ബംഗളൂരു ആസ്ഥാനമായ ഐടി കമ്പനിയായ വിപ്രോ ജനുവരി 1 മുതൽ ജൂനിയർ വിഭാഗത്തിലെ യോഗ്യതയുള്ള ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കും. ഈ വിഭാഗത്തിൽ പെടുന്ന 1.8 ലക്ഷം ജീവനക്കാരിൽ 80% പേർക്കും ശമ്പള വർദ്ധനവ് ബാധകമാകും. മിഡ് ലെവൽ ജീവനക്കാരിലെ യോഗ്യതയുള്ള എല്ലാ ജീവനക്കാർക്കും അടുത്ത വർഷം ജൂൺ 1 മുതൽ ശമ്പള വർദ്ധനവ് ലഭിക്കും.
ശമ്പള വർദ്ധനവ്
ഓഫ്‌ഷോർ ജീവനക്കാർക്ക് 6% മുതൽ 8% വരെയും ഓൺസൈറ്റ് ജീവനക്കാർക്ക് 3% മുതൽ 4% വരെയുമായിരിക്കും ശമ്പള വർദ്ധനവ്. മഹാമാരി കാരണം കമ്പനി ശമ്പള വർദ്ധനവ് നിർത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ വിപ്രോയുടെ വാർഷിക വർദ്ധനവ് സാധാരണ നിലയിൽ ജൂൺ മുതൽ പ്രാബല്യത്തിൽ വരും.
ജീവനക്കാർക്ക് പിന്തുണ
ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ തടസ്സമില്ലാത്ത ബിസിനസ്സ് തുടർച്ച ഉറപ്പുവരുത്തുന്നതിലും ഉയർന്ന സേവന നിലവാരം പുലർത്തുന്നതിലും ജീവനക്കാർ ശ്രദ്ധേയമായ പങ്കു വഹിച്ചതായി കമ്പനി വ്യക്തമാക്കി. 2020-21 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലും (ഒക്ടോബർ-ഡിസംബർ) നാലാം പാദത്തിലും (ജനുവരി-മാർച്ച്) എല്ലാ ജീവനക്കാർക്കും പ്രകടനവുമായി ബന്ധിപ്പിച്ചിട്ടുള്ള 100% വേരിയബിൾ വേതനം വിപ്രോ പ്രഖ്യാപിച്ചിരുന്നു.
പ്രമോഷൻ
ജൂലൈ-സെപ്റ്റംബർ പാദത്തിൽ അടച്ച 100% വേരിയബിൾ പേയ്ക്ക് പിന്നാലെ ഡിസംബർ 1 മുതൽ ബി 3 വരെ മേഖലകളിലെ ഉയർന്ന പ്രകടനം കാഴ്ച വയ്ക്കുന്നവർക്കായി വിപ്രോ പ്രമോഷനുകൾ അവതരിപ്പിച്ചിരുന്നു. ബി 3 വരെയുള്ള 7,000 ത്തോളം ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകി. പ്രമോഷനുകളുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി.
സിഇഒ കമ്പനി വിട്ടു
വിപ്രോ സിഐഒ രോഹിത് അഡ്‌ലഖ 25 വർഷത്തെ സേവനത്തിന് ശേഷം കമ്പനി വിട്ടു. ചീഫ് ഡിജിറ്റൽ ഓഫീസറും വിപ്രോയുടെ എഐ പ്ലാറ്റ്ഫോമായ വിപ്രോ ഹോംസിന്റെ ആഗോള തലവനുമായിരുന്നു. ദീർഘകാലാടിസ്ഥാനത്തിൽ സെയിൽസ്, ഡെലിവറി, പി ആൻഡ് എൽ മാനേജ്‌മെന്റ് എന്നിവയിൽ നിരവധി പദവികൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
