എന്തുകൊണ്ടാണ് അമേരിക്കയിൽ എണ്ണ വില കുത്തനെ ഇടിഞ്ഞിട്ടും, ഇന്ത്യയിൽ ഇന്ധന വില കുറയാത്തത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസുമായി ബന്ധപ്പെട്ട വിതരണ പ്രശ്‌നങ്ങളും ഭാവിയിലെ ഉപയോഗത്തിനായുള്ള സംഭരണ ശേഷി കവിഞ്ഞതും യുഎസിലെ ക്രൂഡ് ഓയിൽ വില തിങ്കളാഴ്ച ബാരലിന് 37.63 ഡോളറായി കുറച്ചു. എന്നാൽ ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ഇന്ധന വിലയെയും ബാധിക്കാത്തത് എന്തുകൊണ്ട്? വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ അറിയാം. 

ഇന്ത്യൻ എണ്ണ കമ്പനികൾ

ഇന്ത്യൻ എണ്ണ കമ്പനികൾ

ഇന്ത്യൻ എണ്ണക്കമ്പനികൾ, പ്രധാനമായും പൊതുമേഖലാ എണ്ണക്കമ്പനികൾ, വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ബെഞ്ച്മാർക്ക് സൂചികയെ ആശ്രയിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. ഇന്ത്യയിലെ എണ്ണ വാങ്ങലുകളുടെ സിംഹഭാഗവും മിഡിൽ ഈസ്റ്റിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പ്രധാനമായും ദുബായ്, ഒമാൻ ബ്രെന്റ് ക്രൂഡ് ബെഞ്ച്മാർക്ക് വിലകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ വില നിശ്ചയിക്കുന്നത്. ഇവിടെ വില ബാരലിന് 22.41 ഡോളറാണ്. ഇന്ത്യൻ ബാസ്കറ്റിന് ബാരലിന് 20.56 ഡോളറാണ് നിരക്ക്.

ഡിമാൻഡ് കുറഞ്ഞു

ഡിമാൻഡ് കുറഞ്ഞു

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിന് മിഡിൽ ഈസ്റ്റിൽ ആധിപത്യം പുലർത്തുന്ന ഒപെക്-പ്ലസ് രാജ്യങ്ങളിൽ റഷ്യ ഉൾപ്പെടുന്ന രാജ്യങ്ങൾ ഉൽപാദനത്തിൽ 10 ശതമാനം കുറവു വരുത്തിയിട്ടുണ്ട്. ലോക്ക്ഡൌൺ കാരണം ഇതിനകം എണ്ണയുടെ ഡിമാൻഡ് കുറഞ്ഞു. കൂടാതെ നമ്മുടെ ഓയിൽ മാർക്കറ്റിംഗ് കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) എന്നിവ അപകടസാധ്യതയുള്ള ഫ്യൂച്ചർ ഹെഡ്ജിംഗിൽ കൂടുതൽ ഏർപ്പെടുന്നില്ല, ആറ് മാസം മുതൽ ഒരു വർഷം വരെയുള്ള കരാറുകളിൽ സുരക്ഷിതമായാണ് നീങ്ങുന്നത്.

ലോക്ക് ഡൌൺ പ്രതിസന്ധി

ലോക്ക് ഡൌൺ പ്രതിസന്ധി

ഇന്ത്യയിൽ, ലോക്ക്ഡൌൺ കാരണം എണ്ണയുടെ ആവശ്യം 40 ശതമാനത്തിലധികം ഇടിഞ്ഞു, പെട്രോൾ, വ്യോമയാന ഇന്ധന ഉപഭോഗം ഇപ്പോൾ രാജ്യത്ത് വളരെ കുറവാണ്, അവശ്യവസ്തുക്കളുടെ വിതരണം കാരണം ഡീസലിന് മാത്രമേ വിൽപ്പനയുള്ളൂ. ഇന്ത്യയിലെ, ഇന്ധനത്തിന്റെ ചില്ലറ വിൽപ്പന വിലയെ ആഗോള വില നിസ്സാരമായെ ബാധിക്കുകയുള്ളൂ. കാരണം ചില്ലറ വിലയുടെ പ്രധാന ഭാഗവും സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനുമായുള്ള നികുതിയാണ്. ഇന്ത്യയിലെ ചില്ലറ ഇന്ധന വില കഴിഞ്ഞ ഏതാനും ആഴ്ചകളായി മാറ്റമില്ലാതെയാണ് തുടരുന്നത്.

സംഭരണ ശേഷി

സംഭരണ ശേഷി

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ക്രൂഡ് വില ബാരലിന് 20 ഡോളറായി കുറയുമെന്ന് ഐസി‌ആർ‌എയിലെ സീനിയർ വൈസ് പ്രസിഡന്റും കോർപ്പറേറ്റ് റേറ്റിംഗിംസ് ഗ്രൂപ്പ് തലവൻ കെ രവിചന്ദ്രൻ അഭിപ്രായപ്പെട്ടു, എന്നാൽ സർക്കാരിനോ ഒ‌എം‌സികൾക്കോ ​​ഇതിന്റെ ഗുണം നേടാൻ കഴിയില്ല. പൂർണ്ണ ലോക്ക് ഡൌണിൽ നിന്ന് ഇന്ത്യ എത്ര നേരത്തെ രക്ഷപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സമ്പദ്വ്യവസ്ഥയുടെ വളർച്ച. ഇതിനകം തന്നെ ഇന്ത്യൻ ഓയിൽ റിഫൈനറുകൾ അവയുടെ ശുദ്ധീകരണ ശേഷിയേക്കാൾ വളരെ താഴെയാണ് പ്രവർത്തിക്കുന്നത്, സംഭരണ ​​ടാങ്കുകൾ നിറഞ്ഞിരിക്കുന്നതിനാൽ ടാങ്കറുകൾ കടലിലാണ് സൂക്ഷിക്കുന്നത്. ആവശ്യമില്ലാത്തതിനാലും സംഭരണശേഷി നിറഞ്ഞതിനാലും പിന്നീട് ആരാണ് പുതിയ ക്രൂഡ് വാങ്ങുക എന്ന് അദ്ദേഹം ചോദിക്കുന്നു. 

യുഎസ് വിലയിടിവ്

യുഎസ് വിലയിടിവ്

യു‌എസിന്റെ എണ്ണവിലയിലുണ്ടായ ഇടിവ് ഒരു താൽ‌ക്കാലിക പ്രശ്നമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പ്രധാനമായും മെയ് ഡബ്ല്യുടി‌ഐ ഫ്യൂച്ചേഴ്സ് കരാറുകളുടെ കാലാവധി തീരുന്നതാണ് പ്രശ്നം. വിപണിയിൽ വാങ്ങലുകാരില്ല, മാത്രമല്ല വിൽപ്പനക്കാർക്ക് അവരുടെ മുഴുവൻ സംഭരണ ​​ടാങ്കുകളും നിറഞ്ഞിരിക്കുകയാണ്. കൊറോണ മഹാമാരി മൂലം ലോകമെമ്പാടുമുള്ള എണ്ണ ഉപഭോഗം കുത്തനെ ഇടിഞ്ഞു. പല രാജ്യങ്ങളും പൂട്ടിയിരിക്കുകയാണ്. എന്നിരുന്നാലും, മിക്ക രാജ്യങ്ങളിലും ഇന്ധനത്തിന്റെ വിതരണം നിർത്തിയിട്ടില്ലെന്നും എണ്ണ കിണറുകൾ അടച്ചുപൂട്ടുന്നത് എളുപ്പമല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Read more about: oil price എണ്ണ വില
English summary

Why did oil prices not fall in India despite sharp decline in US | എന്തുകൊണ്ടാണ് അമേരിക്കയിൽ എണ്ണ വില കുത്തനെ ഇടിഞ്ഞിട്ടും, ഇന്ത്യയിൽ ഇന്ധന വില കുറയാത്തത്?

Due to supply issues related to coronaviruses and lack of storage capacity for future use, crude oil prices in the US dropped to $ 37.63 a barrel on Monday. But why is this not affecting the Indian economy and fuel prices? Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X