റിട്ടയര്‍മെന്റ് പ്ലാനിംഗില്‍ ഒഴിവാക്കേണ്ട 7 അബദ്ധങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിട്ടയര്‍മെന്റ് കാലത്തെ ജീവിതം മികവുറ്റതാക്കാന്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. വിശ്രമകാലത്തെ ആവശ്യങ്ങളും ആഗ്രഹങ്ങളും സഫലമാക്കാന്‍ പണം അനിവാര്യമാണ്.

പലപ്പോഴും നമ്മള്‍ റിട്ടയര്‍മെന്റ് ജീവിതത്തെക്കുറിച്ച് വൈകിയാണോര്‍ക്കുക. അപ്പോഴേക്കും സമയവും വൈകിയിരിക്കും.റിട്ടയര്‍മെന്റ് കാലത്തേക്കുള്ള മുന്നൊരുക്കം ഇപ്പോഴേ തുടങ്ങാം.ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷമുണ്ടാകാവുന്ന കുട്ടികളുടെ വിദ്യാഭ്യാസം,വിവാഹം, മറ്റു ചിലവുകള്‍ എന്നിവ മുന്‍കൂട്ടിക്കണ്ടു വേണം ആസൂത്രണം ചെയ്യാന്‍.

പണപ്പെരുപ്പം കണക്കിലെടുക്കാം

പണപ്പെരുപ്പം കണക്കിലെടുക്കാം

റിട്ടയര്‍മെന്റ് കാലത്തേക്ക് നിക്ഷേപിക്കുമ്പോള്‍ ഉയരുന്ന പണപ്പെരുപ്പ നിരക്ക് കണക്കിലെടുക്കണം.
ഇന്നത്തെ ഒരു രൂപ നാളത്തെ ഒരു രൂപയ്ക്ക് തുല്യമാകില്ല. ഇന്ന് ഒരു രൂപയ്ക്ക ലഭിക്കുന്ന സാധനങ്ങളും സേവനങ്ങളും നാളെ അതേ രൂപയക്ക് ലഭിക്കണമെന്നില്ല. പണപ്പെരുപ്പ നിരക്കിനേക്കാള്‍ കുറഞ്ഞ പലിശ നിരക്കില്‍ നിക്ഷേപം നടത്തരുത്.

 സ്വത്ത് പങ്കു വെയ്ക്കാതിരിക്കല്‍

സ്വത്ത് പങ്കു വെയ്ക്കാതിരിക്കല്‍

നിങ്ങളുടെ സ്വത്തുക്കള്‍ ഓഹരികള്‍ ബോണ്ടുകള്‍ പണം എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളില്‍ വിനിയോഗിക്കണം. റിസ്‌കും സമയവും അനുസരിച്ച് വേണം വരവിനെ വിഭജിക്കാന്‍.

പര്യാപതമല്ലാത്ത ഇന്‍ഷുറന്‍സ്

പര്യാപതമല്ലാത്ത ഇന്‍ഷുറന്‍സ്

വാര്‍ധക്യത്തിലേക്ക് കടക്കുമ്പോള്‍ ഉയരുന്ന ആരോഗ്യച്ചിലവുകള്‍ക്ക് ഇന്‍ഷുറന്‍സ് അത്യാവശ്യമാണ്.
ടേം പ്ലാനുകളും ആരോഗ്യപ്ലാനുകളും ഉണ്ടായിരിക്കണം.

ഇന്‍കം ടാക്‌സിനെ മറക്കരുത്

ഇന്‍കം ടാക്‌സിനെ മറക്കരുത്

നികുതിയെപ്പറ്റി ശ്രദ്ധിച്ചില്ലെങ്കില്‍ പലിശ വരുമാനത്തിലേറെയും നഷ്ടപ്പെടാം. റിട്ടയര്‍മെന്റ് നിക്ഷേപങ്ങള്‍ക്ക് നികുതി വ്യത്യാസപ്പെടാം.

കടക്കെണികള്‍

കടക്കെണികള്‍

റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ശരിക്കും അനുഭവിക്കണമെങ്കില്‍ കടക്കെണികളൊന്നും പാടില്ല. റിട്ടയര്‍മെന്റിനു മുന്‍പേ കടങ്ങളെല്ലാം അടച്ചുതീര്‍ക്കണം.

സ്വത്തുവിതരണം പ്ലാന്‍ ചെയ്യാം

സ്വത്തുവിതരണം പ്ലാന്‍ ചെയ്യാം

നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കുടുംബാംഗങ്ങള്‍ക്ക് സ്വത്ത് നല്‍കണമെന്നുണ്ടെങ്കില്‍ അത് മുന്‍പേ പ്ലാന്‍ ചെയ്യണം.

അടിയന്തിര ഫണ്ടില്ലായ്മ

അടിയന്തിര ഫണ്ടില്ലായ്മ

പെട്ടന്നൊരാവശ്യം വന്നാല്‍ സ്ഥിരനിക്ഷേപങ്ങളില്‍ നിന്ന പണമെടുക്കുന്നതിനേക്കാള്‍ അടിയന്തിര ഫണ്ടുള്ളതാണ് നല്ലത്.

English summary

7 Common Retirement Planning Mistakes To Avoid

Retirement planning is a vital task to ensure a financially secure life post earning period.
Story first published: Friday, May 13, 2016, 11:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X