വിപ്രോയും ടാറ്റ സ്റ്റീലും ലോകത്തിലെ ഏറ്റവും ധാര്‍മ്മികതയുള്ള കമ്പനികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും ധാര്‍മ്മികത പുലര്‍ത്തുന്ന കമ്പനികളായി പ്രമുഖ ആഗോള വിവരസാങ്കേതികവിദ്യ, കണ്‍സള്‍ട്ടിംഗ്, ബിസിനസ് പ്രോസസ്സ് സേവന കമ്പനിയായ വിപ്രോ ലിമിറ്റഡും രാജ്യത്തെ പ്രധാനപ്പെട്ട ഓട്ടോമൊബൈല്‍ കമ്പനിയായ ടാറ്റ സ്റ്റീലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷമാണ് ഇരു കമ്പനികളും പട്ടികയില്‍ ഇടം നേടുന്നത്. കച്ചവടത്തില്‍ നീതിപൂര്‍ണമായ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കമ്പനികളാണ് വിപ്രോയും ടാറ്റ സ്റ്റീലുമെന്ന് യുഎസിലെ എത്തിസ്ഫിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിലയിരുത്തി. 21 രാജ്യങ്ങളില്‍ നിന്നായി 51 വ്യവസായ സ്ഥാപനങ്ങള്‍ അടക്കം 132 കമ്പനികളാണ് പട്ടികയില്‍ ഇടം പിടിച്ചത്.

ആക്‌സെഞ്ചര്‍, 3 എം, എടി ആന്‍ഡ് ടി, കാനന്‍, കാപ്‌ജെമിനി, ഡെല്‍, ഇ ബേയ്, ഹണിവെല്‍, എച്ച്പി, ഇന്റെല്‍, ഐബിഎം, ലിങ്ക്ഡ് ഇന്‍, മൈക്രോസോഫ്റ്റ്, നോക്കിയ, സോണി, വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു. തൊഴില്‍ സംസ്‌കാരം, സാമൂഹിക രീതികള്‍, ധാര്‍മ്മികത, പ്രവര്‍ത്തനങ്ങള്‍, ഭരണം, ശക്തമായ മൂല്യങ്ങള്‍ പാലിച്ച് കൊണ്ടുള്ള പുതിയ സംരംഭങ്ങള്‍ തുടങ്ങിയ ഘടകങ്ങളുടെ 200ലധികം ഡാറ്റാ പോയിന്റുകള്‍ വിശകലനം ചെയ്താണ് എത്തിസ്ഫിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തല്‍. കഴിഞ്ഞ 14 വര്‍ഷമായി എത്തിസ്ഫിയര്‍ കമ്പനികളെ തിരഞ്ഞെടുക്കുന്നുണ്ട്്.

രൂപയുടെ മൂല്യം കുറയുന്നത് സാധാരണക്കാരനെ ബാധിക്കുമോ? അറിയാം അഞ്ച് കാര്യങ്ങള്‍രൂപയുടെ മൂല്യം കുറയുന്നത് സാധാരണക്കാരനെ ബാധിക്കുമോ? അറിയാം അഞ്ച് കാര്യങ്ങള്‍

വിപ്രോയും ടാറ്റ സ്റ്റീലും ലോകത്തിലെ ഏറ്റവും ധാര്‍മ്മികതയുള്ള കമ്പനികള്‍

ധാര്‍മ്മിക പെരുമാറ്റത്തിന് മുന്‍ഗണന നല്‍കുകയും മൂല്യങ്ങള്‍ അടിസ്ഥാനമാക്കി നേതൃത്വം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് ലോകത്തിലെ ഏറ്റവും ധാര്‍മ്മികതയുള്ള കമ്പനികളുടെ ബഹുമതി നല്‍കുന്നത്. സമഗ്രത, ന്യായബോധം, സുതാര്യത എന്നിവയ്ക്കുള്ള കമ്പനിയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ സാക്ഷ്യമാണ് ഈ അംഗീകാരം. ഇത് കമ്പനികളെ ശക്തമായ മൂല്യങ്ങളുടെ പിന്തുണയോടെയുള്ള ഒരു ആഗോള ബ്രാന്‍ഡാക്കി മാറ്റുന്നു.

ധാര്‍മ്മികവും ഉത്തരവാദിത്തപരവുമായ പെരുമാറ്റം തുടക്കം മുതല്‍ വിപ്രോയുടെ അവിഭാജ്യ ഘടകമാണെന്ന് ചെയര്‍മാന്‍ റിഷാദ് പ്രേംജി പറഞ്ഞു. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് കമ്പനിയുടെ പ്രവര്‍ത്തനവും ചിന്തകളും. ഇന്നത്തെ കാലം കൂടുതല്‍ സുസ്ഥിരവും നീതിപൂര്‍വ്വവുമായ ഒരു ലോകത്തിനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാത്ത കമ്പനികള്‍ പ്രാഥമിക കടമകൡ പരാജയപ്പെടുന്നു. ജോലി സ്ഥലത്തും സമൂഹത്തിലും ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് വിപ്രോയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും ധാര്‍മ്മിക കമ്പനികളിലൊന്നായി വീണ്ടും അംഗീകരിക്കപ്പെടുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ടാറ്റ സ്റ്റീല്‍ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ടി വി നരേന്ദ്രന്‍ പറഞ്ഞു. ടാറ്റാ ഗ്രൂപ്പിന്റെ സ്ഥാപക നേതാക്കള്‍ അവതരിപ്പിച്ച മൂല്യങ്ങളും പ്രവര്‍ത്തന തത്വങ്ങളും കാത്തുസൂക്ഷിക്കാന്‍ ഈ അംഗീകാരം പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary

വിപ്രോയും ടാറ്റ സ്റ്റീലും ലോകത്തിലെ ഏറ്റവും ധാര്‍മ്മികതയുള്ള കമ്പനികള്‍ | Wipro and Tata Steel are some of the most ethical companies in the world

Wipro and Tata Steel are some of the most ethical companies in the world
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X