ഇന്‍കം ടാക്‌സ് സൈറ്റില്‍ നിയമപ്രകാരമുള്ള അവകാശിയെ രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

മരിച്ചുപോയ ആളിന്‍റ പേരില്‍ ടാക്‌സ് ഫയലിംഗ് നടത്തണമെങ്കില്‍ നിയമപ്രകാരം പിന്‍ഗാമിയായി രജിസ്റ്റര്‍ ചെയ്ത ആളിനു മാത്രമേ സാധിക്കു.ഇന്‍കം ടാക്‌സ് ആക്ട് പ്രകാരം മരണപ്പെട്ട ആളിന്‍റെ പിന്‍ഗാമിയായി രജിസ്റ്റര്‍ ചെയ്ത ആളിന് ടാക്‌സ് ഫയലിംഗ് നടത്താനുള്ള ഉത്തരവാദിത്വമുണ്ട്.

ആദായനികുതിവകുപ്പിന്‍റ ഭാഗത്ത് നിന്നും തിരിച്ചടവുണ്ടായാന്‍ അത് നിയമപ്രകാരമുള്ള നോമിനിയുടെ അക്കൗണ്ടിലേക്കായിരിക്കും. നിയമപ്രകാരം പിന്‍ഗാമിയെ/നോമിനിയെ നിശ്ചയിക്കേണ്ടതിന്‍റ വില്‍പത്രം എഴുതേണ്ടതിന്‍്‌റ ആവശ്യകതയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. വില്പത്രം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്.

ഇന്‍കംടാക്‌സ്സൈറ്റില്‍ അവകാശിയെ രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ

നിയമപരമായുള്ള അവകാശിയായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. വില്‍പത്രപ്രകാരം അവകാശിയായിട്ടുള്ള ആള്‍ക്കു മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്ന കാര്യം മറക്കണ്ട.

1 ആദായനികുതി വകുപ്പിന്‍റ ഇ-ഫയലിംഗ്  സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
2 അവിടെ My Account തിരഞ്ഞെടുക്കുക. ചോദിക്കുന്ന വ്യക്തി വിവരങ്ങളെല്ലാം സത്യസന്ധമായി നല്‍കുക. മരണസര്‍ട്ടിഫിക്കറ്റിന്‍റ സ്‌കാന്‍ ചെയ്ത കോപ്പിയും ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കണം.
3 നിങ്ങള്‍ നിയമപ്രകാരമുള്ള പിന്‍ഗാമിയാണെന്നു രേഖാമൂലം തെളിയിക്കുന്ന രേഖകളുടെ കോപ്പികള്‍ സിപ് ഫയലായി ഇവിടെ കൂട്ടിച്ചേര്‍ക്കണം. ഫയല്‍ സൈസ് 1MB യില്‍ കൂടാന്‍ പാടില്ല. അതിനാലാണ് സിപ് ഫയലായി മാറ്റുന്നത്.

ഉള്‍പ്പെടുത്തേണ്ട രേഖകള്‍
മരണസര്‍ട്ടിഫിക്കറ്റിന്‍റ പകര്‍പ്പ്.
മരണപ്പെട്ടയാളിന്‍റ പാന്‍കാര്‍ഡിന്‍റ പകര്‍പ്പ്.
സ്വയം സക്ഷ്യപ്പെടുത്തിയ നിങ്ങളുടെ പാന്‍ കാര്‍ഡിന്‍റ പകര്‍പ്പ്.
പിന്‍ഗാമിയാണെന്നു തെളിയിക്കുന്ന Legal Heir certificate ന്‍റ പകര്‍പ്പ്.
നോട്ടറി സക്ഷ്യപ്പെടുത്തിയ അഫിഡവിറ്റ്.
രജിസ്റ്റര്‍ ചെയ്ത വില്‍പത്രത്തിന്‍റ അഭാവത്തില്‍ താഴെപ്പറയുന്നവയും Legal Heir certificate ആയി കണക്കാക്കാവുന്നതാണ്.
കോടതി നല്‍കുന്ന ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ്.
ലോക്കല്‍ റവന്യൂ അതോറിറ്റീസ് നല്‍കുന്ന ലീഗല്‍ ഹയര്‍ സര്‍ട്ടിഫിക്കറ്റ്.
മരിച്ചയാളിന്‍്‌റ ജീവിച്ചിരിക്കുന്ന പിന്‍ഗാമികളായി ലോക്കല്‍ റവന്യൂ അതോറിറ്റീസ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്.
സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന കുടുംബപെന്‍ഷന്‍ സര്‍ട്ടിഫിക്കറ്റ്.

4 ഇനി രേഖകളെല്ലാം സബ്മിറ്റ് ബട്ടണമര്‍ത്തി സബ്മിറ്റ് ചെയ്യുകയാണു വേണ്ടത്. ഇപ്പോള്‍ നിങ്ങള്‍ അപേക്ഷ അയച്ചുകഴിഞ്ഞു.
5 ആദായനികുതി വകുപ്പധികൃതര്‍ നിങ്ങളുടെ രേഖകളെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തി ശരിയായ രേഖകളാണെങ്കില്‍ നിങ്ങളുടെ ഇ- മെയില്‍ വിലാസത്തിലേക്ക് നിങ്ങളെ പിന്‍ഗാമിയായി അംഗീകരിച്ചതായറിയിക്കും. മറിച്ചായാല്‍ നിങ്ങള്‍ മതിയായ രേഖകള്‍ വീണ്ടും ഹാജരാക്കേണ്ടി വരും.

English summary

How to Register A Legal Heir in Income Tax Site?

The registration of legal heir in the Income Tax site is for the purpose of filing tax on behalf of deceased person. As per Income Tax Act, liability to file the income tax return and pay-off and remaining tax dues of the deceased lies with the legal representative or executor
English summary

How to Register A Legal Heir in Income Tax Site?

The registration of legal heir in the Income Tax site is for the purpose of filing tax on behalf of deceased person. As per Income Tax Act, liability to file the income tax return and pay-off and remaining tax dues of the deceased lies with the legal representative or executor
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X