വാട്ട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടും ഇനി കാശുണ്ടാക്കാം, മാറ്റങ്ങൾ ഉടൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെക് ഭീമനായ ഫെയ്‌സ്ബുക്ക് വാട്ട്‌സ്ആപ്പ് വാങ്ങിയതു മുതൽ ചില മാറ്റങ്ങൾ വാട്ട്സ്ആപ്പിൽ വരുത്തിയിട്ടുണ്ട്. അത്തരത്തിൽ പുതിയ മാറ്റങ്ങളുടെ പണിപ്പുരയിലാണ് കമ്പനിയെന്നാണ് ടെക്ക് ലോകത്തെ പുതിയ വാർത്തകൾ. സമീപ ഭാവിയിൽ തന്നെ വാട്ട്‌സ്ആപ്പിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ കഴിയുമെന്നാണ് വിവരം. ഇതുവഴി സ്റ്റാറ്റസിലൂടെ ആളുകൾക്ക് പണം സമ്പാദിക്കാം. ലോകമെമ്പാടുമുള്ള 150 കോടിയിലധികം ഉപയോക്താക്കളുള്ള മെസേജ് ആപ്ലിക്കേഷനാണ് വാട്ട്സ്ആപ്പ്.

പുതിയ രീതി

പുതിയ രീതി

ഫേസ്ബുക്കിന് സമാനമായി വാട്ട്സ്ആപ്പിലും പരസ്യങ്ങൾ പ്രദർശിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. എന്നാൽ പരസ്യ തുക ഉപഭോക്താക്കളുമായി പങ്കു വയ്ക്കുന്ന പുതിയ രീതിയാണ് പരിഗണനയിലുള്ളതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ സ്റ്റാറ്റസിലൂടെയാകും പരസ്യം നൽകുക. ഇതുവഴി ഉപഭോക്താക്കൾക്കും അധിക വരുമാനം നേടാൻ സാധിക്കും.

പദ്ധതി ഇങ്ങനെ

പദ്ധതി ഇങ്ങനെ

മെസേജിംഗ് പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്പ് എന്നിവ സംയോജിപ്പിക്കാൻ താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് 2019 ജനുവരിയിൽ സക്കർബർഗ് പരാമർശിച്ചിരുന്നു. ഇതിന് കുറഞ്ഞത് 2020 വരെ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം നെതർലാൻഡിൽ നടന്ന വാർഷിക ഫേസ്ബുക്ക് മാർക്കറ്റിംഗ് ഉച്ചകോടിയിൽ, 2017 ജനുവരി മുതൽ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ പരസ്യങ്ങൾ നൽകുന്നതു പോലെ, പരസ്യങ്ങളിലൂടെ കാശുണ്ടാക്കാൻ മികച്ച സ്ഥലമായി വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് എങ്ങനെ മാറ്റാമെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു.

ഈ വർഷം തന്നെ

ഈ വർഷം തന്നെ

വാട്‌സ്ആപ്പിൽ നേരിട്ട് പരസ്യങ്ങൾ നൽകാനുള്ള പദ്ധതികൾ ഫെയ്‌സ്ബുക്ക് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും, വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെയുള്ള പരസ്യങ്ങൾ ഉറപ്പായും ആരംഭിക്കുമെന്നും ഈ വർഷം തന്നെ പദ്ധതി ആരംഭിക്കുമെന്നും കമ്പനി വെളിപ്പെടുത്തി. നിലവിൽ വാട്സ്ആഡ് പോലുള്ള ആപ്പുകളിലെ പരസ്യം വാട്സാപ്പ് സ്റ്റാറ്റസുകളാക്കി വരുമാനം നേടുന്നവരുണ്ട്. സ്റ്റാറ്റസ് 50 പേരെങ്കിലും കണ്ടാലാണ് വരുമാനം ലഭിയ്ക്കുക. കൂടുതൽ പരസ്യങ്ങൾ ഷെയർ ചെയ്ത് കൂടുതൽ തുക ഇത്തരത്തിൽ സ്റ്റാറ്റസുകളിലൂടെ നേടാനാകും.

വാട്സ്ആപ്പ് പേ

വാട്സ്ആപ്പ് പേ

ഉപഭോക്താക്കൾ ഏറെ കാലമായി കാത്തിരുന്ന ഒന്നായിരുന്നു വാട്‌സ്ആപ്പ് പേ ഒടുവില്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാൻ അനുമതി ലഭിച്ചിരുന്നു. പേയ്‌മെന്‍റ് ആപ്പ് ഇന്ത്യയില്‍ ആരംഭിച്ചതിന് നാഷണല്‍ പേയ്‌മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ഫേസ്ബുക്കിന് അനുമതി ലഭിച്ചു. നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഡിജിറ്റല്‍ പേയ്‌മെന്റ് സേവനം ഘട്ടംഘട്ടമായി പ്രവര്‍ത്തിപ്പിക്കാന്‍ വാട്ട്‌സാപ്പിന് അനുമതി നല്‍കിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍, 10 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വാട്ട്‌സ്ആപ്പ് പേ മെസേജിംഗ് ആപ്പ് ലഭ്യമാകുമെന്നായിരുന്നു വിവരം.

English summary

Whatsapp status’ Will Be Used For Ads | വാട്ട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടും ഇനി കാശുണ്ടാക്കാം, മാറ്റങ്ങൾ ഉടൻ

The latest news is that the company is on the brink of new changes. Read in malayalam.
Story first published: Thursday, April 30, 2020, 13:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X