കാലവധി തികയാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ കഴിഞ്ഞ ജൂണിൽ രാജി വച്ചതിനെ തുടർന്ന് റിസർവ് ബാങ്ക് പുതിയ ഡെപ്യൂട്ടി ഗവർണറെ തിരഞ്ഞെടുക്കാനുള്ള നടപടികളിലാണ്. ഡെപ്യൂട്ടി ഗവർണർ തസ്തികയിലേക്ക് പത്ത് സ്ഥാനാർത്ഥികളെ കഴിഞ്ഞ ആഴ്ച അഭിമുഖം നടത്തിയതായാണ് വിവരം. ഫിനാൻഷ്യൽ സെക്ടർ റെഗുലേറ്ററി അപ്പോയിന്റ്മെന്റ് സെർച്ച് കമ്മിറ്റിയാണ് (എഫ്എസ്ആർഎസ്‌സി) അഭിമുഖം നടത്തിയത്. നിയമനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസാണ് തീരുമാനിക്കുന്നത്.
കാബിനറ്റ് സെക്രട്ടറിയും ഷോർട്ട്‌ലിസ്റ്റ് സ്ഥാനാർത്ഥികളുമാണ് എഫ്എസ്ആർഎസ്‌സിക്ക് നേതൃത്വം നൽകുന്നത്. സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ അന്തിമ നിയമനം നടത്തുന്നത്. സമിതിയിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, ധനകാര്യ സെക്രട്ടറി എന്നിവരും ഉൾപ്പെടുന്നു. ഒരു വ്യക്തി പോലും അപേക്ഷിച്ചിട്ടില്ലെങ്കിലും ഡെപ്യൂട്ടി ഗവർണറെ കണ്ടെത്താനും ശുപാർശ ചെയ്യാനും എഫ്എസ്ആർഎസ്‌സിക്ക് സ്വാതന്ത്ര്യമുണ്ട്.

റിസർവ് ബാങ്കിന് നിലവിൽ മൂന്ന് ഡെപ്യൂട്ടി ഗവർണർമാരുണ്ട് - എൻ എസ് വിശ്വനാഥൻ, ബി പി കനുങ്കോ, എം കെ ജെയിൻ എന്നിവരാണത്. ധനനയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ പരമ്പരാഗതമായി ഒരു ബാഹ്യ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. ആചാര്യയ്ക്ക് മുമ്പ് മുൻ ഗവർണർ ഉർജിത് പട്ടേലായിരുന്നു ധനനയ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ.
2017-ലാണ് റിസര്‍വ് ബാങ്കിന്റെ നാല് ഡപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളായി വിരാല്‍ ആചാര്യയെ നിയമിച്ചത്. വളര്‍ച്ച, പണപ്പെരുപ്പം തുടങ്ങിയ കാര്യങ്ങളില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായാണ് ചില റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചത്.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
