80സി പ്രകാരം 2014-15 സാമ്പത്തികവര്‍ഷത്തില്‍ നികുതി ലാഭിക്കാനുള്ള അഞ്ചു മാര്‍ഗ്ഗങ്ങള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ സാമ്പത്തിക വര്‍ഷം മുതല്‍ 80സി പ്രകാരം നികുതിയടക്കാതെ രക്ഷപ്പെടുത്താവുന്ന തുക ഒരു ലക്ഷത്തില്‍ നിന്ന് 1.5 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. നന്നായി ആസൂത്രണം ചെയ്യുന്ന പക്ഷം നിങ്ങള്‍ക്ക് ഇതിന്‍റ ഉപഭോക്താവായിത്തീരാവുന്നതാണ്. ഈ സമ്പാദ്യം നികുതിയെക്കുറിച്ചുള്ള വേവലാതി ഇല്ലാതെ ഭാവിയിലേക്ക് സ്വരുക്കൂട്ടി വെയ്ക്കാം.നികുതി വേണ്ടന്നു മാത്രമല്ല പലിശ അധികമായി ലഭിക്കുകയും ചെയ്യും.

 

പ്രൊവിഡന്‍റ് ഫണ്ട്
80സി പ്രകാരം നടത്താവുന്ന എറ്റവും നല്ല നിക്ഷപമാര്‍ഗ്ഗമാണിത്.ആപത്തുകാലത്ത് കായ് തിന്നാനായി സമ്പത്തുകാലത്ത് നടാവുന്ന ഏറ്റവും കായ്ഫലമേറിയ തൈയ്യാണിത്.വര്‍ഷാവര്‍ഷം നേരിയ ഏറ്റക്കുറച്ചിലുണ്ടാകുമെങ്കിലും 8.5 ശതമാനം പലിശ ലഭിക്കും.ഒരു സമ്പത്തിക വര്‍ഷം 150,000 രൂപവരെ നിക്ഷേപിക്കുകയും ചെയ്യാം.

80സി പ്രകാരം നികുതി ലാഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

ELSS- നികുതിരക്ഷാപദ്ധതികള്‍
ഓഹരി അധിഷ്ടിതമായ പദ്ധതികളാണ് ഇവയിലുള്‍പ്പെടുന്നത്.കുറഞ്ഞകാലാവധി മൂന്ന് വര്‍ഷമാണ്.ഒഹരിവിപണികളുടെ ചാഞ്ചാട്ടത്തിലധിഷ്ടിതമാണ് നിക്ഷേപത്തിന്‍റ വളര്‍ച്ച.സര്‍ക്കാര്‍ ഓഹരികളെപ്പോലെ നിശ്ചിതവരുമാനം ഉറപ്പാക്കാന്‍
സാധിക്കില്ല. ഭാഗ്യം ഒരുഘടകമാണിതില്‍ എന്നര്‍ത്ഥം.

നികുതിരക്ഷാപദ്ധതിയിലുള്‍പ്പെടുന്ന സ്ഥിരനിക്ഷേപങ്ങള്‍

നിങ്ങള്‍ക്ക് നികുതിയടക്കണ്ട തരത്തില്‍ വരുമാനമുണ്ടായിരിക്കയും അത് നിക്ഷേപമാക്കി മാറ്റാനുള്ള സാഹചര്യമുണ്ടായിരിക്കയും ചെയ്താല്‍ നിശ്ചയമായും ഈ പദ്ധതി പ്രയോജനം ചെയ്യും.ഈ പദ്ധതിപ്രകാരം നിക്ഷേപിക്കുന്ന തുക കരം ചുമത്താവുന്ന തുകയില്‍ നിന്ന് കുറക്കാവുന്നതാണ്.ആകെ വരുമാനത്തില്‍ നിന്ന് നിക്ഷേപതുക കുറച്ചുകിട്ടുന്ന തുകയ്ക്ക നികുതിയടച്ചാല്‍ മതി എന്നു സാരം.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപപദ്ധതികള്‍- SCSS
ഈ ആനുകൂല്യത്തിന് നിങ്ങള്‍ അര്‍ഹനാണെങ്കില്‍ തീര്‍ച്ചയായും ഇതുപയോഗപ്പെടുത്തണം ഇത് ഇന്ത്യാഗവണ്മെന്‍റ് നിങ്ങള്‍ക്കു നല്‍കുന്ന ഒരാനുകൂല്യമാണ് 9.2 ശതമാനം പലിശ ലഭിക്കയും ചെയ്യും.

രാജീവ്ഗാന്ധി ഓഹരിനിക്ഷേപപദ്ധതികള്‍- RGESS
നിങ്ങളുടെ വാര്‍ഷികവരുമാനം പത്തുലക്ഷത്തില്‍ താഴെയാണങ്കില്‍ ഈ പദ്ധതി പ്രകാരം നികുതിയിളവ് ലഭിക്കാന്‍ നിങ്ങള്‍ക്ക് 50,000 രൂപ നിക്ഷേപിക്കാം.വരുമാനം ഓഹരിവിപണിയുടെ ഉയര്‍ച്ചതാഴ്ചകളെ ആശ്രയിച്ചിരിക്കുമെന്നു മാത്രം.

English summary

A Look at the 5 Best Tax Savings Options Under Sec 80C for FY 2014-15

From this financial year, tax limit on 80C deduction has been increased from Rs 1 lakh to Rs 1.5 lakh. One can plan and invest to take maximum benefit out of the enhanced limit. Here are some best tax saving instruments you could conider for FY 2014-15 which can help you in saving tax as well as provide you with better returns.
English summary

A Look at the 5 Best Tax Savings Options Under Sec 80C for FY 2014-15

From this financial year, tax limit on 80C deduction has been increased from Rs 1 lakh to Rs 1.5 lakh. One can plan and invest to take maximum benefit out of the enhanced limit. Here are some best tax saving instruments you could conider for FY 2014-15 which can help you in saving tax as well as provide you with better returns.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X