യുവാക്കള്‍ക്ക് സമ്പാദിച്ചുതുടങ്ങാന്‍ ചില വഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പാദ്യം എന്നത് ഒറ്റ ദിവസംകൊണ്ടു സംഭവിക്കുന്നതല്ല. വ്യക്തമായ പ്ലാനിങ്ങും സമയദൈര്‍ഘ്യവുമൊക്കെ വേണം അതിന്. പടിപടിയായി സമ്പാദിച്ചു തുടങ്ങണം. ഇന്നാവാം നാളെയാവാം എ്ന്നു കരുതി നീട്ടിവെയ്ക്കരുത്.

 

സാലറിയില്‍ നിന്ന് മിച്ചം പിടിച്ച് ആ തുക ചെറിയ നിക്ഷേപമാക്കി വളര്‍ത്താം. പിന്നീടൊരാവശ്യം വരുമ്പോള്‍ ഈ നീക്കിയിരിപ്പാണ് ഗുണം ചെയ്യുക.

സമ്പാദിക്കാനിതാ ചില മാര്‍ഗങ്ങള്‍

അനാവശ്യ ചെലവ് ഒഴിവാക്കുക

അനാവശ്യ ചെലവ് ഒഴിവാക്കുക

സമ്പാദ്യശീലത്തിന് ഏറ്റവും അത്യാവശ്യം അനാവശ്യ ചെലവ് ഒഴിവാക്കുകയെന്നതാണ്. ധൂര്‍ത്താണു യുവാക്കളില്‍ പലരുടേയും പ്രധാന പ്രശ്‌നം. അനാവശ്യമായി വാരിവലിച്ചു പണം ചെലവാക്കും. മാസം പാതിയാകുമ്പോള്‍ കയ്യില്‍ പണം തീരും. പിന്നെ അടുത്ത ശമ്പളം കിട്ടുന്നതുവരെ കാത്തിരിപ്പ്. ഇതിനു മാറ്റം വരണം.

ഷോപ്പിങ്

ഷോപ്പിങ്

ഷോപ്പിങ് നടത്താന്‍ പോകുമ്പോള്‍ ശ്രദ്ധിക്കുക, ആവശ്യമുള്ളവ മാത്രം വാങ്ങുക. ആവശ്യമുള്ളതും അനാവശ്യമായതുമൊക്കെ കണ്ണില്‍പ്പെടാം. വാങ്ങുന്നതിനു മുന്‍പ് ഇത് എനിക്ക് ആവശ്യമുള്ളതാണോയെന്നു ചിന്തിക്കുക. ഓരോ ദിവസത്തെയും വരവും ചെലവും സംബന്ധിച്ചു ധാരണ വേണം.

ബാങ്ക് നിക്ഷേപം വേണം

ബാങ്ക് നിക്ഷേപം വേണം

സ്ഥിരമായൊരു ബാങ്ക് നിക്ഷേപം ഉത്തമമായ സമ്പാദ്യ മാര്‍ഗമാണ്. മാസ ചെലവുകള്‍ കഴിഞ്ഞൊരു തുക ബാങ്കില്‍ നിക്ഷേപിക്കാം. ഇതിനു പലിശയും കിട്ടും. സേവിങ്‌സ് അക്കൗണ്ടും ഫിക്‌സഡ് അക്കൗണ്ടുമുണ്ട്. സേവിങ് അക്കൗണ്ടില്‍നിന്നു പണം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. ഇതിന് നാലു ശതമാനം പലിശ ബാങ്കുകള്‍ നല്‍കുന്നുണ്ട്. സ്ഥിര നിക്ഷേപത്തിന് ഏഴു മുതല്‍ 11 വരെ പലിശ നല്‍കുന്നുണ്ട്. സ്ഥിര നിക്ഷേപത്തിന്റെ പലിശ ഓട്ടോ സ്വീപ് അക്കൗണ്ട് വഴി എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാനും സംവിധാനമുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് സൂക്ഷിച്ച് ഉപയോഗിക്കണം

ക്രെഡിറ്റ് കാര്‍ഡ് സൂക്ഷിച്ച് ഉപയോഗിക്കണം

ഓരോ മാസവും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം എങ്ങനെയെന്നും എന്തിനായിരിക്കണമെന്നും കൃത്യമായ ബോധ്യംവേണം. തിരിച്ചടവുകള്‍ മുടക്കരുത്. ക്രെഡിറ്റ് കാര്‍ഡ് കടത്തിനു പലിശ കൂടുതലാണെന്നതു മനസില്‍വച്ചായിരിക്കണം പര്‍ച്ചേസിങ്.

ഓഹരി വിപണിയിലെ നിക്ഷേപം

ഓഹരി വിപണിയിലെ നിക്ഷേപം

പണമുണ്ടാക്കാന്‍ കഴിയുന്ന സമ്പാദ്യ മാര്‍ഗമാണ് ഓഹരി വിപണി. ഓഹരി വിപണി സാമാന്യ വരുമാനമായും ചെലവുകള്‍ കഴിഞ്ഞുള്ള നിക്ഷേപത്തിനായോ ഉപയോഗിക്കാം. ഓഹരിയില്‍ നിക്ഷേപിക്കുന്ന പണം ഏപ്പോള്‍ വേണമെങ്കിലും പണമാക്കി മാറ്റാമെന്നതാണ് ഇതിനെ ജനപ്രിയമാക്കുന്നത്. ഷെയര്‍ മാര്‍ക്കറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയാണെങ്കില്‍ ഓഹരി നിക്ഷേപം സംബന്ധിച്ചുള്ള സാങ്കേതികത്വങ്ങളെക്കുറിച്ചു പൂര്‍ണ അറിവു ലഭിക്കും.

English summary

some tips to youth for saving money

To start saving money we need to reduce unwanted expenses.Here are some tips for you to save a little amount from your salary.
Story first published: Thursday, June 23, 2016, 14:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X