വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും സ്വര്‍ണം വാങ്ങാന്‍ വേണ്ടി കരുതി വെക്കുന്നുണ്ടോ നിങ്ങള്‍ ? എങ്കില്‍ ഏറ്റവും അനുയോജ്യം വിവിധ സ്വര്‍ണ സമ്പാദ്യ പദ്ധതികളില്‍ പണം മുടക്കുകയാണ്.
സ്വര്‍ണ സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നതും മറ്റു ബാങ്ക് നിക്ഷേപങ്ങളും ഏകദേശം സമാനമാണ്.അതേതുക ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ബാങ്ക് പലിശ നല്കുന്നു ഇവിടെ ജ്വല്ലറികള്‍ ഡിസ്കൗണ്ടും.

പ്രമുഖ ജ്വല്ലറികളുടെ സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ നോക്കാം
തനിഷ്കിന്റെ ഗോള്‍ഡന്‍ ഹാര്‍വസ്റ്റ്
തനിഷ്കിന്റെ ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് സ്കീം ഏറെ ശ്രദ്ധയാകര്‍ഷിച്ചതാണ്. ഒരു നിശ്ചിത തുക 10 മാസക്കാലയളവിലേയ്ക്ക് എല്ലാ മാസവും നിക്ഷേപിക്കണം. 10 മാസത്തിനു ശേഷം 55 ശതമാനം മുതല്‍ 75 ശതമാനം വരെ ഫിക്സഡ് ഇന്‍സ്റ്റാള്‍മെന്റിന് ഡിസ്ക്കൗണ്ട് ലഭിക്കും. നിക്ഷേപം തുടങ്ങിയ ദിവസം തൊട്ട് 390 ദിവസത്തിനുള്ളില്‍ ഗോള്‍ഡന്‍ ഹാര്‍വസ്റ്റ് അക്കൗണ്ട് അവസാനിപ്പിക്കണം. 6 മാസത്തെ പ്ലാനും ലഭ്യമാണ്.
ഭീമയുടെ ഗോള്‍ഡന്‍ ട്രീ പര്‍ച്ചേസ് പ്ലാന്‍
1. ഇത് രണ്ട് വര്‍ഷത്തേക്കുള്ള പ്ലാനാണ്.
2. ഈ പദ്ധതിയില്‍ 6 ശതമാനം ബോണസ് ലഭിക്കും
3. ഈ തുക സ്വര്‍ണാ ഭരണങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാം.
4. 250 രൂപ മുതല്‍ നിക്ഷേപിക്കാം
ഗോള്‍ഡന്‍ ട്രീ പര്‍ച്ചേസ് പ്ലാനില്‍ വര്‍ഷം 6 ശതമാനമായിരിക്കും വരവ്. ഇത് സാധാരണ പലിശ നിരക്കുകളെക്കാള്‍ കുറവാണ്. പക്ഷെ മെച്ചം എന്തെന്നാല്‍ സ്വര്‍ണ വില വര്‍ദ്ധനവിനെപ്പറ്റി ആശങ്കപ്പെടെണ്ടി വരില്ല എന്നതാണ്. ഏത് വിലക്കാനോ നമ്മള് പണമടച്ചത് ആ വിലയ്ക്ക് സ്വര്‍ണം വാങ്ങാം.
ജി ആര് ടി ജ്വല്ലേര്‍സ് ഗോള്‍ഡന്‍ 11 പ്ലാന്‍
ജി ആര് ടി ജ്വല്ലെര്സ് ഗോള്‍ഡന്‍ 11 പ്ലാന്‍ അനുസരിച് ഓരോ മാസവും പത്താം തീയതിക്ക് മുന്‍പ് നിശ്ചിത തുക അടക്കാം.11 മാസം ഇങ്ങനെ പണമടച്ച് കഴിഞ്ഞാല്‍ സ്വര്‍ണമോ സ്വര്‍ണാഭരണങ്ങളോ വാങ്ങാം.
പി എന്‍ ജി സന്ജയത്ത് ധനവര്ദ്ധനം
പി എന്‍ ജിയുടെ സന്ജയത്ത് ധനവര്ദ്ധനം സ്കീമില്‍ 12,24,36 എന്നീ മൂന്ന് മാസ പദ്ധതികളുണ്ട്. 12 മാസ പദ്ധതിയില്‍ നിങ്ങള്‍ 12 മാസം നിക്ഷേപിക്കണം. 13ാമത്തെ മാസം ജ്വല്ലറി തവണ അടക്കും.14ാമത്തെ മാസം തൊട്ട് നിങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാം.കാലാവധി കൂടുതലുള്ള കാരണം 24 മാസ പദ്ധതിയാണ് കുറച്ചുകൂടി നല്ലത് .
സ്വര്‍ണ നിക്ഷേപ പദ്ധതികളും മറ്റ് നിക്ഷേപങ്ങളും പലിശയും വരവും വെച്ച് നോക്കുമ്പോള്‍ ഏകദേശം സമാനമാണ് പക്ഷെ പണമായി സൂക്ഷിക്കുമ്പോള്‍ പലിശയില്‍ നികുതി ബാധ്യത കൂടും സ്വര്‍ണ നിക്ഷേപത്തില്‍ ആ പ്രശ്നമില്ല. ജ്വല്ലറി നിക്ഷേപങ്ങളില്‍ തുക സ്വര്‍ണം വാങ്ങാന്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നുള്ള ഒരു പോരായ്മ നിലനില്‍ക്കുന്നുണ്ട്. മാറ്റങ്ങള്‍ വരുത്തുന്നതിന് ജ്വല്ലറികള്‍ പല ഓഫ റുകളും ഡിസ്ക്കൗണ്ടുകളും മുന്നോട്ട്വക്കുന്നുണ്ട്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications