ഷവോമിയോ സാംസങ്ങോ; ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ ആര് മുന്നില്‍, കണക്കുകള്‍ പുറത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ സ്മാര്‍ട് ഫോണ്‍ വിപണികള്‍ വലിയ തിരിച്ചടി നേരിട്ടപ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത് മികച്ച നേട്ടം. 2020 ലെ രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ എത്തിയ ഫോണുകളുടെ എണ്ണം 17 ശതമാനം വർധിച്ച് 54.3 ദശലക്ഷം യൂണിറ്റില്‍ എത്തിയതായാണ് ഐഡിസി റിപ്പോർട്ടിൽ പറയുന്നത്. അതേസമയം തന്നെ, നിരവധി വർഷമായി തുടരുന്ന വളർച്ചയ്ക്ക് ശേഷം ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ വിപണിയിൽ ചെറിയ ഇടിവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഐസിഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഉത്സവ സീസണ്‍

ഉത്സവ സീസണ്‍

ഉത്സവ സീസണിലെ ഉയര്‍ന്ന ആവശ്യകതയാണ് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയെ ഉത്തേജിപ്പിച്ചതെന്നാണ് വിലയിരുത്തുന്നത്. ഏറ്റവും കൂടുതല്‍ യൂണിറ്റുകള്‍ പുറത്തിറക്കിയില്‍ ഷാവോമിയാണ് മുന്നിലുള്ളത്. സെപ്റ്റംബർ പാദത്തിൽ 25 ശതമാനം ഓഹരികളാണ് ഷാവോമിക്കുള്ളത്. സാംസങ് (22.3 ശതമാനം), വിവോ (16.7 ശതമാനം), റിയൽമീ (14.7 ശതമാനം), ഓപ്പോ (11.3 ശതമാനം). എന്നിങ്ങനെയാണ് കണക്കുകള്‍.

സെപ്റ്റംബർ പാദത്തിൽ

സെപ്റ്റംബർ പാദത്തിൽ

സെപ്റ്റംബർ പാദത്തിൽ മൊത്തം 25 ദശലക്ഷം ഫീച്ചർ ഫോണുകൾ ഫാക്ടറികളില്‍ നിന്നും വിപണിയിലേക്കെത്തി 30 ശതമാനം കുറവ്. തൽഫലമായി, മൊബൈൽ ഫോൺ വിപണിയിൽ മൊത്തം കയറ്റുമതി 4 ശതമാനം ഇടിഞ്ഞു. ഫീച്ചർ ഫോണുകളിൽ 31 ശതമാനം ഓഹരിയാണുള്ളതെന്ന് ഐഡിസി അറിയിച്ചു.

ഐഡിസി

ഐഡിസി

സെപ്റ്റംബർ പാദത്തിലെ സ്മാർട്ട്‌ഫോൺ വിപണിയിലെ ആരോഗ്യകരമായ വളർച്ച ഒക്ടോബർ മുതൽ നവംബർ ആദ്യം വരെയുള്ള ഉത്സവ മാസങ്ങളിൽ തുടരുമെന്നും ഐഡിസി ഇന്ത്യ റിസർച്ച് ഡയറക്ടർ നവകേന്ദർ സിംഗ് പറഞ്ഞു. ഓഫ് ലൈന‍് വില്‍പ്പനയേക്കാള്‍ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തന്നെയാവും വരും മാസങ്ങളിലും മുന്‍തൂക്കം ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ഫോണുകള്‍

മികച്ച ഫോണുകള്‍

സ്മാർട്ട്‌ഫോൺ നിര്‍മ്മാതാക്കള്‍ കൂടുതൽ വിലകുറഞ്ഞ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ക്വാഡ് ക്യാമറകൾ, ഉയർന്ന മെഗാപിക്സൽ (48 എംപി +), മികച്ച മെമ്മറി (64 ജിബി +), വലിയ ബാറ്ററികൾ (5000 എംഎഎച്ച് +) എന്നീ ഫീച്ചറുകളിലാണ് കൂടുതല്‍ ഫോണുകളും ഇപ്പോള്‍ പുറത്തിറങ്ങുന്നത്. ഗെയിമിങ്ങിനെ അടിസ്ഥാനമാക്കിയും ഫോണുകള്‍ പുറത്തിറങ്ങുന്നതായും അദ്ദേഹം പറഞ്ഞു.

5 ജി നെറ്റ്‌വർക്ക്

5 ജി നെറ്റ്‌വർക്ക്

5 ജി നെറ്റ്‌വർക്ക് 2021 അവസാനത്തോടെ മാത്രമേ പുറത്തിറങ്ങുകയുള്ളൂവെങ്കിലും മുന്നേ നടക്കുക എന്ന തന്ത്രം പയറ്റിയ കമ്പനികള്‍ സെപ്റ്റംബർ പാദത്തിൽ ഒരു ദശലക്ഷം യൂണിറ്റ് 5 ജി സ്മാർട്ട്‌ഫോൺ വിപണിയിലെത്തിച്ചു. 4 ജി, 5 ജി ഓഫറുകൾ തമ്മിലുള്ള എഎസ്‌പി വിടവ് കുറയുന്നതിനാൽ 2021 ൽ 5 ജി ഉപകരണങ്ങളുടെ ക്രമാനുഗതമായ മുന്നേറ്റവും ഐഡിസി പ്രതീക്ഷിക്കുന്നു.

അപ്രമാദിത്തം

അപ്രമാദിത്തം

അതേസമയം, ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികളുടെ ഇന്ത്യൻ വിപണിയിലെ അപ്രമാദിത്തം പൊലിയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ വർഷങ്ങളായി ചൈനീസ് ബ്രാൻഡായ ഷവോമിക്കായിരുന്നു ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം. എന്നാല്‍ കഴിഞ്ഞ പാദത്തില്‍ അത് സാംസംഗ് പിടിച്ചെടുത്തെന്നായിരുന്നു റിപ്പോര്‍ട്ട്.

24 ശതമാനം

24 ശതമാനം

ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റിന്റെ റിപ്പോർട്ടുപ്രകാരം ഈവർഷം ജൂലായ് - സെപ്‌തംബർ പാദത്തിൽ 24 ശതമാനം വിപണി വിഹിതമാണ് സാംസംഗിനുള്ളത്. ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു ഷവോമി ഇപ്പോള്‍ 23 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്താണ്. ഐഡിസി വിപണിയില്‍ എത്തുന്ന ഫോണിന്‍റെ കണക്കും കൗണ്ടർപോയിന്‍റ് വിറ്റുപോകുന്ന പോകുന്ന ഫോണുകളുടെ കണക്കുമാണ് പുറത്തു വിട്ടത്.

English summary

Who rules India's smartphone market? See the big players list here

Who rules India's smartphone market? See the big players list here
Story first published: Friday, November 6, 2020, 19:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X