റിസര്‍വ് ബാങ്കിന് 35,000 കോടി രൂപ തിരിച്ചടച്ച് യെസ് ബാങ്ക്; ബാക്കി തുക ഉടനെന്ന് ചെയര്‍മാന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടക്കാല ആശ്വാസത്തിനായി സ്‌പെഷ്യല്‍ ലിക്വിഡിറ്റി സംവിധാന പ്രകാരം (എസ്എല്‍എഫ്) റിസര്‍വ് ബാങ്കില്‍ നിന്നും പിന്‍വലിച്ച 50,000 കോടി രൂപയിലെ 35,000 കോടി രൂപ യെസ് ബാങ്ക് തിരിച്ചടച്ചു. യെസ് ബാങ്കിന്റെ 2019-20 വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചെയര്‍മാന്‍ സുനില്‍ മേഹ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ആര്‍ബിഐ നീട്ടി നല്‍കിയ 50,000 കോടി രൂപയുടെ എസ്എല്‍എഫിന് പുറമെ ശക്തമായ ഉപഭോക്തൃ പണലഭ്യതയും ബാങ്കിന് ലഭിച്ചു. എസ്എല്‍എഫിലെ 35,000 കോടി രൂപ ബാങ്ക് തിരിച്ചടച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ബാക്കി തുക റിസര്‍വ് ബാങ്ക് നിശ്ചയിച്ച സമയപരിധിയ്ക്കുള്ളില്‍ തിരിച്ചടയ്ക്കും,' വാര്‍ഷിക റിപ്പോര്‍ട്ടില്‍ മേഹ്ത കൂട്ടിച്ചേര്‍ത്തു.

 

മാര്‍ച്ചില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നയിച്ച ഒരു ക്ലച്ച്, സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട യെസ് ബാങ്കിനെ രക്ഷപ്പെടുത്തുകയായിരുന്നു. സ്ഥാപകന്‍ റാണ കപൂറിന്റെ കീഴില്‍ മുന്‍ മാനേജ്‌മെന്റ് നടത്തിയ സാമ്പത്തിക ക്രമക്കേടുകളും അശ്രദ്ധമായ വായ്പാ വിതരണവും കാരണം യെസ് ബാങ്ക് വന്‍ സാമ്പത്തിക തകര്‍ച്ചയില്‍ അകപ്പെടുകയായിരുന്നു. ഈ മൂലധന വര്‍ധനവിനെത്തുടര്‍ന്ന്, ബാങ്കിന്റെ കോമണ്‍ ഇക്വിറ്റി ടയര്‍ (സിഇടി) 1 അനുപാതം ജൂണ്‍ അവസാനത്തോടെ 6.6 ശതമാനത്തില്‍ നിന്ന് ഇരട്ടിയോളം ഉയര്‍ന്ന് 13.4 ശതമാനമായി. മൂലധനവല്‍ക്കരണം പ്രധാനമായും സ്വകാര്യമേഖലയിലെ സമാന ബാങ്കുകളുമായി പൊരുത്തപ്പെടുന്നതാണെന്നും മേഹ്ത വ്യക്തമാക്കി. മുന്നോട്ട് പോവുമ്പോള്‍ ഭരണം, റിസ്‌ക് മാനേജ്‌മെന്റ് രീതികള്‍ എന്നിവയ്‌ക്കൊപ്പം മേല്‍നോട്ടം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഡയറക്ടര്‍ ബോര്‍ഡ് തിരിച്ചറിയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
 റിസര്‍വ് ബാങ്കിന് 35,000 കോടി രൂപ തിരിച്ചടച്ച് യെസ് ബാങ്ക്; ബാക്കി തുക ഉടനെന്ന് ചെയര്‍മാന്‍

ശക്തമായ കോര്‍പ്പറേറ്റ് ഭരണം ഒരു സ്ഥാപനത്തിന്റെ വിജയത്തിന് മുതല്‍ക്കൂട്ടാണെന്നും ബാങ്കിന്റെ സ്വത്തുക്കള്‍ തിരിച്ചറിഞ്ഞ് അവ മികച്ച ചുമതലകളോടെ കാത്തുസൂക്ഷിക്കേണ്ട സംസ്‌കാരവും ഏവരും വളര്‍ത്തിയെടുക്കണമെന്നും, ഇതിനായി സുതാര്യത, സമഗ്രത, വിശ്വാസം, ഉത്തരവാദിത്തം, സഹകരണം എന്നിവ ഉറപ്പാക്കണമെന്നും ചെയര്‍മാന്‍ പറയുന്നു. മുമ്പത്തെ മാനേജ്‌മെന്റിന് കീഴില്‍ ബാങ്ക് റിപ്പോര്‍ട്ട് ചെയ്ത നിഷ്‌ക്രിയ ആസ്തികളുടെ കണക്കുകളില്‍ പ്രധാന വ്യത്യാസം ആര്‍ബിഐ നേരത്തെ കണ്ടെത്തിയിരുന്നതിനാലും ആര്‍ബിഐയുടെ പരിശോധന പദ്ധതി കണ്ടെത്തിയതിനാലും ഈ അഭിപ്രായങ്ങള്‍ പ്രധാന്യമര്‍ഹിക്കുന്നു. മുന്നോട്ടുള്ള യാത്രയില്‍, യെസ് ബാങ്ക് അതിന്റെ സമഗ്രതയ്ക്ക് വിശ്വാസമുള്ളതും ഭരണത്തിന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ഒരു ബാങ്കായി കാണപ്പെടാന്‍ ആഗ്രഹിക്കുന്നതായും മേഹ്ത വ്യക്തമാക്കി.

English summary

yes bank repays rs 35000 crore to reserve bank; chairman says balance will be paid soon | റിസര്‍വ് ബാങ്കിന് 35,000 കോടി രൂപ തിരിച്ചടച്ച് യെസ് ബാങ്ക്; ബാക്കി തുക ഉടനെന്ന് ചെയര്‍മാന്‍

yes bank repays rs 35000 crore to reserve bank; chairman says balance will be paid soon
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X