നിങ്ങള്‍ ഓഹരി വിപണിയില്‍ നവാഗതരാണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ പുതിയ ഉയരങ്ങള്‍ കണ്ടെത്തുമെന്നുമുള്ള നിഗമനങ്ങളുടെ പശ്ചാത്തലത്തില്‍ പുതുതായി നിരവധി പേരാണ് ഓഹരി വിപണിയില്‍ നിക്ഷേപത്തിന് തയാറായി രംഗത്തു വരുന്നത്. എന്നാല്‍ വേണ്ടത്ര ദീര്‍ഘവീക്ഷണമില്ലാതെയും പഠനം നടത്താതെയും നിക്ഷേപം നടത്തി വളരെ വേഗം പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുഖകരമായി മുന്നോട്ടുപോകണമെന്നില്ല. വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ പരിതപിക്കാതെ ലാഭം നേടുവാന്‍ ക്ഷമാപൂര്‍ണമായ കാത്തിരിപ്പ് ആവശ്യമാണ്. ഓഹരി വിപണിയില്‍ നിക്ഷേപത്തിനൊരുങ്ങും മുമ്പ് ഓര്‍ക്കേണ്ട ചില അടിസ്ഥാന കാര്യങ്ങള്‍ ഇവയാണ്

മ്യൂച്വല്‍ ഫണ്ടുകളിലൂടെ നിക്ഷേപിക്കുക

മ്യൂച്വല്‍ ഫണ്ടുകളിലൂടെ നിക്ഷേപിക്കുക

ഓഹരി വിപണിയിലെ തുടക്കക്കാര്‍ നേരിട്ടു നിക്ഷേപം നടത്തുന്നതിനു പകരം മ്യൂച്വല്‍ ഫണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതാകും ഉചിതം.വ്യക്തമായ കാഴ്ച്ചപ്പാടും പ്രൊഫഷണല്‍ മാനേജ്‌മെന്റുമുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ സഹായം തേടുന്നത് കുറഞ്ഞ ചെലവില്‍ മികച്ച ഓഹരികള്‍ സ്വന്തമാക്കുന്നതിന് സഹായിക്കും.

പരിചയ സമ്പത്ത്

പരിചയ സമ്പത്ത്

മൂന്നു നാലു വര്‍ഷത്തെ പരിചയ സമ്പത്തിനു ശേഷം മാത്രം നേരിട്ടുള്ള നിക്ഷേപത്തിന് ഒരുങ്ങുക. ആദ്യ അവസരത്തിലെ ലാഭത്തില്‍ മതിമറന്ന് പിന്നീടുള്ള നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കരുത്.

വിപണിയെ കുറിച്ച അറിയുക

വിപണിയെ കുറിച്ച അറിയുക

വിശ്വാസയോഗ്യമായ വ്യക്തിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഓഹരി വിപണിയെ കുറിച്ച് പഠിക്കാന്‍ ശ്രമിക്കുക. നിരവധി ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ ഓഹരി നിക്ഷേപം സംബന്ധിച്ച് ഹ്രസ്വകാല പരിശീലനം നല്‍കുന്നുണ്ട്. എന്നാല്‍ വിപണിയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ നിങ്ങള്‍ക്കു തിരിച്ചറിയുക തന്നെ വേണം

തുടക്കം ചെറുതില്‍ നിന്നാവാം

തുടക്കം ചെറുതില്‍ നിന്നാവാം

നഷ്ടം വന്നാലും നിങ്ങള്‍ക്ക് താങ്ങാനാകുന്ന തരത്തിലുള്ള നിക്ഷേപം മാത്രം തുടക്കത്തില്‍ നടത്തുക. ആദ്യത്തെ ചെറിയ നഷ്ടങ്ങള്‍ ഓഹരി വിപണിയിലെ പാഠങ്ങളാണ്. അതില്‍ തകര്‍ന്നുപോകാതിരുന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് മുന്നോട്ടു പോകാനാകൂ.

റിസ്‌ക് കുറയ്ക്കാന്‍ വന്‍കിട കമ്പനികള്‍

റിസ്‌ക് കുറയ്ക്കാന്‍ വന്‍കിട കമ്പനികള്‍

ആദ്യമായി നിക്ഷേപം നടത്തുന്നവര്‍ക്ക് താരതമ്യേന സ്ഥിരത പുലര്‍ത്തുന്ന വന്‍കിട കമ്പനികളുടെ ഓഹരികള്‍ തെരഞ്ഞെടുക്കാം. മാത്രമല്ല വിശകലനത്തിന് കൂടുതല്‍ വിവരം ലഭ്യമാകുന്നതും വന്‍കിട കമ്പനികളുടേതാണ് എന്നത് റിസ്‌ക് കുറയ്ക്കും.

വില്‍പ്പന തന്ത്രം ആവിഷ്‌കരിക്കുക

വില്‍പ്പന തന്ത്രം ആവിഷ്‌കരിക്കുക

ഓഹരി വിപണിയില്‍ പ്രവേശിക്കുന്നതിനു മുമ്പു തന്നെ എപ്പോഴാണ് ഓഹരികള്‍ വില്‍ക്കേണ്ടതെന്ന് കൃത്യമായ ധാരണ പുലര്‍ത്തുക.

വില്‍പ്പനയും വാങ്ങലും

വില്‍പ്പനയും വാങ്ങലും

ഒരു ഓഹരിയുടെ അടിസ്ഥാനഘടകങ്ങള്‍ മികച്ചതായി തുടരുകയും വില താഴുകയുമാണെങ്കില്‍ അത് വാങ്ങലിന് അനുയോജ്യമായ സമയമാണ്. അടിസ്ഥാന ഘടകങ്ങള്‍ താഴുകയും വില ഉയര്‍ന്നു തന്നെ നില്‍ക്കുകയും ചെയ്യുന്നുവെങ്കില്‍ അത് വില്‍പ്പനയ്ക്ക് അനുയോജ്യമായ സമയമാണ്.

ഇവ ശ്രദ്ധയ്ക്കാന്‍ മറക്കറുത്

ഇവ ശ്രദ്ധയ്ക്കാന്‍ മറക്കറുത്

കടം വാങ്ങി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തരുത്. ഭാവിയിലെ ലക്ഷ്യങ്ങള്‍ക്കായുള്ള നിക്ഷേപം എന്ന രീതിയില്‍ ഓഹരി നിക്ഷേപത്തെ പരിഗണിക്കരുത് . ആദ്യ നിക്ഷേപകര്‍ ഐപിഒകള്‍ അവഗണിക്കുക

കമ്പനിയുടെ ഭൂതകാലം പരിശോധിക്കുക

കമ്പനിയുടെ ഭൂതകാലം പരിശോധിക്കുക

ഒരു കമ്പനിയില്‍ നിക്ഷേപം നടത്തും മുമ്പ് ആ കമ്പനി മുമ്പ് നിക്ഷേപകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ വിലയിരുത്താം. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനി പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. പ്രൊമോട്ടര്‍ ഹോള്‍ഡിംഗ് 30 ശതമാനത്തില്‍ താഴെയായ കമ്പനികള്‍ ഒഴിവാക്കുന്നതാകും ഉചിതം.

 നിങ്ങള്‍ നിക്ഷേപം ആരംഭിക്കുമ്പോള്‍

നിങ്ങള്‍ നിക്ഷേപം ആരംഭിക്കുമ്പോള്‍

നിങ്ങള്‍ക്കു മനസിലാകുന്ന മേഖല തെരഞ്ഞെടുക്കുക: നിങ്ങള്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ മനസിലാക്കാവുന്ന ലളിതമായ ബിസിനസുകളിലാണ് നിക്ഷേപം നടത്തേണ്ടത്. വിപണിയിലെ മേധാവിത്വം മാറിമാറി വരുന്ന തരം ബിസിനസുകളില്‍ നിക്ഷേപം നടത്താതിരിക്കുക എന്നതാണ് വാറന്‍ ബഫറ്റ് നല്‍കുന്ന പാഠം.

English summary

New investors may think that certain investment products

New investors may think that certain investment products, such as mutual funds and exchange-traded fund
English summary

New investors may think that certain investment products

New investors may think that certain investment products, such as mutual funds and exchange-traded fund
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X