് പേ ഇന്ത്യയ്‌ക്ക് പുറത്ത് മറ്റ് രാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനും ഫെയ്‌സ്ബുക്കിന് പദ്ധതിയുണ്ട്. അടുത്ത ആറ് മാസത്തിനുള്ളിൽ നിരവധി രാജ്യങ്ങളിൽ പേയ്‌മെന്റ് സേവനം ആരംഭിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്ന് സിഇഒ മാർക്ക് സക്കർബർഗ് ജനുവരി അവസാനം വ്യക്തമാക്കിയിരുന്നു.

മത്സരം മുറുകും

മത്സരം മുറുകും

ആമസോൺ പേ യുപിഐ, ഗൂഗിൾ പേ, ഫോൺപെ, പേടിഎം എന്നിവയ്‌ക്ക് എതിരാളിയായാണ് വാട്‌സ്ആപ്പ് പേ എത്തുന്നത്. ഇന്ത്യയിൽ വാട്ട്സ്ആപ്പിന് 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ളതിനാൽ, വാട്ട്സ്ആപ്പിന്റെ പേയ്‌മെന്റ് സേവനം വിപണിയിൽ ഉടൻ ക്ലിക്കാകാനും സാധ്യതയുണ്ട്.

ഇ-കൊമേഴ്‌സ് സേവനം

ഇ-കൊമേഴ്‌സ് സേവനം

കഴിഞ്ഞ മാസം, വാട്ട്‌സ്ആപ്പ് ജിയോമാർട്ടിനായി ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾ പ്രവർത്തനക്ഷമമാക്കാൻ തുടങ്ങിയിരുന്നു. സോഷ്യൽ മീഡിയ ഭീമനായ ഫെയ്‌സ്ബുക്കും റിലയൻസ് ജിയോയും 5.7 ബില്യൺ ഡോളർ മൂല്യമുള്ള കരാറിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചതിന് പിന്നാലെയാണ് വാട്ട്സ്ആപ്പ് വഴി ജിയോമാർട്ട് പ്രവർത്തനം ആരംഭിച്ചത്. വാട്‌സ്ആപ്പ് വഴി അവശ്യവസ്തുക്കൾക്ക് ഓർഡർ നൽകാൻ ഉപഭോക്താക്കൾക്ക് സാധിക്കും.

English summary

WhatsApp Pay to Launch in India in late May | വാട്ട്സ്ആപ്പ് പേ മെയ് അവസാനത്തോടെ ഇന്ത്യയിൽ; ഗൂഗിൾ പേയ്ക്കും പേടിഎമ്മിനും പുതിയ എതിരാളി

WhatsApp pay is expected to be launched in India later this month. Read in malayalam.
Story first published: Wednesday, May 6, 2020, 9:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X