ഇന്‍കംടാക്‌സ് അടക്കും മുന്‍പേ പരിശോധിക്കണം ഈ 7 രേഖകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാക്‌സ് അടക്കേണ്ട സമയമാണ് അവസാന നിമിഷത്തെ തിരക്കൊഴിവാക്കാന്‍ ആദായ നികുതി റിട്ടേണ്‍ ഇപ്പോള്‍ത്തന്നെ അടക്കുന്നതാണ് നല്ലത്.

 

നികുതി അടക്കുന്നതിലെ തെറ്റുകള്‍ ഒഴിവാക്കാന്‍ പാന്‍ കാര്‍ഡല്ലാതെ ചില രേഖകള്‍ പരിശോധിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കില്‍ ചിലപ്പോള്‍ തെറ്റുകള്‍ കടന്നുകൂടാം.
നികുതി റിട്ടേണ്‍ അടക്കുമ്പോള്‍ പരിശോധിക്കേണ്ട ചില അടിസ്ഥാന രേഖകളിതാ

1. ഫോം26 എഎസ്

1. ഫോം26 എഎസ്

നിങ്ങളുടെ ശമ്പളത്തില്‍ നിന്നും പിടിച്ച ടിഡിഎസ്,പലിശ വരുമാനം,പെന്‍ഷന്‍ വരുമാനം,സമ്മാനങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ ഈ ഫോമില്‍ ഉണ്ടായിരിക്കും.

2. ഫോം 16

2. ഫോം 16

സാലറിക്കും സര്‍ക്കാരിലേക്ക് നികുതി അടച്ചതിന് തെളിവുമാണ് ഫോം 16. എല്ലാ സാമ്പത്തിക വര്‍ഷത്തിലും അവസാനം കമ്പനി നിങ്ങള്‍ക്ക് ഈ ഫോം നല്‍കുന്നതാണ്. ശമ്പളവരുമാനം ഫയല്‍ ചെയ്യാന്‍ ഫോം 16 സഹായിക്കും.

3. ഫോം 16 എ

3. ഫോം 16 എ

ഒരു ഓര്‍ഗനൈസേഷനിലെ ശമ്പളമില്ലാത്ത പ്രൊഫഷണലുകള്‍ക്കാണ് ഈ ഫോം നല്‍കുന്നത്. നികുതി ഈടാക്കാന്‍ ഈ ഫോം നല്‍കും. പ്രൊഫഷണല്‍ അല്ലെങ്കില്‍ ടെക്‌നിക്കല്‍ സേവനങ്ങള്‍ക്ക് ലഭിച്ച ഫീസ്,സെക്യൂരിറ്റികളിലെ പലിശ,ലോട്ടറി സമ്മാനങ്ങള്‍,കുതിരപ്പന്തയം തുടങ്ങിയ വരുമാനങ്ങള്‍ക്കാണ് ഫോം 16എ നല്‍കുന്നത്.

4. ഹൗസിംഗ് ലോണ്‍ റീപേയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്

4. ഹൗസിംഗ് ലോണ്‍ റീപേയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്

നികുതി ഇളവ് ലഭിക്കാന്‍ ഹൗസിംഗ് ലോണ്‍ റീപേയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഭവനവായ്പയുടെ പലിശ വസ്തുവില്‍ നിന്നുള്ള വരുമാനം എന്ന കോളത്തിലാണ് നല്‍കുക.

5. ബാങ്ക് സ്റ്റേറ്റ്‌മെന്റ്‌സ്

5. ബാങ്ക് സ്റ്റേറ്റ്‌മെന്റ്‌സ്

എല്ലാ അക്കൗണ്ടുകളില്‍ നിന്നുമുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റ് ശേഖരിക്കണം. ലഭിച്ച പലിശ,ചിലവാക്കിയ തുക,നടത്തിയ നിക്ഷേപങ്ങള്‍ എന്നിവ പരിശോധിക്കണം. നടത്തിയ ഓഹരി നിക്ഷേപങ്ങളെ നികുതി പരിധിയിലാണ് ഉള്‍പ്പെടുത്തുക.

6. നിക്ഷേപത്തെളിവുകള്‍

6. നിക്ഷേപത്തെളിവുകള്‍

നികുതി ലാഭിക്കാന്‍ നടത്തിയ നിക്ഷേപങ്ങളുടെ തെളിവുകള്‍ സൂക്ഷിക്കണം. കൂടാതെ 80സിയുടെ പരിധിയില്‍പ്പെടുന്ന രേഖകളായ പിപിഎഫ്,എന്‍എസ്‌സി,യുലിപ്‌സ്,ഇല്‍എസ്എസ്,ആര്‍ജിഇഎസ്എസ് എന്നിവയും വേണം.

7. മറ്റ് രേഖകള്‍

7. മറ്റ് രേഖകള്‍

  • കുട്ടികളുടെ സ്‌കൂള്‍ ഫീസ്
  • ഇന്‍ഷുറന്‍സ് പേയ്‌മെന്റ്
  • സ്റ്റാമ്പ് ഡ്യൂട്ടി
  • രെജിസ്ട്രേഷന്‍ ചാര്‍ജ്
  • വീടിന് വേണ്ടി അടച്ച മുതല്‍

English summary

7 Documents To Check Before Filing Income Tax Returns

Before filing returns tax payer has to keep ready and check few documents to avoid any mistakes and discrepancy.
Story first published: Saturday, June 11, 2016, 16:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X