ഭൂമി രജിസ്‌ട്രേഷന്‍ ; ശ്രദ്ധിക്കേണ്ട ആറുകാര്യങ്ങള്‍

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭൂമി വാങ്ങുന്നതും രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ നടപടിക്രമങ്ങള്‍ നിലവിലുണ്ട്. ഭൂമി രജിസ്‌ടേഷനുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കറിയാത്ത ആറു കാര്യങ്ങളിലേക്ക്...

 

 രജിസ്‌ട്രേഷന് നേരിട്ട് ഹാജരാകണം

രജിസ്‌ട്രേഷന് നേരിട്ട് ഹാജരാകണം

ഭൂമി രജിസ്‌ട്രേഷന്‍ ചെയ്യുമ്പോള്‍ വാങ്ങുന്ന വ്യക്തി നിര്‍ബന്ധമായും നേരിട്ട് ഹാജരാകേണ്ടതാണ്. അല്ലാത്തപക്ഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാകില്ല.

ഭൂമി രജിസ്‌ട്രേഷന്‍ എന്തിന് ?

ഭൂമി രജിസ്‌ട്രേഷന്‍ എന്തിന് ?

ഭൂമി രജിസ്‌ട്രേഷന്‍ ചെയ്യുന്നതോടെ അത് ആജീവനാന്തമുളള ഒരു പൊതുരേഖയായി മാറുകയാണ്. രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഭൂമി വാങ്ങുന്നയാളും വില്‍ക്കുന്നയാളും തമ്മിലുളള ധാരണകള്‍, കൈമാറ്റം എന്നിവയ്ക്ക് യാതൊരു നിയമസാധുതയും ഉണ്ടായിരിക്കില്ല.

 നാലുമാസത്തിനുളളില്‍ രജിസ്‌ട്രേഷന്‍

നാലുമാസത്തിനുളളില്‍ രജിസ്‌ട്രേഷന്‍

പ്രമാണത്തില്‍ ഒപ്പുവച്ചശേഷം കുറഞ്ഞത് നാലുമാസത്തിനുളളിലെങ്കിലും ഭൂമി രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. ഈ കാലയളവിനുളളില്‍ രജിസ്‌ട്രേഷന്‍ നടത്തിയില്ലെങ്കില്‍ ഉടമ്പടികള്‍ വീണ്ടും പുതുക്കേണ്ടതായി വരും.

സാക്ഷിയുടെ ആവശ്യകത ?

സാക്ഷിയുടെ ആവശ്യകത ?

ഭൂമി കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ വിശ്വസ്തനായ സാക്ഷി കൂടെയുണ്ടാകണം. എന്നാല്‍ ഇക്കാര്യം പലപ്പോഴും പാലിക്കപ്പെടാത്ത സ്ഥിതിയാണ് ഇന്നുളളത്. സാക്ഷിയെ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം.

അനുമതി വാങ്ങണം

അനുമതി വാങ്ങണം

പിന്നാക്കവിഭാഗങ്ങളില്‍ നിന്ന് ഭൂസ്വത്ത് കൈമാറ്റം നടത്തുന്നതിന് പല സംസ്ഥാനങ്ങളിലും ചില വ്യവസ്ഥകള്‍ നിലവിലുണ്ട്. ഭൂമിയുടെ ഉടമ പട്ടികവര്‍ഗക്കാരനാണെങ്കില്‍ ഭൂമി കൈമാറ്റത്തിന് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങേണ്ടിവരും. ഇത്തരം സാഹചര്യങ്ങളില്‍ വസ്തുകൈമാറ്റം നടത്തുമ്പോള്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

ഭൂമിവില താഴ്ത്തിക്കാട്ടരുത്

ഭൂമിവില താഴ്ത്തിക്കാട്ടരുത്

ഭൂമി വില താഴ്ത്തിക്കാട്ടുന്നതും വിലമതിക്കാതിരിക്കുകയും നിയമപരമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. അതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

English summary

Six facts on Property Registration

Property purchase and registration involves a lot of steps. Here are few titbits on registration of a property that you should know. If a sale deed is not registered then the entire transaction and agreement between the buyer and the seller becomes void. 
 
English summary

Six facts on Property Registration

Property purchase and registration involves a lot of steps. Here are few titbits on registration of a property that you should know. If a sale deed is not registered then the entire transaction and agreement between the buyer and the seller becomes void. 
 
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X