സമ്പാദിക്കാന്‍ രണ്ടാമതൊരു വീട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്ച്വല്‍ ഫണ്ടിലും ഓഹരി വിപണികളിലും പണം മുടക്കാന്‍ മടിയുള്ളവര്‍ക്ക് പറ്റിയ മാര്‍ഗമാണ് റിയല്‍ എസ്റ്റേറ്റ്. സ്വന്തമായി ഒരു വീടുണ്ടെങ്കിലും പുതിയതൊന്ന് വാങ്ങിക്കുന്നതോ നിര്‍മ്മിക്കുന്നതോ ഭാവിയില്‍ നല്ല മുതല്‍ക്കൂട്ടാവും.

 

വീട് ഭാവിയില്‍ വിറ്റുപോകാന്‍ സാധ്യയുള്ള സ്ഥലം നോക്കിവേണം പണംമുടക്കാന്‍. വാടക വരുമാനത്തിനുള്ള സാധ്യയും വിലയിരുത്താം. നഗരപ്രദേശങ്ങളിലാണെങ്കില്‍ വാടകയിനത്തില്‍ നല്ല ആവശ്യക്കാരും വരുമാനവും കൂടും.

നികുതിയിളവ്

നികുതിയിളവ്

ഉയര്‍ന്ന വരുമാനമുള്ള വ്യക്തികളാണെങ്കില്‍ ഭവനവായ്പയിലൂടെ നികുതിയിളവ് നേടാം. 80സി പ്രകാരം വായ്പയുടെ മുതലിലേയ്ക്ക് അടയ്ക്കുന്ന തുകയ്ക്കും 24 ബി പ്രകാരം പലിശയിലേയ്ക്ക് അടയ്ക്കുന്ന തുകയ്ക്കും ആദായ നികുതിയിളവ് ലഭിക്കും.

വരുമാനമാര്‍ഗം

വരുമാനമാര്‍ഗം

ഭാവിയില്‍ മികച്ച നേട്ടമുണ്ടാക്കാവുന്ന നിക്ഷേപ മാര്‍ഗമായാണ് റിയല്‍ എസ്റ്റേറ്റിനെ മിക്കവരും കാണുന്നത്. വാടകയിനത്തില്‍ ലഭിക്കുന്ന തുകകൊണ്ട് ബാങ്കിലെ പ്രതിമാസ തിരിച്ചടവ് നടന്നുപോകും. വര്‍ഷംതോറും വാടകയിനത്തില്‍ ലഭിക്കുന്ന വര്‍ധനവ് ഒരു അധികവരുമാനവുമാണ്.

റിട്ടയര്‍മെന്റ് നീക്കിയിരിപ്പ്

റിട്ടയര്‍മെന്റ് നീക്കിയിരിപ്പ്

പണപ്പെരുപ്പത്തെ തടയുന്നതുകെണ്ട് റിട്ടയര്‍മെന്റ് കാലത്തെ ആവശ്യത്തിനുവേണ്ടി റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നവര്‍ ഏറെയാണ്.

നിക്ഷേപം

നിക്ഷേപം

പത്തോ പതിനഞ്ചോ വര്‍ഷംകഴിഞ്ഞ് വില്‍ക്കുമ്പോള്‍ മികച്ച മൂലധന നേട്ടമാണ് വീടിന്മേല്‍ ലഭിക്കുക. പണപ്പെരുപ്പത്തെ മറികടക്കാന്‍ യോജിച്ച നിക്ഷേപ മാര്‍ഗമാണ് റിയല്‍ എസ്റ്റേറ്റ്

കുറഞ്ഞ റിസ്‌ക്

കുറഞ്ഞ റിസ്‌ക്

ഓഹരികള്‍ സ്വര്‍ണം തുടങ്ങിയ നിക്ഷേപമാര്‍ഗങ്ങള്‍ പോലെ അത്ര റിസ്‌കുള്ളതല്ല രണ്ടാമതൊരു വീട് വാങ്ങുന്നത്. ഭൂമിക്ക് വില കൂടുന്നതല്ലാതെ കുറയാനുള്ള സാധ്യത വളരെക്കുറവാണ്.

English summary

Five Benefits of investing in real estate

There are many benefits including tax benefits,monthly income and all that are associated with having two houses.
Story first published: Thursday, May 12, 2016, 10:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X