സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്മേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്ന മൊറട്ടോറിയം സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) ഉപഭോക്താക്കളെയും ബാധിക്കാൻ സാധ്യതയുണ്ട്. കാരണം യെസ് ബാങ്ക് നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൌസിന്റെ (നാച്ച്) ഡെബിറ്റ്, ചെക്ക് ക്ലിയറൻസിനായുള്ള എൽഐസിയുടെ നോഡൽ ബാങ്കാണ്. അതുകൊണ്ട് തന്നെ എൽഐസി വരിക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാമെന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു.
യെസ് ബാങ്ക് മൊറട്ടോറിയം
ആർബിഐ മൊറട്ടോറിയം അനുസരിച്ച് യെസ് ബാങ്കിലെ നിക്ഷേപത്തിൽ നിന്ന് ഒരാൾക്ക് പരമാവധി 50,000 രൂപ മാത്രമേ പിൻവലിക്കാൻ കഴിയൂ. സേവിംഗ്സ്, കറന്റ് അക്കൌണ്ടുകൾക്ക് ഏപ്രിൽ മൂന്ന് വരെ ഈ നിയമം ബാധകമാണ്. എന്നാൽ എൽഐസി ഇൻഷുറൻസ് ഉപഭോക്താക്കളിൽ ഭൂരിഭാഗവും മാർച്ച് മാസത്തിൽ അവരുടെ ലൈഫ് ഇൻഷുറൻസ് പോളിസി പുതുക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഈ സമയത്ത് യെസ് ബാങ്കിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം എൽഐസി വരിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.
എൽഐസി പ്രതിസന്ധി
എൽഐസിയുടെ വാർഷിക ബിസിനസിന്റെ 25-30% വരുന്നത് മാർച്ച് മാസത്തിലാണ്, അതിനാൽ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസിയ്ക്ക് ഇത് ഏറ്റവും നിർണ്ണായകമായ മാസമാണ്. യുപിഐ-ഭീം, എൽഐസി പോർട്ടൽ, പേടിഎം, അംഗീകൃത ഏജന്റുമാർ, നിയുക്ത ബാങ്കുകൾ, കളക്ഷൻ ഏജൻസികൾ എന്നിവ പോലുള്ള ഡിജിറ്റൽ മോഡുകൾ വഴിയാണ് എൽഐസി പുതുക്കൽ പ്രീമിയത്തിന്റെ 60 ശതമാനവും ലഭിക്കുന്നത്.
എൽഐസിയുടെ നിർദ്ദേശം
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് എൽഐസി ചൊവ്വാഴ്ച ഉപയോക്താക്കൾക്ക് ഒരു സന്ദേശം അയച്ചിരുന്നു."നിങ്ങളുടെ പോളിസിയുടെ നാച്ച് പ്രീമിയം ഡെബിറ്റ്, നാച്ച് നോഡൽ ബാങ്ക് - യെസ് ബാങ്ക് - മൊറട്ടോറിയത്തിൽ ഉള്ളതിനാൽ വൈകും. ദയവായി ഞങ്ങളോട് സഹകരിക്കുക" എന്നാണ് സന്ദേശം. ഇപ്പോൾ, എൽഐസി ഉപഭോക്താക്കൾ ചെക്ക് വഴിയോ പണമായോ പ്രീമിയ അടയ്ക്കുന്നതിനുള്ള ബദൽ ക്രമീകരണങ്ങളാണ് തേടുന്നത്.
വരിക്കാർ ചെയ്യേണ്ടത്
ഇൻഷുറൻസ് പ്രീമിയത്തിന്റെ ഡെബിറ്റിനായി എൽസിക്ക് ഇസിഎസ് മാൻഡേറ്റ് നൽകിയവർ, ചെക്ക് വഴിയോ പണത്തിലൂടെയോ പ്രീമിയം പേയ്മെന്റ് നടത്തണം, അല്ലാത്തപക്ഷം ലൈഫ് ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിന് സെക്ഷൻ 80 സി പ്രകാരം ലഭ്യമായ നികുതി ആനുകൂല്യം ക്ലെയിം ചെയ്യാൻ അവർക്ക് കഴിയില്ല.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications