ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ഐടി വ്യവസായ മേഖലയിലെ പ്രൊഫഷണലുകളാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ഐടി ജീവനക്കാരുള്ള ബംഗളൂരു തന്നെയാണ് രാജ്യത്ത് ഏറ്റവുമധികം പ്രതിഫലം വാഗ്ദാനം ചെയ്യുന്ന നഗരം. 2019 ലെ റാൻഡ്‌സ്റ്റാഡ് ഇൻസൈറ്റ് സാലറി ട്രെൻഡ്‌സ് റിപ്പോർട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബംഗളൂരുവിലെ ശമ്പളം
റിപ്പോർട്ട് അനുസരിച്ച് ജൂനിയർ തലത്തിലുള്ള പ്രതിഭകൾക്ക് ബെംഗളൂരുവിലെ കമ്പനികൾ വാഗ്ദാനം ചെയ്യുന്ന ശരാശരി വാർഷിക ചെലവ് (സിടിസി) 5.27 ലക്ഷം രൂപയാണ്, മിഡ് ലെവലിന് 16.45 ലക്ഷം, സീനിയർ ലെവലിൽ 35.45 ലക്ഷം എന്നിങ്ങനെയാണ്. 2017 ലെയും 2018 ലെയും ശമ്പള റിപ്പോർട്ടിലും ബെംഗളൂരു തന്നെയായിരുന്നു ഒന്നാമത്.
മറ്റ് നഗരങ്ങൾ
ജൂനിയർ ലെവൽ ജീവനക്കാർക്ക് ഹൈദരാബാദ് (₹ 5 ലക്ഷം), മുംബൈ (₹ 4.59 ലക്ഷം) എന്നിങ്ങനെയാണ് ലഭിക്കുന്ന ശമ്പളം. മധ്യനിര ശമ്പളക്കാർക്ക് മുംബൈ (15.07 ലക്ഷം), ഡൽഹി (14.5 ലക്ഷം) എന്നിങ്ങനെയാണ് ലഭിക്കുന്ന ശമ്പളം. സീനിയർ വിഭാഗക്കാർക്ക് മുംബൈ (33.95 ലക്ഷം) പൂനെ (32.68 ലക്ഷം) എന്നിങ്ങനെയും ശമ്പളം ലഭിക്കും.
ഏറ്റവും കൂടുതൽ ശമ്പളം
ജൂനിയർ തലത്തിലും (4.96 ലക്ഷം) സീനിയർ തലത്തിലും (35.84 ലക്ഷം രൂപ) ഏറ്റവും ഉയർന്ന ശരാശരി വാർഷിക സിടിസി ലഭിക്കുന്നത് ഐടി വ്യവസായത്തിലെ പ്രൊഫഷണലുകൾക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുതിർന്ന പ്രൊഫഷണലുകൾക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിലും ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മേഖലയിലെ ശരാശരി വാർഷിക സിടിസി 35.65 ലക്ഷം രൂപയാണ്.
മറ്റ് മേഖലകൾ
ജിഎസ്ടി കംപ്ലയിൻസ് സ്‌പെഷ്യലിസ്റ്റുകൾ, അക്കൗണ്ടന്റുമാർ, മാനേജ്‌മെന്റ് കൺസൾട്ടന്റുമാർ, അഭിഭാഷകർ എന്നിവരുടെ ആവശ്യം വർദ്ധിച്ചതോടെ ഈ പ്രൊഫഷണൽ സേവന മേഖലകൾ ജൂനിയർ, സീനിയർ തലങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ മേഖലയായി മാറി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications