ഓഹരി വില്‍ക്കേണ്ടതെപ്പോള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വില്‍ക്കുക എന്നത് നിക്ഷേപകനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യമാണ്. ശരിയായ സമയത്തുള്ള വില്‍പ്പന രണ്ട് തരത്തില്‍ നിക്ഷേപകന് അനുഗ്രഹമാകും. ഒന്ന് നിക്ഷേപത്തിന് ന്യായമായ നേട്ടം കിട്ടും. രണ്ടാമതായി ശരിയായ സമയത്തുള്ള വില്‍പ്പനയിലൂടെ വലിയ നഷ്ടം തന്നെ ഒഴിവാക്കാനും സാധിക്കും.

 

നല്ല കമ്പനികളുടെ സ്റ്റോക്കുകള്‍ ന്യായമായ നിരക്കില്‍ വാങ്ങി കൂടിയ വില എത്തുമ്പോള്‍ വില്‍ക്കുക എന്നതാണ് നിക്ഷേപകര്‍ക്ക് സ്വീകരിക്കാവുന്ന തന്ത്രം. പക്ഷേ അന്തിമ തീരുമാനമെടുക്കും മുമ്പ് ചില കാര്യങ്ങളും സാഹചര്യങ്ങളും വിലയിരുത്തുന്നത് ഉചിതമാകും.

ഓഹരി വില്‍ക്കേണ്ടതെപ്പോഴൊക്കെയാണെന്നു നോക്കാം

1. സാഹചര്യങ്ങള്‍ മോശമാകുമ്പോള്‍ വില്‍ക്കുക

1. സാഹചര്യങ്ങള്‍ മോശമാകുമ്പോള്‍ വില്‍ക്കുക

ഓഹരി വാങ്ങുകയെന്നാല്‍ ഒരു കമ്പനിയുടെ ബിസിനസില്‍ പങ്കാളിയാകുക എന്നതാണ്. കമ്പനിയുടെ പ്രകടനം മോശമാവുകയോ മാനേജ്‌മെന്റില്‍ വിശ്വാസം നഷ്ടപ്പെടുകയോ ചെയ്താല്‍ ഓഹരി വില്‍ക്കുന്നതാണ് നല്ലത്.കമ്പനിയുടെ ഉല്‍പ്പന്നത്തിനോ സേവനത്തിനോ മാറിയ സാഹചര്യത്തില്‍ സാധ്യതയില്ലെന്ന് കണ്ടാലും എത്രയും വേഗം അത്തരം കമ്പനികളുടെ സ്റ്റോക്കുകള്‍ വിറ്റുമാറണം.ഭാവിയില്‍ സാധ്യത നിലനിര്‍ത്തുന്ന കമ്പനികളുടെ ഓഹരികള്‍ വില്‍ക്കരുത്.

ഓഹരി വാങ്ങുമ്പോള്‍ തന്നെ അതില്‍ നിന്നുണ്ടാക്കാവുന്ന നേട്ടത്തെ കുറിച്ചും താങ്ങാവുന്ന നഷ്ടത്തെ കുറിച്ചും കൃത്യമായ ധാരണ നിക്ഷേപകര്‍ വിലയിരുത്തണം

 

2. പെട്ടെന്ന് വില കുതിച്ചുകയറുമ്പോള്‍ വില്‍ക്കാം

2. പെട്ടെന്ന് വില കുതിച്ചുകയറുമ്പോള്‍ വില്‍ക്കാം

വാങ്ങിയ ഓഹരി വില കുതിച്ചുകയറുമ്പോള്‍ അമിതാഹ്ലാദം പാടില്ല. ചില ചീപ് സ്റ്റോക്കുകള്‍ ബിസിനസിന്റെ അടിസ്ഥാന കരുത്തിന്റെ പിന്‍ബലത്തില്‍ അല്ലാതെ തന്നെ കുതിച്ചുയരാറുണ്ട്. ഊഹക്കച്ചവടമോ മറ്റോ ആകാം കാരണം. ഇതു മനസിലാക്കി അത്തരം സാഹചര്യങ്ങളില്‍ നേട്ടമെടുത്ത് ബുദ്ധിപൂര്‍വ്വം പിന്മാറുകയാണ് നല്ലത്.

3. പോര്‍ട്ട്ഫോളിയോ മാറ്റം വരുത്തുമ്പോള്‍

3. പോര്‍ട്ട്ഫോളിയോ മാറ്റം വരുത്തുമ്പോള്‍

ഓഹരി വിപണി വിദഗ്ധര്‍ പൊതുവേ നിക്ഷേപകരോട് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സ്വന്തം പോര്‍ട്ട്ഫോളിയോ പുനരവലോകനം ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്. പോര്‍ട്ട്ഫോളിയോയില്‍ ഓഹരികളുടെ ശരിയായ സന്തുലനം് ഉറപ്പാക്കാന്‍ വേണ്ടിയാണിത്. ഇത്തരം അവലോകനം നടക്കുമ്പോള്‍ മികച്ച നേട്ടം നല്‍കിയവയെ വിറ്റ് കുറഞ്ഞ വിലയില്‍ ഭാവിയില്‍ സാധ്യതയുള്ളവ വാങ്ങാം.

4. സാമ്പത്തിക ലക്ഷ്യം നിറവേറ്റാന്‍ വേണ്ടി

4. സാമ്പത്തിക ലക്ഷ്യം നിറവേറ്റാന്‍ വേണ്ടി

ഓഹരി നിക്ഷേപം നടത്തിയത് എന്തിനായിരുന്നു? ആ ലക്ഷ്യം നേടാന്‍ വേണ്ടി വില്‍ക്കാം. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള തുക കണ്ടെത്താനോ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ വിശ്രമ ജീവിതം സുഖമായി നയിക്കാനോ ഒക്കെയാണ് ഓഹരി നിക്ഷേപം നടത്തിയതെങ്കില്‍ ആ സാഹചര്യം വരുമ്പോള്‍ ഓഹരി വിറ്റ് പണം നേടുക തന്നെ ചെയ്യാം.

English summary

When to sell your stocks

Proper selling helps ensure the preservation of gains. In the second instance, proper selling reduces the likelihood of incurring major losses.Here are four tips on when to sell your stocks.
Story first published: Wednesday, June 15, 2016, 16:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X