കീറിയ നോട്ടുകള്‍ എങ്ങനെ മാറ്റി വാങ്ങിക്കാം ?

കീറിയ നോട്ട് തൊട്ടടുത്ത ബാങ്ക് ശാഖയില്‍ നല്‍കി നല്ല നോട്ട് വാങ്ങിയാല്‍ മതിയെന്ന കാര്യം പലര്‍ക്കും അറിയില്ല.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലപ്പോഴും ഷോപ്പിംഗിന് ശേഷവും ബസ് ടിക്കറ്റ് കൊടുത്താലും ബാക്കി കിട്ടുന്ന നോട്ടുകള്‍ മുഷിഞ്ഞതോ കീറിയതോ ആകും. പലപ്പോഴും വൈകിയാണ് കിട്ടിയ നോട്ടുകള്‍ കീറിയിട്ടുണ്ടെന്ന് തന്നെ മനസിലാവുക, അപ്പോള്‍പ്പിന്നെ എന്തുചെയ്യും? കീറിയ നോട്ട് തൊട്ടടുത്ത ബാങ്ക് ശാഖയില്‍ നല്‍കി നല്ല നോട്ട് വാങ്ങിയാല്‍ മതിയെന്ന കാര്യം പലര്‍ക്കും അറിയില്ല.

 

കീറിയ നോട്ടുകള്‍ മാറ്റി വാങ്ങിക്കുന്നതിനെപ്പറ്റി ഇതെല്ലാം അറിഞ്ഞിരിക്കണം.

കീറിയ നോട്ട് ഏതു ബാങ്കിലും മാറാം

കീറിയ നോട്ട് ഏതു ബാങ്കിലും മാറാം

കീറിയ നോട്ടുകള്‍ രാജ്യത്തെ ഏതു ബാങ്കില്‍നിന്നും മാറ്റി വാങ്ങാനാകുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമം. അധിക ഉപയോഗം കാരണം മുഷിഞ്ഞതും കീറിയതുമായ നോട്ടുകള്‍ രാജ്യത്തെ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ തുടങ്ങി എവിടെ നല്‍കിയാലും മാറ്റിക്കിട്ടും. ഇതിനു പ്രത്യേക ഫോമോ സ്ലിപ്പോ ഒന്നും പൂരിപ്പിച്ചു നല്‍കേണ്ടതില്ല.

 മൂല്യം മാനേജര്‍ തീരുമാനിക്കും

മൂല്യം മാനേജര്‍ തീരുമാനിക്കും

സമര്‍പ്പിക്കുന്നത് തീര്‍ത്തും വികൃതമായ നോട്ടുകളാണെങ്കില്‍ അവയുടെ മൂല്യം സംബന്ധിച്ചു ബാങ്ക് മാനേജര്‍ക്ക് തീരുമാനമെടുക്കാമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. ഉദ്യോഗസ്ഥര്‍ നോട്ട് മാറ്റി നല്‍കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ ബ്രാഞ്ച് മാനേജര്‍ക്ക് പരാതി നല്‍കുകയും ചെയ്യാം.

നോട്ടുമാല വേണ്ട

നോട്ടുമാല വേണ്ട

കീറിയ നോട്ടുകള്‍ മാറ്റിക്കിട്ടുമെന്ന ബോര്‍ഡ് ബാങ്കുകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശം നിലവിലുണ്ട്. നോട്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അതു തുന്നിക്കെട്ടിയും പിന്‍ ചെയ്തും നോട്ടുമാലയടക്കമുള്ളവ ഉണ്ടാക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും റിസര്‍വ് ബാങ്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

വികൃതമാക്കിയ നോട്ടുകള്‍ മാറ്റിക്കിട്ടില്ല

വികൃതമാക്കിയ നോട്ടുകള്‍ മാറ്റിക്കിട്ടില്ല

മനഃപൂര്‍വം കീറിയ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി മാറ്റിവാങ്ങാനാവില്ല. മനഃപൂര്‍വം കീറിയ നോട്ടുകള്‍ മാറ്റിനല്‍കരുതെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക് മാനേജരാണു കീറിയ നോട്ടിന്റെ മൂല്യം നിശ്ചയിക്കുന്നത്.

 കീറിയ നോട്ടിന് പാതി വില

കീറിയ നോട്ടിന് പാതി വില

കീറിയ നോട്ടിന്റെ പാതി നല്‍കിയെന്നു കരുതുക. അതിന്റെ പാതി മൂല്യം നിശ്ചയിച്ചു നല്‍കാന്‍ ബാങ്ക് അധികൃതര്‍ക്ക് അധികാരമുണ്ട്. അതായത് 100 രൂപയുടെ കീറിയ നോട്ടിന്റെ പാതി നല്‍കിയാല്‍ 50 രൂപ മൂല്യം നിശ്ചയിച്ചു പുതിയ നോട്ട് നല്‍കാന്‍ ബാങ്ക് അധികൃതര്‍ക്കു സ്വാതന്ത്ര്യമുണ്ട്.

English summary

What are good ways to replace soiled and mutilated bank notes in India?

In India, you will get fresh/refund(fully or partially) of the denomination if you have a soiled or mutilated note. You don't even need a bank account for this.
Story first published: Friday, November 4, 2016, 10:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X