നിങ്ങളുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഇനി 100 രൂപ ഫീസ് ഈടാക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്ത് നിലനിർത്തുക എന്നത് വളരെ നിർണായകമാണ്. കാരണം ഇത് ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും ആവശ്യമുള്ളതും വിശ്വസനീയവുമായ ഐഡന്റിറ്റി, വിലാസ തെളിവ് രേഖയാണ്. ആധാർ അപ്ഡേറ്റ് ചെയ്യുന്നതിന് നിങ്ങൾക്ക് ഒന്നുകിൽ ആധാർ എൻറോൾമെന്റ് സെന്റർ (ആധാർ സേവാ കേന്ദ്രം) സന്ദർശിക്കാം അല്ലെങ്കിൽ നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാം.

 

നിരക്ക്

നിരക്ക്

നിങ്ങൾ ഒന്നോ അതിലധികമോ കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്താലും, നിങ്ങളുടെ ബയോമെട്രിക്സ് അപ്ഡേറ്റ് ചെയ്യുകയാണെങ്കിൽ, ആധാർ അപ്‌ഡേറ്റിനുള്ള നിരക്കുകൾ 100 രൂപ ആയിരിക്കും. യുഐ‌ഡി‌എഐയുടെ ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിങ്ങളുടെ ഡെമോഗ്രാഫിക് വിശദാംശങ്ങൾ‌ മാത്രം അപ്‌ഡേറ്റ് ചെയ്യുകയാണെങ്കിൽ യുഐ‌ഡി‌എഐ‌ 50 രൂപ ഈടാക്കും.

ആധാർ കാർഡ് നഷ്ട്ടപ്പെട്ടോ? നിമിഷങ്ങൾക്കകം എങ്ങനെ വീണ്ടെടുക്കാം

സാധുവായ രേഖകൾ‌

സാധുവായ രേഖകൾ‌

അപേക്ഷാ ഫോമിനും ഫീസിനുമൊപ്പം, ആധാറിൽ നിങ്ങളുടെ പേരോ വിലാസമോ ജനനത്തീയതിയോ മാറ്റുന്നതിനായി സാധുവായ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഐഡന്റിറ്റി തെളിവായി 32 രേഖകളും വിലാസത്തിന്റെ തെളിവായി 45 രേഖകളും ജനനത്തീയതിയുടെ തെളിവായി 15 രേഖകളും യുഐ‌ഡി‌ഐ‌ഐ സ്വീകരിക്കും. നിങ്ങളുടെ ആധാറിൽ‌ വിശദാംശങ്ങൾ‌ മാറ്റുന്നതിന് സാധുവായ ഏതെങ്കിലും തെളിവുകൾ‌ നിങ്ങൾ‌ക്ക് സമർപ്പിക്കാൻ‌ കഴിയും.

ആധാർ കാർഡിലെ അഡ്രസ് ഓൺ‌ലൈനായി എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

രേഖകൾ ആവശ്യമില്ല

രേഖകൾ ആവശ്യമില്ല

ആധാറിലെ എല്ലാ മാറ്റങ്ങളും സ്ഥിരീകരണത്തിനായി രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്നില്ല. പ്രമാണങ്ങളൊന്നും സമർപ്പിക്കാതെ തന്നെ നിങ്ങളുടെ മൊബൈൽ നമ്പർ ആധാർ കാർഡിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. ഏത് പ്രമാണങ്ങളോടും കൂടി നിങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യാനും നിങ്ങൾക്ക് കഴിയും. ബയോമെട്രിക്സ്, ലിംഗഭേദം, ഇമെയിൽ ഐഡി എന്നിവപോലുള്ള മറ്റ് വിശദാംശങ്ങളും തടസ്സരഹിതമായ രീതിയിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും.

ബാഗേജ് ഫീസ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ,ഇന്‍ഡിഗോ

അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക

അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക

പുതിയ ആധാർ എൻറോൾമെന്റ്, പേര്, വിലാസം, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ജനനത്തീയതി, ലിംഗഭേദം അല്ലെങ്കിൽ ബയോമെട്രിക്സ് എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നതുൾപ്പെടെ ആധാർ സേവനങ്ങൾക്കായി നിങ്ങൾക്ക് ഒരു ആധാർ സേവന കേന്ദ്രത്തിൽ ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. ഈ സൗകര്യം എല്ലാ ആധാർ സേവാ കേന്ദ്രങ്ങളിലും ലഭ്യമല്ല. ഇപ്പോൾ, നിങ്ങൾക്ക് കുറച്ച് കേന്ദ്രങ്ങളിൽ മാത്രമേ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ കഴിയൂ. യുഐ‌ഡി‌ഐ‌ഐ വെബ്‌സൈറ്റ് വഴി ആധാർ സേവാ കേന്ദ്രത്തിൽ നിങ്ങളുടെ അപ്പോയിന്റ്മെറ്റ് ബുക്ക് ചെയ്യാം. മൈ ആധാർ ടാബ് തുറക്കുക.get Aadhaar ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. book an appointment തിരഞ്ഞെടുക്കുക.

ആധാറിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ്

ആധാറിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ്

ആധാറിൽ മാറ്റങ്ങൾ വരുത്തുമ്പോൾ ജാഗ്രത പാലിക്കുക. നിങ്ങൾക്ക് തോന്നുമ്പോഴെല്ലാം നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കില്ല. മാറ്റങ്ങൾ വരുത്താൻ കഴിയുന്ന സമയത്തിന് യുഐ‌ഡിഎ‌ഐ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുപോലെ, നിങ്ങളുടെ പേര് രണ്ടുതവണ മാത്രമേ അപ്‌ഡേറ്റ് ചെയ്യാൻ കഴിയൂ. ആധാർ കാർഡ് ഉടമയുടെ ജീവിതകാലത്ത് ഒരു തവണ മാത്രമേ ജനനത്തീയതിയും ലിംഗഭേദവും അപ്‌ഡേറ്റ് ചെയ്യാൻ കഴിയൂ.

English summary

You will now be charged a fee of Rs 100 for updating your Aadhaar card | നിങ്ങളുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഇനി 100 രൂപ ഫീസ് ഈടാക്കും

You will now be charged a fee of Rs 100 for updating your Aadhaar card. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X