സ്ത്രീകള്‍ക്കായിയുള്ള മികച്ച മറ്റേണിറ്റി ഇന്‍ഷൂറന്‍സുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല ഇന്‍ഷൂറന്‍സ് ദാതാക്കളും പ്രസവത്തിന് പരിരക്ഷ നല്‍കാറില്ല. ചില പോളിസികളില്‍ പ്രസവപരിരക്ഷക്ക് അധിക പ്രീമിയം നല്‍കേണ്ടിവരും. സാധാരണ പ്രസവത്തിന്റേയും സിസേറിയന്റേയും ചിലവ് വഹിക്കും മറ്റേണിറ്റി ഇന്‍ഷൂറന്‍സ്.

 

ഉദ്യോഗസ്ഥകള്‍ക്ക് കമ്പനി പോളിസിയില്‍ മറ്റേണിറ്റി ഇന്‍ഷൂറന്‍സും ഉണ്ടോ എന്ന് പരിശോധിക്കാം. കമ്പനികള്‍ക്കനുസരിച്ച് പോളിസികള്‍ മാറാം.

സാധാരണ ഇന്‍ഷൂറന്‍സ് കമ്പനികള്‍ വഹിക്കുന്ന ചിലവുകള്‍ ഇതൊക്കെയാണ്.
1. അഡ്മിറ്റാവുന്നതിനു 30 ദിവസം മുന്‍പ്‌തൊട്ടും ആശുപത്രിയില്‍ നിന്ന ഡിസ്ചാര്‍ജായിക്കഴിഞ്ഞ് 60 ദിവസത്തേക്കുമുള്ള ചിലവുകള്‍.
2. ജനനം തൊട്ടുള്ള ചിലവുകള്‍
3. പ്രസവ ചിലവ്
4.ഈ പോളിസി കാലാവധി കഴിയും വരെ നവജാതശിശുവിന് സുരക്ഷ

നിരന്തരമായുള്ള ചെക്കപ്പ്,ടെസ്റ്റുകള്‍,9 മാസം ഗര്‍ഭകാലത്തെ ചികിത്സ എന്നിവ ഇതില്‍ ഉള്‍പ്പെടില്ല.

ഇന്ത്യയിലെ മികച്ച മറ്റേണിറ്റി ഇന്‍ഷൂറന്‍സുകള്‍ ഇവയാണ്.

സ്റ്റാര്‍ ഹെല്‍ത്ത്

സ്റ്റാര്‍ ഹെല്‍ത്ത്

നോര്‍മല്‍ പ്രസവച്ചിലവും സിസേറിയന്‍ ചിലവും വഹിക്കുന്നതാണ് ഈ ഇന്‍ഷൂറന്‍സ്.ഒരു ടേമിലേക്കും രണ്ട് ടേമിലേക്കും ഇന്‍ഷൂറന്‍സുണ്ട്. പ്രസവത്തിനുശേഷമുള്ള സങ്കീര്‍ണത നേരിടും. നിലവിലുള്ള പോളിസി കഴിയുംവരെ നവജാതശിശുവിനും പരിരക്ഷ ലഭിക്കും.

അപ്പോളോ മുനിച്ച്

അപ്പോളോ മുനിച്ച്

ഗര്‍ഭകാലത്തേയും പ്രസവകാലത്തേയും മുഴുവന്‍ ചിലവും ഉള്‍ക്കൊള്ളുന്നതാണ് അപ്പോളോ മുനിച്ച്.ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുന്‍പും ശേഷവുമുള്ള ചിലവ്,ദൈനംദിന ചിലവുകള്‍ എന്നിവയും ഈ പോളിസിയില്‍ ഉള്‍പ്പെടും.

ചോല എംഎസ് ഫാമിലി ഹെല്‍ത്ത്‌ലൈന്‍ ഇന്‍ഷൂറന്‍സ്

ചോല എംഎസ് ഫാമിലി ഹെല്‍ത്ത്‌ലൈന്‍ ഇന്‍ഷൂറന്‍സ്

അലോപ്പതി ആയുര്‍വേദ ചികിത്സ നടത്തുന്നവര്‍ക്ക് അനുയോജ്യമാണ് ഈ ഇന്‍ഷൂറന്‍സ്. 2600ലധികം ആശുപത്രികളില്‍ പണമില്ലാതെ സേവനം നേടാം.ഇന്‍ഷൂറന്‍സ് കമ്പനി നേരിട്ട് ബില്ലുകള്‍ അടക്കും.

മാക്‌സ് ബൂപാ ഹാര്‍ട്ടബീറ്റ്

മാക്‌സ് ബൂപാ ഹാര്‍ട്ടബീറ്റ്

അധികപ്രീമിയം നല്‍കാതെ നിങ്ങളുടെ നവജാതശിശുവിനും പോളിസി ഉറപ്പാക്കും ഈ പദ്ധതി. തുടര്‍ച്ചയായി രണ്ട് വര്‍ഷത്തേക്ക് ദമ്പതികള്‍ക്ക് ഇന്‍ഷൂറന്‍സുണ്ടെങ്കില്‍ രണ്ട് പ്രസവത്തിന് കവറേജ് ലഭിക്കും.

ഐസിഐസിഐ ലോംപാഡ്

ഐസിഐസിഐ ലോംപാഡ്

മറ്റേണിറ്റി ഒപിഡി ചാര്‍ജുകള്‍ വഹിക്കുന്നു എന്നതാണ് ഈ പോളിസിയുടെ ഏറ്റവും വലിയ മേന്മ. പോളിസി തുടങ്ങി 60 ദിവസത്തിനുശേഷവും ഇന്‍ഷൂറന്‍സ് കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുശേഷവും ക്ലെയിം ചെയ്തുതുടങ്ങാം.

English summary

5 Best Maternity Insurance For Women In India

Many insurance providers usually exclude the option to cover maternity in their policy.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X