ക്രഡിറ്റ് കാര്‍ഡ് ഇഎംഐ വേണോ ? അറിയേണ്ട 7 കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കയ്യില്‍ മുഴുവന്‍ പണമില്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡില്‍ നിങ്ങള്‍ക്ക് തവണകളായി പണമടക്കാനുള്ള സൗകര്യമുണ്ട് എന്നാല്‍ പല ക്രഡിറ്റ് കാര്‍ഡ് ഉടമകളും പ്രത്യാഘാതങ്ങളും നിബന്ധനകളും അറിയാതെയാണ് ഈ സൗകര്യം തിരഞ്ഞെടുക്കാറുള്ളത്.

വില കൂടിയ ഒരു സാധനം വാങ്ങണം എന്നു വിചാരിക്കുക നിങ്ങളുടെ കയ്യില്‍ ആവശ്യത്തിനു പണവുമില്ല. അങ്ങനെയുള്ള അവസരങ്ങളില്‍ ക്രഡിറ്റ് കാര്‍ഡ് ഇഎംഐ തിരഞ്ഞെടുക്കാവുന്നതാണ്.
എല്ലാ ക്രഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ സൗകര്യമുണ്ടാവില്ല. അതുകൊണ്ട് തന്നെ തിരഞ്ഞെടുക്കും മുന്‍പ് ഈ കാര്യങ്ങളെല്ലാം പരിശോധിക്കണം.

1. കാലാവധി

1. കാലാവധി

തിരഞ്ഞെടുത്ത കാലയളവനുസരിച്ച് 3 മാസം,6 മാസം,9 മാസം, 12 മാസം,24 മാസം എന്നീ കാലയളവുകളില്‍ ഇഎംഐ തുക തിരിച്ചടക്കാവുന്നതാണ്.

2. ഇഎംഐ പ്രോസസിംഗ് ഫീ

2. ഇഎംഐ പ്രോസസിംഗ് ഫീ

ബാങ്കുകള്‍ സാധാരണ ഇഎംഐ സൗകര്യം നല്‍കുമ്പോള്‍ പ്രോസസിംഗ് ഫീസ് ഈടാക്കാറുണ്ട്. പര്‍ച്ചേസിനനുസരിച്ച് 0.5% മുതല്‍ 1% വരെയാണ് പ്രോസസിംഗ് ഫീസ് നിരക്ക്.

3. പലിശ നിരക്ക്

3. പലിശ നിരക്ക്

16% മുതല്‍ 22 ശതമാനം വരെ പലിശനിരക്കാണ് കാലാവധിയും തുകയും അനുസരിച്ച് ഈടാക്കാറുള്ളത്.
അവസാനത്തെ വില നോക്കുമ്പോള്‍ എപ്പോഴും പ്രൊഡക്ടിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ കൂടുതലായിരിക്കും.

4. സീറോ ഇഎംഐ

4. സീറോ ഇഎംഐ

സീറോ ഇഎംഐ ഓപ്ഷനില്‍ പലിശ നിരക്കുണ്ടാവില്ല. പലിശയില്ലാതെ തവണകളായി ലോണ്‍ തുക അടച്ചുതീര്‍ക്കാവുന്നതാണ്.

5.  പ്രീ പേയ്‌മെന്റ്

5. പ്രീ പേയ്‌മെന്റ്

പോളിസിയും നിബന്ധനകളും പരിശോധിക്കണം. ചില ബാങ്കുകള്‍ ഇഎംഐ നേരത്തെ അവസാനിപ്പിക്കാന്‍ അനുവദിക്കാറില്ല. കാര്‍ഡിനനുസരിച്ച് 1-2 ശതമാനം വരെ ചാര്‍ജ് ഈടാക്കാം.

6. ക്രഡിറ്റ് ലിമിറ്റ്

6. ക്രഡിറ്റ് ലിമിറ്റ്

ഇഎംഐ തിരഞ്ഞെടുക്കുമ്പോള്‍ ക്രഡിറ്റ് ലിമിറ്റ് അടക്കാനുള്ള തുകയോളം താഴും. ഇഎംഐ അടച്ചുകഴിഞ്ഞാല്‍ ലിമിറ്റ് ഉയരും.

7. ഇഎംഐ

7. ഇഎംഐ

ഇഎംഐ തിരഞ്ഞെടുക്കും മുന്‍പ് കാര്യവിവരമുള്ള ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ എല്ലാ കാര്യങ്ങളും പരിശോധിക്കും.

English summary

Opting For Credit Card EMI? 7 Must Know Things

Credit card provides you with an option to pay the outstanding amount at regular installments. Many credit card holders avail this option without understanding its pros and cons.
Story first published: Thursday, July 21, 2016, 11:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X