ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണം; കടകൾക്ക് പുറത്ത് 'മെയ്ഡ് ഇന്‍ ഇന്ത്യ' ലോഗോ സ്ഥാപിച്ച് ഷവോമി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ ഷവോമിയുടെ റീട്ടെയില്‍ സ്‌റ്റോര്‍ ബ്രാന്‍ഡിംഗ് 'മെയ്ഡ് ഇന്‍ ഇന്ത്യ' എന്ന വെള്ള നിറത്തിലുള്ള ലോഗോ കൊണ്ട് കവര്‍ ചെയ്യാന്‍ ആരംഭിച്ചെന്ന് അഖിലേന്ത്യാ മൊബൈല്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ (എഐഎംആര്‍എ) അറിയിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഔട്ട്‌ലെറ്റുകളില്‍ നാശനഷ്ടമുണ്ടാകുമെന്ന് ഭയന്നാണിത്. ചില ഭാഗങ്ങളില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനം നിലനില്‍ക്കുന്നതിനാല്‍, ആളുകള്‍ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ നശിപ്പിക്കാനിടയുള്ള ഭീഷണി ഉയര്‍ത്തിക്കാട്ടി അസോസിയേഷന്‍ ചൈനീസ് മൊബൈല്‍ ബ്രാന്‍ഡുകള്‍ക്ക് കത്തെഴുതിയിരുന്നു.

 

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ചില്ലറ വ്യാപാരികളെ അവരുടെ സ്റ്റോര്‍ഫ്രണ്ടില്‍ നിന്ന് ബ്രാന്‍ഡ് ചിഹ്നങ്ങള്‍ തുണി/ ഫ്‌ളെക്‌സ് ഉപയോഗിച്ച് മറയ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടും കുറച്ച് മാസത്തേക്ക് ബോര്‍ഡുകള്‍ നീക്കം ചെയ്യാനും ബ്രാന്‍ഡുകളോട് കത്തിലൂടെ ആവശ്യപ്പെട്ടതായി അസോസിയേഷന്‍ അറിയിച്ചു. ഷവോമിയുടെ ബോര്‍ഡുകളില്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ' ബാനറുകള്‍ ഇടാന്‍ തുടങ്ങിയെന്നും എഐഎംആര്‍എ ദേശീയ പ്രസിഡന്റ് അരവിന്ദര്‍ ഖുറാന വ്യക്തമാക്കി.

 

സ്വർണത്തിന് ഇന്ന് സർവ്വകാല റെക്കോർഡ് വില; പവന് വില 36000ന് അടുത്ത്സ്വർണത്തിന് ഇന്ന് സർവ്വകാല റെക്കോർഡ് വില; പവന് വില 36000ന് അടുത്ത്

ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണം; കടകൾക്ക് പുറത്ത് 'മെയ്ഡ് ഇന്‍ ഇന്ത്യ' ലോഗോ സ്ഥാപിച്ച് ഷവോമി

മറ്റു കമ്പനികള്‍ ഇതുവരെ അത്തരം നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും എന്നാല്‍, സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇ-മെയിലിനോട് ഷവോമി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചില സാമൂഹിക വിരുദ്ധര്‍ അടുത്തിടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള വിപണികള്‍ സന്ദര്‍ശിക്കുകയും മൊബൈല്‍ ഫോണ്‍ സ്‌റ്റോറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുമെന്ന് ഭീക്ഷണിപ്പെടുത്തുകയും, കൂടാതെ ചൈനീസ് ബ്രാന്‍ഡിംഗ് അവരുടെ ഔട്ട്‌ലൈറ്റുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായും പരാതിയുയര്‍ന്നിട്ടുണ്ടെന്ന് ഖുറാന പറയുന്നു.

ഏകദേശം രണ്ട് മാസത്തോളം നീണ്ട ലോക്ക്ഡൗണ്‍ പോലുള്ള ഘടകങ്ങള്‍, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ ആളുകള്‍ക്കിടയില്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് വളരെയധികം ആവശ്യകത സൃഷ്ടിച്ചു. മാത്രമല്ല, പല കമ്പനികള്‍ക്കും വിലക്കയറ്റ ഇറക്കുമതി പോലും അവലംബിക്കേണ്ടി വന്നു. എന്നിരുന്നാലും, ചൈനീസ് സ്ഥാപനങ്ങള്‍ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മാത്രമല്ല, സമൂഹ മാധ്യമങ്ങളിലും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ നാലെണ്ണം (ഷവോമി, വിവോ, റിയല്‍മി, ഒപ്പോ) ചൈനയില്‍ നിന്നുള്ളതാണ്.

2020 മാര്‍ച്ച് പാദത്തില്‍ ഇന്ത്യയിലേക്ക് കയറ്റി അയച്ച 32.5 ദശലക്ഷം സ്മാര്‍ട്‌ഫോണുകളില്‍ 76 ശതമാനവും (ഐഡിസി ഡാറ്റ പ്രകാരം). മൂന്നാം പാദത്തില്‍ 15.6 ശതമാനം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്ത ദക്ഷിണ കൊറിയയുടെ സാംസങ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ഏക ചൈനീസ് ഇതര കമ്പനിയാണ്. ചൈനയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. 2019 -ല്‍ 152.5 ദശലക്ഷം സ്മാര്‍ട്‌ഫോണുകളാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്.

Read more about: xiaomi ഷവോമി
English summary

xiaomi puts made in india logo outside stores to counter boycott china campaign | ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണം; കടകൾക്ക് പുറത്ത് 'മെയ്ഡ് ഇന്‍ ഇന്ത്യ' ലോഗോ സ്ഥാപിച്ച് ഷവോമി

xiaomi puts made in india logo outside stores to counter boycott china campaign
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X