കൈയില്‍ കുറച്ചു കാശു മിച്ചമുണ്ട്.എങ്ങനെ പണം പൊലിപ്പിക്കും?

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

കൈയില്‍ കുറച്ചു കാശു മിച്ചമുണ്ട്. ബാങ്കിലിട്ടാല്‍ വലിയ പലിശ കിട്ടില്ല; സ്റ്റോക്കും ഷെയറും അത്ര വശമില്ല; ബ്ലേഡ് പലിശയും ചിട്ടിയും വിശ്വാസമല്ല. പിന്നെങ്ങനെ പണം പൊലിപ്പിക്കും?

ഒരു വീടു വാങ്ങി വാടകയ്ക്കു കൊടുത്താല്‍ മാസാമാസം വരുമാനം കിട്ടുമല്ലോ? കാലം കഴിയുന്തോറും വില കൂടുകയും ചെയ്യും.
വീടു വാങ്ങാന്‍ വേണ്ടത്ര കാശില്ല കൈവശം. എന്നാല്‍ പിന്നെ കുറച്ചു സ്ഥലം വാങ്ങിയിട്ടാലോ? നാലഞ്ചു കൊല്ലം കഴിയുമ്പോ വീടു വയ്ക്കാം; അല്ലെങ്കില്‍ മറിച്ചുവിറ്റാലും കാശു കിട്ടും.

നല്ല ചിന്തകള്‍ തന്നെ. ഏതായാലും ഇറങ്ങിപ്പുറപ്പെടും മുന്‍പ് ഇതൊന്നു വായിച്ചോളൂ. ശ്രദ്ധിക്കാനൊരുപാടുണ്ട് കാര്യങ്ങള്‍. മാര്‍ക്കറ്റ് പഠിക്കണം, നല്ല ഇടം തിരഞ്ഞെടുക്കണം, ബ്രോക്കറും വില്പനക്കാരനും ചതിക്കാതെ നോക്കണം, കൈയിലുള്ള/ ഉണ്ടാക്കാന്‍ പറ്റുന്ന പണത്തിലൊതുങ്ങണം, ബാങ്ക് ലോണ്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കണം, വാടകക്കാരനെ ശ്രദ്ധയോടെ തിരഞ്ഞെടുക്കണം....

കൈയില്‍ കുറച്ചു കാശു മിച്ചമുണ്ട്.എങ്ങനെ പണം പൊലിപ്പിക്കും?

എവിടെ വാങ്ങണം?
നഗരഹൃദയത്തിലായാല്‍ നന്ന്. എയര്‍പോര്‍ട്ട്, റയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, സ്‌കൂള്‍, ബാങ്ക്, ഷോപ്പിങ് മാള്‍ ഒക്കെ സമീപത്തു വേണം. എത്ര മനോഹരമായ ആഗ്രഹം. കൈവശം അതിനുള്ള പണം കൂടി വേണം. എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ലല്ലോ. അപ്പോള്‍ ശ്രദ്ധയോടെ പല ഇടങ്ങള്‍ പരിഗണിക്കുക. സൗകര്യങ്ങളും നിങ്ങള്‍ക്കു താങ്ങാവുന്ന ബജറ്റും തമ്മില്‍ ഒത്തുവരുന്ന സ്ഥലങ്ങളായി അതു ചുരുക്കുക. ചുരുക്കപ്പട്ടിക വീണ്ടും ചുരുക്കിക്കൊണ്ടുവരുക. ഒടുവില്‍ ഒരിടം തീരുമാനിക്കുക. അതിന് മേല്‍പറഞ്ഞ മാനദണ്ഡങ്ങള്‍ എല്ലാവരുടെയും മനസിലുണ്ടാകും. അതിനൊപ്പം കണക്കാക്കേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. നല്ല വെള്ളം കിട്ടുന്ന സ്ഥലമാകണംകിണറായാലും പൊതുവിതരണമായാലും. പിന്നെ, എല്ലാ സൗകര്യങ്ങളുംകൂടിയുള്ള സ്ഥലത്തിന് വില കൂടും.
മുന്‍ഗണന?
ഇപ്പോള്‍ കൈയിലുള്ള പണം കൊടുത്തു വാങ്ങിയാല്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ വികസനം വരാന്‍ ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങളേത് എന്നു പഠിക്കുക. പഞ്ചായത്ത്, നഗരസഭ, ജില്ലാസംസ്ഥാന ഭരണകൂടങ്ങള്‍, വന്‍കിട സ്വകാര്യസംരംഭകര്‍ മുതലായവരുടെ പദ്ധതികളൊക്കെ അന്വേഷിച്ചറിഞ്ഞാല്‍ ഇതു മനസിലാക്കാം.
ഉടന്‍ തന്നെ ഉപയോഗിക്കാനല്ലെങ്കില്‍ നഗരത്തില്‍ നിന്നു വിട്ട് ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നോക്കുകയാണ് നല്ലത്. ഇപ്പോള്‍ കുറച്ചു പണത്തിന് കൂടുതല്‍ സ്ഥലം കിട്ടും; കുറച്ചു വര്‍ഷം കഴിഞ്ഞ് വികസനമെത്തുമ്പോള്‍ നല്ല വിലക്കൂടുതലും കിട്ടും.
ഉടന്‍ തന്നെ ഉപയോഗിക്കാനോ വാടകയ്ക്കു കൊടുക്കാനോ ആണെങ്കില്‍ ഗതാഗതക്കുരുക്കില്‍ പെടാത്ത, എന്നാല്‍ നഗരസൗകര്യങ്ങള്‍ പ്രാപ്യമായ ഇടം നോക്കി തിരഞ്ഞെടുക്കുക.

വായ്പ എടുക്കണോ?
കൈയില്‍ ആവശ്യത്തിനു കാശുണ്ടെങ്കിലും ബാങ്ക് വായ്പയെടുത്ത് സ്ഥലം വാങ്ങുകയാണ് ബുദ്ധി. രേഖകള്‍ സംബന്ധിച്ചുള്ള പരിശോധനകള്‍ മുഴുവന്‍ ബാങ്കും അവരുടെ വക്കീലും നടത്തിക്കൊള്ളും. സ്വന്തമായി വക്കീലിനെക്കൊണ്ടു പരിശോധിപ്പിക്കുന്നത്ര ഫീസ് അവര്‍ വാങ്ങില്ല. തട്ടിപ്പും കൃത്രിമവും ഇല്ലാത്ത സ്ഥലമാണെങ്കില്‍ മാത്രമേ അവര്‍ വായ്പ തരികയുമുള്ളൂ. അപ്പോള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്. വായ്പ എടുത്തിട്ട് കൈവശമുള്ള പണം കൊണ്ട് ഏതാനും നാള്‍ കൊണ്ട് അതു തിരിച്ചടച്ചാല്‍ മതി.

ഏതു ബാങ്കില്‍ നിന്ന് വായ്പയെടുക്കണം?
ഏതു ബാങ്കായാലും വിരോധമില്ല. പലിശ കുറവായിരിക്കണം, പ്രോസസിങ് ഫീസ് എന്ന പേരില്‍ വലിയ തുക തട്ടിയെടുക്കരുത്, പലിശ മാറുന്ന കാര്യവും മറ്റും സമയാസമയം അറിയിക്കുന്നവരായിരിക്കണം, ഇടപാടിനു ചെല്ലുമ്പോള്‍ മനുഷ്യപ്പറ്റോടെ പെരുമാറുന്നവരായിരിക്കണം ഇതൊക്കെയല്ലേ നമുക്കു വേണ്ടൂ. രണ്ടോ മൂന്നോ ബാങ്കുകളില്‍ പോയി നോക്കുക. അവരുടെ വായ്പാവ്യവസ്ഥകള്‍ താരതമ്യം ചെയ്തു നോക്കുക. എന്നിട്ടേ തീരുമാനമെടുക്കാവൂ. അതിനിടെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയും.

വാടകക്കാരെ മനസില്‍ കണ്ടുവേണം വാങ്ങാന്‍
ബാച്‌ലേഴ്‌സിനു്ം വിദ്യാര്‍ത്ഥികള്‍ക്കും വീടു കൊടുക്കില്ല ചിലര്‍, കുടുംബമായി്ട്ടു താമസിക്കാനേ കൊടുക്കൂ. നോണ്‍വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ക്കു കൊടുക്കില്ല ചിലര്‍. ജാതിയും മതവും ജോലിയും ജീവിതനിലവാരവും ഒക്കെ നോക്കിയേ പലരും വീടു വാടകയ്ക്കു കൊടുക്കൂ. എങ്ങനെയുള്ള ആളുകള്‍ക്കാണ് നിങ്ങള്‍ വീടു വിട്ടുകൊടുക്കാന്‍ തയാര്‍? അങ്ങനെയുള്ളവര്‍ വരണമെങ്കില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ടാകണം. ഇതൊക്കെ മുന്‍കൂട്ടി കണ്ടേ വാങ്ങാവൂ. അല്ലെങ്കില്‍ പിന്നെ കിട്ടുന്നവര്‍ക്ക് വാടകയ്ക്കു കൊടുക്കേണ്ടിവരും.

English summary

How You Should Invest on Property-For Non Formal Investers

If you are planning to invest in real estate or planning to buy a property, we have some essential tips for you to consider before you make up your mind about buy-to-let investment option.
English summary

How You Should Invest on Property-For Non Formal Investers

If you are planning to invest in real estate or planning to buy a property, we have some essential tips for you to consider before you make up your mind about buy-to-let investment option.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X