ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ ലോണ്‍ നേടാം...
ബാങ്ക് വായ്പ വേണമെങ്കില്‍ ഇനി ബാങ്കിൽ കയറിയിറങ്ങി കഷ്ടപ്പെടണ്ട. വെബ്സൈറ്റില്‍ കയറി അപേക്ഷിച്ചാല്‍ നിമിഷങ്ങള്‍ക്കകം പത്ത് ലക്ഷം രൂപ വരെ നിങ്ങളുടെ അക്കൗണ്ടില്‍ എത്തും. വായ്പ വിതരണം കാര്യക്ഷമമാക്കാന്‍ ഓട്ടോമേഷന്‍ സംവിധാനം നടപ്പാക്കിയതോടെയാണ് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ തന്നെ ലോണ്‍ വിതരണം നിമിഷങ്ങള്‍ക്കകം സാധ്യമായത്.
എടിഎം വഴിയും
ബാങ്കിലെത്തി ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കാതെ കാത്തിരിക്കാതെ തന്നെ ഓണ്‍ലൈനായി ലോണിന് അപേക്ഷിക്കാം. എടിഎം വഴിയും ഇത് സാധ്യമാണ്. നിമഷനേരങ്ങള്‍ക്കകം നിങ്ങളുടെ അക്കൗണ്ടില്‍ പണമെത്തിയിട്ടുണ്ടാകും. നിങ്ങൾക്ക് സാലറി അക്കൗണ്ടുണ്ടോ? ഇന്ത്യയിലെ മികച്ച 8 സാലറി അക്കൗണ്ടുകൾ
എസ്ബിഐ ഐബിഎമ്മും സംയുക്തമായി
പണ ലഭ്യത അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്നതിന് സൗകര്യമൊരുക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ സംവിധാനം തയ്യാറാക്കാന്‍ കഴിഞ്ഞവര്‍ഷമാണ് എസ്ബിഐ ഐബിഎമ്മുമായി കരാറുണ്ടാക്കിയത്. വീടും വസ്തുവും ഭാര്യയുടെ പേരിൽ വാങ്ങൂ... ലാഭം കേട്ടാൽ ഞെട്ടും!!
അപേക്ഷകരെ കണ്ടെത്താന്‍ സോഫ്റ്റ് വെയര്‍
അപേക്ഷിച്ചയുടനെ ലോണ്‍ നല്കാന് യോഗ്യതയുള്ള പത്ത് ലക്ഷം ഉപഭോക്താക്കളെ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കണ്ടെത്താന്‍ ബാങ്കിന് കഴിഞ്ഞു. ഇൻഷുറൻസ് പോളിസിയിൽ നിന്നും ലോൺ എടുക്കാം; എങ്ങനെയെന്ന് അറിയണ്ടേ??
10 സെക്കന്റില്‍ വായ്പ
നേരത്തെ എച്ച്ഡിഎഫ്സി ബാങ്ക് നടപ്പാക്കിയ 10 സെക്കന്‍ഡിനകം വായ്പ നല്കുന്ന സംവിധാനമാണ് പരിഷ്കരിച്ച് അവതരിപ്പിക്കുന്നത്. ബാങ്കിന്റെ എക്സിക്യുട്ടീവെത്തി പരിശോധിച്ചായിരുന്നു ലോണ്‍ നല്‍കിയിരുന്നത്. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും
ഐസിഐസിഐ
ബാങ്കിന്റെ ശാഖയിലെത്താതെ എട്ട് പ്രവര്‍ത്തിദിവസങ്ങള്‍ക്കുള്ളില്‍ ഭവന വായ്പ നല്കുന്ന പദ്ധതി ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചിരുന്നു. കംപ്യൂട്ടറിന്റെ സഹായത്തോടെ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനാല്‍ കാലതാമസമില്ലാതെതന്നെ വായ്പ നല്കാനാവുന്നു എന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. ഈ ബാങ്കുകളിൽ നിക്ഷേപിക്കൂ...കൂടുതൽ പലിശ നേടാം
സമയലാഭം
ഡിജിറ്റല്‍ സംവിധാനം നടപ്പാക്കിയതോടെ ഉപഭോക്താക്കള്‍തന്നെ നേരിട്ട് നടത്തുന്നതിനാല്‍ ബാങ്ക് ഇടപാടുകളുടെ കാലതാമസം ഏറെകുറഞ്ഞിട്ടുണ്ട്. മലയാളികൾക്ക് സന്തോഷ വാർത്ത...കേരളത്തിൽ സാമ്പത്തിക വിപ്ലവം, വരുന്നു കേരള ബാങ്ക്
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
