കൊറോണ പ്രതിസന്ധികൾക്കിടയിൽ പലരുടെയും ജോലികൾ അനിശ്ചിതത്വത്തിലാണെങ്കിലും കൊവിഡ് -19 മഹാമാരി കാരണം വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് ചില നേട്ടങ്ങളുണ്ട്. പ്രൊഫഷണൽ ജോലി ചെയ്യുന്ന ഒരാൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതോടെ പ്രതിമാസം 5,000 രൂപ ഭക്ഷണം, വസ്ത്രം, യാത്രാ എന്നിവയ്ക്കായി ലാഭിക്കാമെന്ന് കോ-വർക്കിംഗ് സ്പേസ് പ്രൊവൈഡർ അവ്ഫിസ് നടത്തിയ സർവേയിൽ കണ്ടെത്തി.
പണം ലാഭം
ഇത്തരം ജോലിക്കാരിൽ 74% പേരും വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ തയ്യാറാണെന്നും സർവേ കണ്ടെത്തി. പലരുടെയും സമയവും പണവും ലാഭിക്കുന്ന ഒന്നാണിത്. 20% പേർ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനാൽ പ്രതിമാസം 5,000-10,000 രൂപ ലാഭിക്കുന്നുണ്ടെന്നും 19% പേർ 10,000 രൂപയിൽ കൂടുതൽ ലാഭിക്കുന്നുവെന്നും സർവേ കണ്ടെത്തി. മുമ്പ് ഭക്ഷണം, യാത്രാ വസ്ത്രം മുതലായവയ്ക്കായി ചെലവഴിച്ചിരുന്ന 5000ൽ അധികം രൂപ ശരാശരി ഇന്ത്യക്കാരന്റെ ശമ്പളത്തിന്റെ ഏകദേശം 17% വരുമെന്നും റിപ്പോർട്ട് പറയുന്നു.
സമയ ലാഭം
ജൂൺ, ജൂലൈ മാസങ്ങളിൽ ഏഴ് ഇന്ത്യൻ മെട്രോ നഗരങ്ങളിലാണ് സർവേ നടത്തിയത്. വീട്ടിൽ ഇരുന്ന് ജോലിചെയ്യുന്നത് ജനപ്രിയമാകാനുള്ള മറ്റൊരു കാരണം, ഓഫീസിലേക്ക് യാത്ര ചെയ്യുന്നതിന് പ്രൊഫഷണലുകൾ ചെലവഴിക്കുന്ന സമയമാണ്. 60% പേർ മുമ്പ് ജോലിയ്ക്കായി ഒരു മണിക്കൂറിലധികം സമയം യാത്ര ചെയ്തിരുന്നവരാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആരംഭിച്ചതിനാൽ ഒരു ജീവനക്കാരന് ദിവസം 1.5 മണിക്കൂർ ലാഭമാണ്.
പോരായ്മകൾ
എന്നാൽ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നതിന് ചില പോരായ്മകളുമുണ്ട്. വർക്ക് ലൈഫ് ബാലൻസ് വെല്ലുവിളി നിറഞ്ഞതാണെന്ന് 27 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. ടീമംഗങ്ങളുമായുള്ള ആശയവിനിമയത്തിന്റെ അഭാവവും നെറ്റ്‌വർക്കിംഗ് പ്രതിസന്ധികളും നേരിടുന്ന ജീവനക്കാരും ഉണ്ട്. ഇന്റർനെറ്റ് വേഗത കുറവാണെന്നും ചിലർ പരാതിപ്പെട്ടു. വൈദ്യുതി ബിൽ ഉയരുന്നതായി ചിലർ പരാതിപ്പെട്ടു. 47% ആളുകളും മേശയുടെയും കസേരയുടെയും അഭാവത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ 71% പേർ വീട്ടിൽ ഒരു പ്രത്യേക ജോലിസ്ഥലത്തിന്റെ ആവശ്യകത പ്രകടിപ്പിച്ചു.
ലോക്ക്ഡൗൺ
മാർച്ച് 23 ന് ശേഷം രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും പിന്നീട് 2 മാസത്തേക്ക് ലോക്ക്ഡൌൺ നീട്ടുകയും ചെയ്ത ശേഷം മിക്ക കോർപ്പറേറ്റുകളും തങ്ങളുടെ ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിച്ചു. സർക്കാർ ഓഫീസുകളും ചില സ്വകാര്യ ഓഫീസുകളും മാത്രമാണ് ജോലിക്കാരിൽ ഒരു വിഭാഗത്തെ നിർണായക ജോലികൾക്കായി ഓഫീസിലേക്ക് വരാൻ അനുവദിച്ചിരുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications