ഓഹരിയില്‍ ആദ്യമാണോ ? ശ്രദ്ധിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടുതല്‍ ആളുകള്‍ ഓഹരി നിക്ഷേപങ്ങളിലേക്ക് കടന്നു വരുന്നുണ്ട്. പെട്ടന്നുള്ള നേട്ടങ്ങള്‍ തന്നെയാണ് ഓഹരിവിപണിയുടെ മുഖ്യ ആകര്‍ഷണം.

 

ബാങ്ക് നിക്ഷേപങ്ങളെക്കാളും പെട്ടന്ന് ആദായം നല്‍കുന്ന ഒരുപാട് ഓഹരികളുണ്ട്. റിസ്‌കും റിട്ടേണും ഒരുപോലെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഓഹരിവിപണിയില്‍ നവാഗതര്‍ക്ക് ശ്രദ്ധിക്കാന്‍ ഒരുപാടുണ്ട് സൂക്ഷിച്ചില്ലെങ്കില്‍ കയ്യിലുള്ള പണം നഷ്ടപ്പെടും.

ഓഹരിയില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കാനിതാ ചില കാര്യങ്ങള്‍

പഠിക്കണം

പഠിക്കണം

ഓഹരിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആദ്യമായി ചെയ്യേണ്ടത് ഓഹരി വിപണിയെ കുറിച്ച് കൂടുതല്‍ പഠിക്കുക എന്നതാണ്. ഓഹരി വിപണിയെ കുറിച്ച് നല്ല അറിവ് നേടിക്കഴിഞ്ഞാല്‍ ചെറിയ തുക നിക്ഷേപിച്ചു കൊണ്ട് ഓഹരി വിപണിയിലേക്ക് കടക്കാം.

ആദ്യം കുറച്ച് നിക്ഷേപിക്കാം

ആദ്യം കുറച്ച് നിക്ഷേപിക്കാം

ആദ്യമായി ഓഹരിയില്‍ നിക്ഷേപിക്കുമ്പോള്‍ ഒരിക്കലും കയ്യിലുള്ള പണം മുഴുവനും നിക്ഷേപിക്കരുത്. ഓഹരി വിപണിയിലെ തുടക്കക്കാര്‍ക്ക് അറിവില്ലായ്മ കൊണ്ട് നഷ്ടം സംഭവിക്കാന്‍ സാധ്യത ഉണ്ട്. അതിനാല്‍ തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിച്ച് വിപണിയെ കുറിച്ച് മനസിലാക്കുകയും അതിനുശേഷം കൂടുതല്‍ തുക നിക്ഷേപിക്കുകയും ചെയ്യുക.

വൈവിധ്യവല്‍ക്കരണം വേണം

വൈവിധ്യവല്‍ക്കരണം വേണം

ഒരിക്കലും സമ്പാദ്യം മുഴുവനും ഓഹരിയില്‍ നിക്ഷേപിക്കരുത്. ബാങ്ക് നിക്ഷേപം, സ്വര്‍ണം, ഭൂമി തുടങ്ങി വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം. ഇത് നഷ്ട സാധ്യത കുറയ്ക്കുവാന്‍ സഹായിക്കുന്നു.

അടിയന്തിര ഫണ്ടുകള്‍ നിക്ഷേപിക്കരുത്

അടിയന്തിര ഫണ്ടുകള്‍ നിക്ഷേപിക്കരുത്

ഉടനെ അവശ്യം വരാനിടയുള്ള പണം ഓഹരിയില്‍ നിക്ഷേപിക്കാന്‍ പാടില്ല. നമുക്ക് പണത്തിനു അവശ്യം വരുമ്പോള്‍ ഓഹരിവില കുറഞ്ഞു നില്‍ക്കുകയാണെങ്കില്‍ നഷ്ടം വരാനിടയാകും. അതുകൊണ്ട് ദീര്‍ഘകാലത്തേക്ക് അവശ്യം വരാനിടയില്ലാത്ത പണം മാത്രമേ ഓഹരിയില്‍ നിക്ഷേപിക്കാവൂ.

കടം വാങ്ങി നിക്ഷേപിക്കരുത്

കടം വാങ്ങി നിക്ഷേപിക്കരുത്

കടം വാങ്ങി ഓഹരിയില്‍ നിക്ഷേപിക്കരുത്. കടം വാങ്ങി നിക്ഷേപിച്ച് ഓഹരിയില്‍ നിന്നും നഷ്ടമാണ് ഉണ്ടാകുന്നതെങ്കില്‍ കടബാധ്യത വര്‍ധിക്കും. സമ്പാദ്യത്തില്‍ നിന്ന് മാത്രം ഓഹരിയില്‍ നിക്ഷേപിക്കുക.

പ്രായം കുറവാണെങ്കില്‍ റിസ്‌കെടുക്കൂ

പ്രായം കുറവാണെങ്കില്‍ റിസ്‌കെടുക്കൂ

ചെറുപ്പക്കാരായ ആളുകള്‍ക്ക് കൂടുതല്‍ പണം ഓഹരിയില്‍ നിക്ഷേപിക്കാം. റിട്ടയര്‍മെന്റ് അടുക്കാറായവര്‍ ഓഹരിയില്‍ നേരിട്ടുള്ള നിക്ഷേപം കുറയ്ക്കുക. പ്രായം കുറവെങ്കില്‍ കൂടുതല്‍ റിസ്‌കുള്ള മാര്‍ഗങ്ങളില്‍ നിക്ഷേപിച്ച് റിട്ടേണ്‍ കൂട്ടാന്‍ ശ്രമിക്കാം.

ദീര്‍ഘകാലത്തേക്ക്

ദീര്‍ഘകാലത്തേക്ക്

തുടക്കക്കാര്‍ നല്ല വളര്‍ച്ചാ സാധ്യത ഉള്ളതും കൃത്യമായി ലാഭവിഹിതം നല്‍കുന്നതുമായ കമ്പനികളുടെ ഓഹരികള്‍ കണ്ടെത്തി അവയില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്. ബാങ്കിംഗ്, ഐ ടി, ഫാര്‍മ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സെക്ടറുകളില്‍ ഉള്ള ഓഹരികളില്‍ നിക്ഷേപിക്കണം. ഇത് നഷ്ട സാധ്യത കുറക്കാന്‍ സഹായിക്കും.

English summary

Tips for investing in share market

There are many factors we need to consider before investing in share market.
Story first published: Friday, June 3, 2016, 16:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X